ക്രിയ അഥവാ VERB എന്നാൽ എന്താണ് ?
ഒരാൾ ചെയ്യുന്ന പ്രവൃത്തി എന്താണോ, അതിനെ ആണ് ക്രിയ എന്ന് പറയുന്നത്. കഴിഞ്ഞ ക്ലാസ്സിൽ നമ്മൾ SUBJECT നെ കുറിച്ച് പറഞ്ഞു. SUBJECT എന്നാൽ എന്തായിരുന്നു. ആരാണോ ക്രിയ ചെയ്യുന്നത് അയാളെ ആണ് SUBJECT അഥവാ കർത്താവ് എന്ന് പറയുന്നത്.
അയാൾ എന്ത് പ്രവൃത്തിയാണോ ചെയ്യുന്നത്, ആ പ്രവൃത്തിയെ ആണ് ക്രിയ അല്ലങ്കിൽ VERB എന്ന് പറയുന്നത്.
ഉദാഹരണം : She insulted him. അവൾ അവനെ ആക്ഷേപിച്ചു. ഇവിടെ ക്രിയ ഏതാണ്, ആക്ഷേപിച്ചു എന്നുള്ളതാണ്.
ഉദാഹരണം : My friends & I helped them. എൻ്റെ കൂട്ടുകാരും ഞാനും ചേർന്ന് അവരെ സഹായിച്ചു. ഇവിടെ ക്രിയ ഏതാണ്, സഹായിച്ചു എന്നുള്ളതാണ്. ക്രിയ എന്നാൽ VERB.