2024 ലെ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ ആജീവനാന്ത പുരസ്കാരം നേടിയ മലയാളി – എസ്. മുരളീധരൻ
2024 ലെ അർജുന അവാർഡ് ജേതാവായ മലയാളി നീന്തൽ താരം – സജൻ പ്രകാശ്
ഖേൽ രത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി – ഡി. ഗുകേഷ് (18 വയസ്സ് )
2024 ലെ ഖേൽരത്ന പുരസ്കാരത്തിന് അർഹരായവർ – ഡി. ഗുകേഷ് (ലേക ചെസ് ചാമ്പ്യൻ), മനു ഭാസ്ക്കർ ( പാരീസ് ഒളിംപിക്സ് മെഡൽ ജേതാവ്), ഹർമൻപ്രീത് സിങ് ( ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ), പ്രവീൺ കുമാർ ( പാരാ അത് ലറ്റ്)
രാജ്യത്ത് ആദ്യമായി ആഭ്യന്തര വിമാന സർവ്വീസുകളിൽ wifi സൗകര്യം ഒരുക്കിയ വിമാന കമ്പനി – എയർ ഇന്ത്യ
2024 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്
പ്രശസ്ത സസ്യ ഗവേഷകൻ ആയിരുന്ന ഡോ. കെ.എസ് മണിലാൽ അന്തരിച്ചു
2024 December
2024 ലെ ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ ജേതാവായത് – കൊനേരു ഹംപി
അടുത്തിടെ അന്തരിച്ച ഒലിവിയ ഹസി ഏത് മേഖലയും ആയി ബന്ധപ്പെട്ടിരിക്കുന്നു – സിനിമ
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തിടെ 100 മത്സരങ്ങൾ പൂർത്തിയാക്കിയ നാലാമത്തെ മാച്ച് റഫറി – ആൻഡി പൈക്രോഫ്റ്റ്
അടുത്തിടെ മരണപ്പെട്ട വിഖ്യാതയായ പാക്ക് എഴുത്തുകാരി – ബപ്സി സിധ്വ
2024 ഡിസംർ 26 ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, റിസർവ്വ് ബാങ്ക് ഗവർണറും ആയിരുന്ന ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു.
ഉപഭോക്തൃ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ ഉപഭോക്തൃ ഹെൽപ് ലൈൻ ആരംഭിച്ച ചാറ്റ്ബോട്ട് – ജാഗ്രിതി
സ്വീഡിഷ് അക്കാഡമി പുരസ്കാരത്തിന് അർഹമായ വേണു നായരുടെ (ചലച്ചിത്ര സംവിധായകൻ) ഡോക്കുമെൻ്ററി – ആത്മാവിൻ്റെ സങ്കേതങ്ങൾ : കേരളത്തിലെ വിശുദ്ധ വനങ്ങൾ
കേരളത്തിൻ്റെ പുതിയ ഗവർണർ ആയി നിയമിതനായത് – രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
റബർ ബോർഡ് പുറത്തിറക്കിയ പ്രകൃതിദത്ത തേൻ ബ്രാൻഡ് – റബ്ണി
അടുത്തിടെ കുവൈത്തിൻ്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക്’ നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി – നരേന്ദ്രമോദി
ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ ഇൻ്റേണൽ ജസ്റ്റിസ് കൗൺസിൽ ആധ്യക്ഷൻ ആയി ചുമതലയേറ്റ ഇന്ത്യക്കാരൻ – മദൻ വി ലോക്കൂർ
2024 ലെ പ്രസിഡൻ്റ് ട്രോഫി വള്ളം കളിയിൽ ഒന്നാം സ്ഥാനം നേടിയത് – വീയപുരം ചുണ്ടൻ
ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ്റെ പുതിയ പ്രസിഡൻ്റ് – കെവിൻ വാസ്
2024 ലെ കേരള സർക്കാരിൻ്റെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നേടിയ സംവിധായിക – പായൽ കപാഡിയ
2024 ലെ നിയമസഭാ പുരസ്കാരത്തിന് അർഹനായത് – എം. മുകുന്ദൻ
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് Global Organization of People of Indian Origin (GOPIO) പുരസ്കാരം ലഭിച്ചത് – ജോസ് പനച്ചിപ്പുറം
2024 ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചത് – കെ.ജയകുമാർ
ബഹ്റൈൻ സർക്കാരിൻ്റെ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡലിന് അർഹനായ മലയാളി വ്യവസായി – ഡോ.ബി രവിപ്പിള്ള
2023 ലെ മികച്ച പുരുഷ ഫുഡ്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിച്ചത് – വിനിസ്യൂസ്
രാജ്യത്തെ ആദ്യ പ്രമേഹ ബയോ ബാങ്ക് ആരംഭിച്ചത് – ചെന്നൈ
