മാറ്റിവെച്ച Laboratory Assistant പരീക്ഷ ജനുവരി 16-ന്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബർ 20ൽ നിന്ന് മാറ്റിവെച്ച പരീക്ഷ 2025 ജനുവരി 16 ന് പി.എസ്.സി. നടത്തും. ആർക്കിയോളജി വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023), ആയുർവേദ മെഡിക്കൽ കോളേജിൽ ടെക്നീഷ്യൻ (ഫാർമസി കാറ്റഗറി നമ്പർ 578/2023), കെമിക്കൽ എക്സാമിനേഴ്സ‌് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ സെറോളജിക്കൽ അസിസ്റ്റന്റ്റ് (കാറ്റഗറി നമ്പർ 580/2023) എന്നീ തസ്തികകൾക്കുള്ള പൊതുപരീക്ഷയാണ് നടത്തുന്നത്. രാവിലെ 7.15 മുതൽ 9.15 വരെയാണ്  പരീക്ഷാ സമയം അഡ്‌മിഷൻ ടിക്കറ്റ് ജനുവരി 1 മുതൽ പ്രൊഫൈലിൽ ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *