ഇന്ത്യൻ റെയിൽവേ ഭാഗം 2
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ – വന്ദേഭാരത് എക്സ്പ്രസ് (180 km/hr)
വന്ദേഭാരത് എക്‌സ്പ്രസിൻ്റെ പഴയ പേര് – ട്രെയിൻ 18
ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ എഞ്ചിനില്ലാ ട്രെയിൻ – ട്രെയിൻ 18
ഇന്ത്യയിലെ വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ – ഗതിമാൻ എക്സ്പ്രസ് (വേഗത – 160 km/hr)
C.C.T.V സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ : ഷാൻ-ഇ-പഞ്ചാബ്
ഗൂഗിളിൻ്റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ – മുംബൈ സെൻട്രൽ
Wi-Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ – രാജധാനി എക്‌സ്പ്രസ്
ലോകത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വന്നത് – ലണ്ടൻ
ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽവെ നിലവിൽ വന്നത് – കൊൽക്കത്ത
ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ – ന്യൂഡൽഹി
ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ച വർഷം – 1984 ഒക്ടോബർ 24
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവെ – ബംഗളുരു
ബാംഗ്ലൂർ മെട്രോ ഉദ്ഘാടനം ചെയ്‌ത വർഷം – 2011 ഒക്ടോബർ 20
ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത് – നമ്മ മെട്രോ
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ – മോവിയ
ഇന്ത്യയിലെ റെയിൽവെ സോണുകളുടെ എണ്ണം -18
18-ാമത്തെ റെയിൽവേ സോൺ – സൗത്ത് കോസ്റ്റ് റെയിൽവെ (2019)(ആസ്ഥാനം – വിശാഖപട്ടണം)
ഇന്ത്യയുടെ ആദ്യ റെയിൽവേ സോൺ – സതേൺ സോൺ
ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റെയിൽവേ സോൺ – നോർത്ത് സോൺ
കേരളം ഉൾപ്പെടുന്ന റെയിൽവേ സോൺ – സതേൺ സോൺ
17-ാമത്തെ റെയിൽവെ സോൺ – കൊൽക്കത്ത മെട്രോ
ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത് – ബംഗലൂരു (നമ്മെ മെട്രോ)
ഇന്ത്യൻ റെയിൽവേ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത് – സൂറത്ത് (ഗുജറാത്ത്)
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വന്ന സ്ഥലം – വഡോദര (ഗുജറാത്ത്)
ഭിന്നശേഷിക്കാർക്കും, വൃദ്ധജനങ്ങൾക്കും റെയിൽവെ സ്റ്റേഷനുകളിൽ വീൽചെയർ പോർട്ടൽ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിലേക്കായി ഇന്ത്യൻ റെയിൽവെ ആരംഭിച്ച പദ്ധതി- യാത്രി മിത്ര സേവ
റെയിൽവെ ജീവനക്കാരുടെ പ്രശ്‌നപരിഹാരത്തിനായി റെയിൽവെ മന്ത്രാലയം നടപ്പിലാക്കിയ ഓൺലൈൻ സംരംഭം – നിവാരൻ
ഡെൽഹി മെട്രോയുടെ മുഖ്യ ഉപദേഷ്‌ടാവായി പ്രവർത്തിച്ച മലയാളി – ഇ. ശ്രീധരൻ
കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് – ഇ. ശ്രീധരൻ
കൊങ്കൺ റെയിൽവേയുടെ മുഖ്യ ശിൽപി – ഇ. ശ്രീധരൻ
‘മെട്രോ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് – ഇ. ശ്രീധരൻ
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് സഹായം നൽകുന്ന രാജ്യം – ജപ്പാൻ
ഇന്തോ – ജപ്പാൻ ഉടമ്പടിപ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് – മുംബൈ-അഹമ്മദാബാദ്
ഇന്ത്യയിൽ ആദ്യമായി ടോയ് ട്രെയിൻ ആരംഭിച്ചത് – ഡാർജിലിംഗ്
ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം – ചെന്നൈ
നാഷണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് – ചാണക്യപുരി (ന്യൂഡൽഹി)
ആരുടെ ബഹുമാനാർത്ഥമാണ് ചിത്തരഞ്ജൻ ലോക്കോ മോട്ടീവിന് ആ പേര് നൽകിയത് – സ്വാതന്ത്ര്യ സമര സേനാനിയായ ചിത്തരഞ്ജൻ ദാസ്
റെയിൽവെ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം -2 (ചൈനയ്ക്കാണ് ഒന്നാം സ്ഥാനം)
റെയിൽവെ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിട യിൽ ഇന്ത്യയുടെ സ്ഥാനം – 4 (യു.എസ്.എ, ചൈന, റഷ്യ എന്നിവ യാണ് ആദ്യ രാജ്യങ്ങൾ)
വൈദ്യുതീകരിച്ച റെയിൽവെ ശൃംഖലയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം – 2 (റഷ്യയ്ക്കാണ് ഒന്നാം സ്ഥാനം)
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ – ഛത്രപതി ശിവജി ടെർമിനസ് (മുംബൈ- ബോറിബന്ധർ)
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവെ സ്റ്റേഷൻ – മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്
ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന്റെ പഴയപേര് – വിക്ടോറിയ ടെർമിനസ്
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് – വിവേക് എക്‌സ്പ്രസ് (ദിബ്രുഗഡ് കന്യാകുമാരി)
ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി- മംഗലാപുരം – ജമ്മുതാവി നവയുഗ് എക്സ്പ്രസ്സ് (13 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു)
ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ – നീലഗിരി മൗണ്ടൻ റെയിൽവെ(മേട്ടുപാളയം – ഊട്ടി)
‘റോയൽ ഓറിയൻ്റ് ട്രെയിൻ’ ഏതെല്ലാം സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത് : ഗുജറാത്ത് – രാജസ്ഥാൻ
ആദ്യ ഗരീബ് രഥ് ട്രെയിൻ സർവീസ് നടത്തിയത് :ബീഹാർ – അമൃത്സർ(2006)
ഇന്ത്യൻ പ്രസിഡൻ്റിനു യാത്രചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം – ദ പ്രസിഡൻഷ്യൽ സലൂൺ
ആദ്യമായി പ്രസിഡൻഷ്യൽ സലൂൺ ഉപയോഗിച്ച രാഷ്ട്രപതി – ഡോ. രാജേന്ദ്ര പ്രസാദ്
തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ – റോയാപുരം (മദ്രാസ്- ആർക്കോട്ട്)
ഇന്ത്യയിലെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ ട്രെയിൻ ബന്ധിപ്പിക്കുന്നത് – ചർച്ച് ഗേറ്റ് – വിരാർ
ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവേ – ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ(1881)
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ് – സ്വർണരഥം (ഗോൾഡൻ ചാരിയറ്റ്)
സ്വർണ്ണരഥം (ഗോൾഡൻ ചാരിയറ്റ്) സർവീസ് ആരംഭിച്ചത് – കർണ്ണാടക ഗവൺമെന്റ് (കർണ്ണാടകം, ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ)