1) കേരളത്തിൻ്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ?

ANS: നെയ്യാർ

● കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി – മഞ്ചേശ്വരം (16 km)

● ഏറ്റവും നീളം കൂടിയ നദി – പെരിയാർ (244 Km)

● ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി – പെരിയാർ

● ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി – പെരിയാർ

● പെരിയാർ നദി മംഗലപ്പുഴ, മാർത്താണ്ഡപ്പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം – ആലുവ

● പ്രാചീനകാലത്ത് ചൂർണി എന്നറിയപ്പെടുന്ന നദി, കേരളത്തിൻ്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി – പെരിയാർ

● അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി – കരമനയാർ

● കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി – ഭാരതപ്പുഴ (209 km)

● കല്ലായിപ്പുഴ, ബേപ്പൂർപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി – ചാലിയാർ

● കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം – ചാലിയാർ

● മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി – ചാലിയാർ

● കേരളത്തിൽ വായു മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം – ചാലിയാർ പ്രക്ഷോഭം

● ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായത് – മാവൂർ ഗ്വോളിയോർ റയോൺസ്

2) ഹിമാലയത്തിൻ്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര ?

ANS: ഹിമാദ്രി

● ഹിമാലയം എന്ന വാക്കിനർത്ഥം – മഞ്ഞിൻ്റെ വാസസ്ഥലം

● ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര – ഹിമാദ്രി

● ഹിമാലയ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ – സിവാലിക്

● ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതിചെയ്യുന്നത് – ഹിമാചൽ

● കാശ്മീർ, കുളു, കാൻഗ്രാ എന്നീ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് – ഹിമാചലിൽ

● ‘ശിവൻ്റെ തിരുമുടി’ എന്നർത്ഥം വരുന്ന പർവ്വതനിര – സിവാലിക്

● സുഖവാസ കേന്ദ്രങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ നിര – ഹിമാചൽ

3)കബനി ഏത് നദിയുടെ പോഷക നദിയാണ് ?

ANS: കാവേരി

● കബനി, ഭവാനി, പാമ്പാർ, എന്നിവ ഏത് നദിയുടെ പോഷകനദികളാണ് – കാവേരി

● വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി – കബനി

● കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം – നാഗർഹോൾ ദേശീയോദ്യാനം (കർണാടക)

● കാവേരി നദിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ – ഹൊഗനക്കൽ ശിവസമുദ്രം.

● ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി – നർമ്മദ (1312 Km)

● ഭ്രംശ താഴ്വ‌രയിലൂടെ ഒഴുകുന്ന നദി – നർമ്മദ

● സർദാർ സരോവർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി – നർമ്മദ

● ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി – താപ്തി

● ഗോദാവരി, നർമ്മദ എന്നീ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി – താപ്തി

● കൃഷ്ണ നദിയുടെ പോഷക നദികൾ – ഭീമ, തുംഗഭദ്ര, കൊയ്ന

● ഇന്ത്യയിലെ ആദ്യ നദീജല സംയോജന പദ്ധതിയായ ഗോദാവരി-കൃഷ്ണ്‌ണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം – ആന്ധ്രാപ്രദേശ്

● അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി – കൃഷ്ണ

● കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം – പുംപുഹാർ (തമിഴ്‌നാട്)

● ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – ശിവസമുദ്രം (1902)

4) കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലൻ്റ് വാലി ഏത് ജില്ലയിലാണ് ?

ANS: പാലക്കാട്

● കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് – സൈലൻ്റ് വാലി

● സൈലൻ്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് –  (ഇന്ദിരാഗാന്ധി) 1984

● സൈലൻ്റ് വാലി ഉദ്ഘാടനം ചെയ്‌തത്‌ – 1985 സെപ്റ്റംബർ 7 രാജീവ് ഗാന്ധി

● വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം – സൈലൻ്റ് വാലി

● സൈലൻ്റ് വാലിയിൽ കണ്ടുവരുന്ന ഗോത്ര വിഭാഗങ്ങൾ – മുകുടർ, കുറുമ്പർ ഇരുളർ,

● ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല – ഇടുക്കി

● കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – ഇരവികുളം (ഇടുക്കി)

● വരയാടുകളുടെ സംരക്ഷണ കേന്ദ്രം – ഇരവികുളം (ഇടുക്കി)

● ബേഗൂർ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം – വയനാട് വന്യജീവി സങ്കേതം.

● വയനാട് / മുത്തങ്ങ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം – സുൽത്താൻബത്തേരി

© All rights reserverd.Powered by Ablearns

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart