IT ACT 2000

കമ്പ്യൂട്ടറിൻ്റേയും ഇൻ്റർനെറ്റിൻ്റേയും ഉപയോഗത്തെ നിയന്ത്രിക്കുന്ന നിയമങ്ങളാണ് – സൈബർ നിയമങ്ങൾ.

സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് – അവശിഷ്ട അധികാരങ്ങളിൽ

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമ മാണ് – ഐ.റ്റി. ആക്റ്റ് 2000.

ഐ.റ്റി. ആക്റ്റ് 2000 പാർലമെൻ്റിൽ അവതരിപ്പിച്ചത് – 2000 ആഗസ്റ്റ് 9 ന്

ഈ നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് – 2000 ഒക്ടോബർ 17 ന്

ഈ നിയമം ഭേദഗതി ചെയ്‌തത്‌ 2008 ൽ ആണ്.

ഐ.റ്റി. (ഭേദഗതി നിയമം) 2008 പ്രാബല്യ ത്തിൽ വന്നത് – 2009 ഒക്ടോബർ 17 ന്

ഇതിൽ 14 ചാപ്റ്ററുകളും 124 സെക്ഷനു കളും ഉണ്ട്.

അടുത്തകാലത്ത് എടുത്തുകളഞ്ഞ ഐ.റ്റി. ആക്റ്റ് 2008 ലെ സെക്ഷനാണ് – സെക്ഷൻ 66 എ

വകുപ്പ് 66 എ – ഇലക്ട്രോണിക് മാർഗങ്ങളിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയച്ചതിനുള്ള ശിക്ഷ (ഈ വകുപ്പ് അടുത്തിടെ സുപ്രീം കോടതി റദ്ദാക്കി)

സെക്ഷൻ 66 എഫ് – സൈബർ ടെററിസത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

രാജ്യത്തിൻ്റെ ഏകത, പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം – സൈബർ ടെററിസം

കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽഫോൺ എന്നീ വിവരവിനിമയ സാങ്കേതിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന കുറ്റകൃത്യങ്ങൾ – സൈബർ കുറ്റ കൃത്യങ്ങൾ

Authorized user തന്നെ അതീവ രഹസ്യമുള്ള data access ചെയ്യുന്ന രീതി – Intrusion problem (Access Attack)

ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ്‌വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ – ഹാക്കിംഗ്

ഹാക്കിംഗ് ചെയ്യുന്ന വ്യക്തികൾ അറിയപ്പെടുന്നത് – ഹാക്കർ

അതീവ സുരക്ഷാ വ്യക്തിഗതവിവരങ്ങളായ പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ വ്യാജമാർഗ്ഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി – ഫിഷിംഗ് (Phishing)

ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ – എൻക്രിപ്ഷൻ (Encryption)

ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി – സൈബർ സ്ക്വാട്ടിംഗ്

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ (data) പോകുമ്പോഴോ, നൽകുന്നതിനു മുൻപോ മനഃപൂർവ്വം അതിലെ data മാറ്റം വരുത്തുന്ന കുറ്റകൃത്യം -Data Diddling

അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത് – പോർണോഗ്രാഫി

മറ്റു user ന്റെ ഫയലുകളും ഡേറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയ – Snooping

ഒരു ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഉപകരണങ്ങളെയോ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഫയലുകൾ – ഡിജിറ്റൽ സിഗ്നേച്ചർ

ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം – ഡിജിറ്റൽ സിഗ്നേച്ചർ

ഒരു User ന്റെ User Name, Password എന്നിവ Login സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ – Password Sniffer

സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം – സിംഗപ്പൂരാണ്.

സൈബർ നിയമം ഉൾപ്പെട്ടിരിക്കുന്നത് കൺകറന്റ് ലിസ്റ്റിലാണ്.

സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം – ഇന്ത്യ

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്ന പ്രത്യേക ടീം – ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN)

എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര

ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റ വാളി എന്നറിയപ്പെടുന്നത് – ആസിഫ് അസിം ആണ്.

രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ സൈബർ ക്രൈം ആരുടെ പേരിലാണ് – ജോസഫ് മേരി ജാക്വാഡ്

ഇന്ത്യയിലെ ആദ്യത്തെ സൈബർ കോടതി നിലവിൽ വന്നത് – ന്യൂഡൽഹിയി ലാണ്.

ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ – ബാംഗ്ലൂർ ആണ്.

