ആറ്റത്തിലെ കണങ്ങൾ
- ആറ്റത്തിലെ മൂന്നു കണങ്ങൾ (മൗലിക കണങ്ങൾ) – പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
- ആറ്റത്തിൻ്റെ കേന്ദ്രഭാഗം – ന്യൂക്ലിയസ്
- ന്യൂക്ലിയസിൻ്റെ ചാർജ് – പോസിറ്റീവ്
- ന്യൂക്ലിയസിനെ അപേക്ഷിച്ച് ആറ്റത്തിൻ്റെ വലിപ്പം – 10 ഇരട്ടി
- ഒരു ആറ്റത്തിലെ മുഴുവൻ മാസും കേന്ദ്രീകരിച്ചിരിക്കുന്നത് – ന്യൂക്ലിയസ്സിൽ
- ന്യൂക്ലിയസ്സിലെ കണങ്ങൾ – (ന്യൂക്ലിയോണുകൾ) പ്രോട്ടോണും ന്യൂട്രോണും
- ആറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം – ന്യൂട്രോൺ
- ആറ്റത്തിലെ ഭാരം കൂടിയ കണം – ന്യൂട്രോൺ
- ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം – പ്രോട്ടോൺ
- ഒരു ആറ്റത്തിൻ്റെ ‘ഐഡൻ്റിറ്റി കാർഡ്’, ‘ഫിംഗർപ്രിൻ്റ്’ എന്നിങ്ങനെ അറിയപ്പെടുന്ന കണം – പ്രോട്ടോൺ
- ആറ്റത്തിലെ ഭാരം കുറഞ്ഞ കണം – ഇലക്ട്രോൺ
- ആറ്റത്തിൻ്റെ നെഗറ്റീവ് ചാർജുള്ള കണം – ഇലക്ട്രോൺ
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
- ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം – ഇലക്ട്രോൺ
- ഒരു ഹൈഡ്രജൻ ആറ്റത്തിൻ്റെ മാസിൻ്റെ 1/1837 ഭാഗം മാത്രം മാസ്സുള്ള കണങ്ങളാണ് – ഇലക്ട്രോണുകൾ
- സൂര്യന് അതിൻ്റെ ഗ്രഹങ്ങൾപോലെയാണ് ന്യൂക്ലിയസ്സിന് – ഇലക്ട്രോൺ
- ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ – മില്ലികൻ
- ഇലക്ട്രോൺ എന്ന പേര് നൽകിയത് – ജോൺസ്റ്റോൺ സ്റ്റോണി
- ഒരാറ്റത്തിലെ പ്രോട്ടോണിൻ്റെയും ഇലക്ട്രോണിൻ്റെയും മാസുകൾ തമ്മിലുള്ള അനുപാതം – 1836:1
- ഇലക്ട്രോണുകളുടെ തരംഗസ്വഭാവവും (Wave nature) കണിക സ്വഭാവവും (Particle nature) അറിയപ്പെടുന്നത് – ദ്വൈതസ്വഭാവം (Dual Nature)
- ഇലക്ട്രോണുകൾക്ക് ദ്വൈതസ്വഭാവം ഉണ്ടെന്ന് നിർദേശിച്ച ശാസ്ത്രജ്ഞൻ – ഡി ബ്രോഗ്ളി (de Broglie)
- പരീക്ഷണത്തിലൂടെ ഇലക്ട്രോണുകളുടെ തരംഗസ്വഭാവം തെളിയിച്ചത് – സി.ജെ.ഡേവിസൺ, എൽ.എച്ച്. ജർമ്മർ
- ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ കാണപ്പെടുന്ന സൂക്ഷ്മ കണികകൾ – മീസോണുകൾ, ന്യൂട്രിനോ, ആന്റി ന്യൂട്രിനോ, പോസിട്രോൺ മുതലായവ
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം (ഒരാറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം) – അറ്റോമിക് നമ്പർ (Z)
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക – മാസ് നമ്പർ (A)
- ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – അറ്റോമിക നമ്പർ (A – Z)
- പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ – പോസിട്രോൺ
- ഇലക്ട്രോണിൻ്റെ അതേ മാസ് ഉള്ളതും എന്നാൽ ഇലക്ട്രോണിൻ്റെ വിപരീത ചാർജ് (പോസിറ്റീവ്) ഉള്ളതുമായ കണങ്ങളാണ് – പോസിട്രോൺ
- പോസിട്രോൺ ഉൾപ്പെടെയുള്ള ആൻ്റി പാർട്ടിക്കിളുകളുടെ സാന്നിദ്ധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ – പോൾ ഡിറാക്
- പ്രോട്ടോണിന് തുല്യം മാസ് ഉള്ളതും പ്രോട്ടോണിൻ്റെ വിപരീത ചാർജുള്ളതുമായ കണങ്ങൾ – ആൻ്റി പ്രോട്ടോൺ
- ആറ്റത്തിലെ ചാർജും മാസും ഇല്ലാത്ത കണങ്ങൾ – ന്യൂട്രിനോകളും ആൻ്റിന്യൂട്രിനോകളും
- ന്യൂട്രിനോയെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞൻ – വൂൾഫ്‌ഗാങ് പോളി
- ന്യൂട്രോണിൻ്റെ ആൻ്റിപാർട്ടിക്കിൾ – ആൻ്റി ന്യൂട്രോൺ
- ആറ്റം കണ്ടെത്തിയത് – ജോൺ ഡാൾട്ടൺ
- ഇലക്ട്രോൺ കണ്ടെത്തിയത് – ജെ.ജെ. തോംസൺ
- പ്രോട്ടോൺ കണ്ടെത്തിയത് – ഏണസ്റ്റ് റുഥർഫോഡ്ന്യൂ
- ട്രോൺ കണ്ടെത്തിയത് – ജയിംസ് ചാഡ്‌വിക്
- ന്യൂക്ലിയസ് കണ്ടെത്തിയത് – ഏണസ്റ്റ് റൂഥർഫോഡ്
- പോസിട്രോൺ കണ്ടെത്തിയത്- കാൾ ആൻഡേഴ്‌സൺ
- ആൻ്റിപ്രോട്ടോൺ കണ്ടെത്തിയത് – ചേമ്പർലെയ്ൻ, സെഗ്രെ ഇൻ
- ആൻ്റിന്യൂട്രോൺ കണ്ടെത്തിയത് – ബ്രൂസ് കോർക്ക്