അടുത്തിടെ അന്തരിച്ച വിഖ്യാത തബലിസ്റ്റ് – ഉസ്താദ് സാക്കിർ ഹുസൈൻ
Person of the year ആയി ടൈം മാഗസൈൻ തിരഞ്ഞെടുത്തത് – ഡോണൽഡ് ട്രംപ്
ലോക ചെസ് ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി – ഡി. ഗുകേഷ് (18 വയസ്സ്)
പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന നൽകുന്ന പരമോന്നത ബഹുമതിയായ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം ലഭിച്ചത് – മാധവ് ഗാഡ്ഗിൽ
രാജ്യത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട വരുമാനപരിധിയില്ലാതെ 70 വയസ്സിന് മുകളിലുള്ളവർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി – വയവന്ദന
പുതിയ റിസർവ്വ് ബാങ്ക് ഗവർണർ – സഞ്ജയ് മൽഹോത്ര
2023 ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത് – ഷാജി. എൻ. കരുൺ
ബിസിനസ് മാനേജ്മെൻ്റ് വിഭാഗം രചനയ്ക്ക് ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി – ഡോ. രാധാകൃഷ്ണപിള്ള
ക്രോസ് വേഡ് പുരസ്കാരത്തിന് അർഹയായ ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവൽ – മരിയ ജസ്റ്റ് മരിയ
ഫിക്ഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം ലഭിച്ചത് – സഹറു നുസൈബ കണ്ണനാരി
അമേരിക്കയിലെ ഇൻ്സ്റ്റിറ്റൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സിൻ്റെ സദ്സേവന അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ (മലയാളി)– ഡോ. എം.കെ രാധാകൃഷ്ണൻ
അടുത്തിടെ പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച്മെൻ്റിലൂടെ പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് – യൂൻ സുക് യോൽ
മാനവ സംസ്കൃതിയുടെ പി.ടി തോമസ് സ്മാരക പുരസ്കാരത്തിന് അർഹനായത് – എം.ടി വാസുദേവൻ നായർ
International Cricket Council (ICC) ൻ്റെ പുതിയ ചെയർമാനായി അധികാരം ഏറ്റത് – ജയ് ഷാ
രാജ്യത്ത് ആദ്യമായി മൃഗകോശകല ഉപയോഗിച്ചുള്ള കൃത്രിമ ഹൃദയ വാൽവുകൾ നിർമ്മിച്ച ഇൻസ്റ്റിറ്റൂട്ട് – തിരുവനന്ദപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി
ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം വികസ്സിപ്പിച്ചെടുത്ത് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയ ഏറ്റവും ചിലവ് കുറഞ്ഞ സ്തനാർബുദ ചികിത്സാ രീതി – ക്ലിപ് ആൻ്റ് ബ്ലൂ പ്ലേസ്മെൻ്റ്
കാഴ്ചപരിമിതരുടെ രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ WORLD BLIND COUNCIL ൻ്റെ പുതിയ GENERAL SECRETARY ആയി തിരഞ്ഞെടുക്കപ്പെട്ടത് – രജനീഷ് ഹെൻറി
GIJI (GLOBAL INVESTIGATIVE JOURNALISM NETWORK) ൻ്റെ അംഗീകാരം ലഭിച്ച “THE WEEK” MAGAZINE ൽ ഇന്ത്യയിൽ നടക്കുന്ന സ്വർണ്ണക്കടത്തിനെ പറ്റിയുള്ള ഫീച്ചർ തയാറാക്കിയത് – നമ്രത ബിജി അഹൂജ
സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഉള്ള തോപ്പിൽ ഫാസി അവാർഡ് ലഭിച്ചത് – പെരുമ്പടവം ശ്രീധരൻ
പുകയില ഉൽപ്പന്നങ്ങളുടെ മുകളിൽ ഇനിമുതൽ ഏതൊക്കെ നിറത്തിൽ അപകട മുന്നറിയിപ്പ് നൽകാൻ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത് – ചുമപ്പ് പ്രതലത്തിൽ വെള്ള അക്ഷരം
പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത് – ഡോ.രത്തൻ യൂ ഖേൽക്കർ
ശാസ്ത്ര ഗവേഷണത്തിനുള്ള G D BIRLA പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി – ഡോ. സുബി ജേക്കബ് ജോർജ്
© All rights reserverd.Powered by zpluszone