ഇന്ത്യയിലെ ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ് – ചെന്നൈ

Wi-Fi യുടെ പൂർണരൂപം എന്താണ് – വയർലെസ് ഫിഡിലിറ്റി

നെറ്റ്വർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കമ്പ്യൂ ട്ടറും പാലിക്കേണ്ട ചില നിയമങ്ങളും നിർദ്ദേശങ്ങളു മാണ് – പ്രോട്ടോകോൾ

മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ് ഉപ കരണങ്ങളിൽ ഇന്ററർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ – WAP (Wireless Application Protocol)

നെറ്റ്‌വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ – TCP/IP (Transmission Control Protocol/Internet Protocol)

ഫയലുകളെ ഒരു സ്ഥലത്തുനിന്നും മറ്റു സ്ഥലത്തേക്കു മാറ്റുന്നതിനായി നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ – FTP (File Transfer Protocol)

DHCP എന്നാൽ – Dynamic Host Configuration Protocol

ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോകോൾ – Simple Mail Transfer Protocol

ഇ -മെയിൽ സന്ദേശം സ്വീകരിക്കാൻ സഹായി ക്കുന്ന പ്രോട്ടോകോൾ – POP3

ഇൻ്റർനെറ്റ് സുരക്ഷാ ദിനം – ഫെബ്രുവരി 6

കമ്പ്യൂട്ടർ സുരക്ഷാദിനം – നവംബർ 30

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം – ഡിസംബർ 2

ഫെയ്‌സ്ബുക്ക് ദിനം – ഫെബ്രുവരി 4

ഐടി ആക്ട് 2000 ൻ്റെ വകുപ്പുകൾ
_____________________________________

Section 4 – ഇലക്ട്രോണിക് രേഖകളുടെ ആധികാരികത, ഇ-എഫ്ഐആറിന് നിയമപരമായ പവിത്രത

Section 5 – ഡിജിറ്റൽ ഒപ്പുകളുടെ നിയമപരമായ അംഗീകാരം

Section 6 – സർക്കാരിലും അതിൻ്റെ ഏജൻസികളിലും ഇലക്ട്രോണിക് രേഖകളുടെയും ഡിജിറ്റൽ ഒപ്പുകളുടെയും ഉപയോഗം.

Section 7 – ഇലക്ട്രോണിക് റെക്കോർഡുകൾ സൂക്ഷിക്കൽ

Section 8 – ഇലക്‌ട്രോണിക് ഗസറ്റിൽ റൂൾ, റെഗുലേഷൻ തുടങ്ങിയവയുടെ പ്രസിദ്ധീകരണം.

Section 4 to 10 – ഇലക്ട്രോണിക് ഭരണം

Section 11 – ഇലക്ട്രോണിക് റെക്കോർഡുകളുടെ ആട്രിബ്യൂഷൻ

Section 12 – രസീതിൻ്റെ അംഗീകാരം

Section 13 – അയച്ച സമയവും സ്ഥലവും രസീതും

Section 17 – കൺട്രോളറുടെയും മറ്റ് ഓഫീസർമാരുടെയും നിയമനം

Section 18 – കൺട്രോളറിൻ്റെ പ്രവർത്തനങ്ങൾ

Section 19 – വിദേശ സർട്ടിഫൈയിംഗ് അതോറിറ്റികളുടെ അംഗീകാരം

വകുപ്പ് 21 – ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് നൽകാനുള്ള ലൈസൻസ്

Section 44 – വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിന് പിഴ, return തുടങ്ങിയവ

Section 62 – ഹൈക്കോടതിയിൽ അപ്പീൽ

Section 65 – കമ്പ്യൂട്ടർ സിസ്റ്റം ഡോക്യുമെൻ്റിൽ കൃത്രിമം കാണിക്കുന്നത്

Section 66 – Hacking

Section 66 B – മോഷ്ടിച്ച കമ്പ്യൂട്ടറോ ആശയവിനിമയ ഉപകരണമോ സ്വീകരിക്കുന്നത്.

Section 66 C – ഐഡൻ്റിറ്റി മോഷണം

Section 66 D – കംപ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് വ്യക്തിത്വത്തിൻ്റെ വഞ്ചന

Section 66 E – സ്വകാര്യതയുടെ ലംഘനം

Section 66 F – സൈബർ ഭീകരത

Section 67 A – ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തി (അശ്ലീലസാഹിത്യം) അടങ്ങിയ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു

Section 67 B – Child Pornography

Section 73 – തെറ്റായ ഡിജിറ്റൽ ഒപ്പ് പ്രസിദ്ധീകരിച്ചതിനുള്ള പിഴ

22

KPSC IT ACT 2000 Exam

1 / 10

1) ഇന്ത്യയിലെ ആദ്യത്തെ സൈബർ കോടതി നിലവിൽ വന്നത്

2 / 10

2) IT ACT 2000 ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്

3 / 10

3) എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം

4 / 10

4) IT ACT 2000 ലെ സെക്ഷൻ 66 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

5 / 10

5) ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ

6 / 10

6) ഇൻ്റർനെറ്റ് സുരക്ഷാ ദിനം

7 / 10

7) സൈബർ ഭീകരതയും ആയി ബന്ധപ്പെട്ട IT ACT 2000 ലെ വകുപ്പ്

8 / 10

8) ഈ നിയമം 2000 ഭേദഗതി ചെയ്‌ത വർഷം

9 / 10

9) ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

10 / 10

10) ഇന്ത്യയിലെ ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ്

Your score is

The average score is 77%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart