Subject
Subject അഥവാ കർത്താവ്. എന്താണ് കർത്താവ് അല്ലെങ്കിൽ ആരെയാണ് കർത്താവ് എന്ന് പറയുന്നത്. ആരാണോ ക്രിയ ചെയ്യുന്നത്, ആരാണോ ഒരു പ്രവർത്തി ചെയ്യുന്നത്, അയാളെയാണ് കർത്താവ് അഥവാ സബ്ജക്ട് എന്ന് പറയുന്നത്.
ഉദാഹരണം :
അനന്തു അവനെ അടിച്ചു ഈ വാക്യത്തിൽ ആരാണ് ക്രിയ ചെയ്തത്. അനന്തുവാണ് ക്രിയ ചെയ്തത്, അപ്പോൾ ഈ വാക്യത്തിലെ കർത്താവ് അനന്തുവാണ്.
ഒരു ഉദാഹരണം കൂടി നോക്കാം :
ശാലിനി അജിത്തിനെ പ്രണയിക്കുന്നു. ഈ വാക്യത്തിൽ ആരാണ് ക്രിയ ചെയ്യുന്നത് ശാലിനിയാണ്, അല്ലേ. അപ്പോൾ ഇവിടെ കർത്താവ് ആരാണ്. ശാലിനിയാണ്.