ഇൻ്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ സ്‌പീഷീസ് സർവൈവൽ കമ്മിഷൻ അധ്യക്ഷനായി മലയാളിയായ വിവേക് മേനോനെ തിരഞ്ഞെടുത്തു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുടിഐ) സ്ഥാപകനായ വിവേക് മേനോൻ ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ്.
ഐയുസിഎന്നിന്റെ കൗൺസിലറും എസ്എസ്‌സി ഏഷ്യൻ എലിഫന്റ് സ്പെഷലിസ്റ്റ് ഗ്രൂപ്പ്, ഐയുസിഎൻ ഗവേണൻസ് ആൻഡ് കോൺസ്റ്റിറ്റ്യൂൻസി കമ്മിറ്റി എന്നിവയുടെ ചെയർമാനുമാണ്. ഏഷ്യൻ ആനകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിന് 2001 ലെ റഫോർഡ് അവാർഡ് ജേതാവായ വിവേക് മേനോൻ, രാജ്യാന്തര മൃഗക്ഷേമ ഫണ്ടിന്റെ സീനിയർ ഉപദേഷ്ടാവ് പദവിയും വഹിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked *