1857 ലെ വിപ്ലവം
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയ പ്പെടുന്നത് – 1857 ലെ വിപ്ലവം
1857-ലെ വിപ്ലവത്തിനുള്ള കാരണങ്ങൾ :
ദത്തവകാശ നിരോധന നിയമം (1848)
പോസ്റ്റ് ഓഫീസ് നിയമം (1854)
ഹിന്ദു വിധവാ പുനർവിവാഹനിയമം (1856)
ജനറൽ സർവീസ് എൻലിസ്റ്റ്മെന്റ്റ് നിയമം (1856)
റിലീജിയസ് ഡിസെബിലിറ്റീസ് നിയമം (1850)
നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത്
മിഷണറിമാരുടെ നേതൃത്വത്തിൽ നടന്ന മതപരിവർത്തനങ്ങളോട് ബ്രിട്ടീഷുകാർ കാട്ടിയ അനുകൂല മനോഭാവം
തദ്ദേശീയ ജനതയുടെ മത-ജാതി ആചാരങ്ങളിലുള്ള ബ്രീട്ടിഷുകാരുടെ ഇടപെടൽ
കാർഷികമേഖലയിലെ അസംതൃപ്തി
——————————————————-‐——–
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടാനുള്ള അടിയന്തര കാരണം – 1856 മുതൽ സൈനികർക്ക് ഉപയോഗി ക്കാൻ എൻഫീൽഡ് P-53 എന്ന പുതിയ തരം തോക്കും തിരകളും നൽകിയത്
ഇന്ത്യൻ സൈനികർ പുതിയ തോക്കിനെ എതിർക്കാൻ കാരണം – പുതിയ തരം തോക്കിൽ ഉപയോഗിക്കേണ്ടിയിരുന്ന തിരകളുടെ ആവരണത്തിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടു ണ്ടെന്ന വാർത്ത പ്രചരിച്ചത്
പുതിയ തോക്കും തിരകളും നിർബന്ധപൂർവ്വം സൈന്യത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം -1857 ജനുവരി
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി – 1857 മെയ് 10
1857-ലെ വിപ്ലവം ആരംഭിച്ച സ്ഥലം – മീററ്റ് (ഉത്തർപ്രദേശ്)
1857-ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം – ഉത്തർപ്രദേശ്
1857-ലെ വിപ്ലവത്തിൻ്റെ ചിഹ്നമായി കണക്കാക്കുന്നത് – താമരയും ചപ്പാത്തിയും
ബ്രിട്ടീഷുകാർ 1857 -ലെ വിപ്ലവത്തിന് നൽകിയ പേര് – ശിപായി ലഹള
ഡെവിൾസ് വിൻഡ് (ചെകുത്താൻ്റെ കാറ്റ്) എന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചത് – 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തെ
1857-ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി – മംഗൽ പാണ്ഡെ
മംഗൽ പാണ്ഡെ ആക്രമിച്ച് പരിക്കേൽപിച്ച ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥർ –
അഡ്‌ജൂട്ടൻ്റ് ലെഫ്റ്റനൻ്റ് ബെംപ്ഡേ ഹെൻറി ബോഗ്, മേജർ ജെയിംസ് ഹ്യൂസൺ എന്നിവരെ
മംഗൽ പാണ്ഡെ വധിച്ച അഡ്‌ജൂട്ടന്റ്റ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ – ലഫ്റ്റനന്റ് ഹെൻറി ബോഗ്
(പി.എസ്.സിയുടെ ഉത്തരം ബോഗാണെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹത്തെ വധിച്ചിട്ടില്ല. മംഗൽപാണ്ഡെയുടെ കുറ്റവിചാരണയിൽ മൊഴി നൽകിയ അദ്ദേഹം പിന്നീട് വിരമിച്ചു)
മംഗൽ പാണ്ഡെയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ – ജമേദാർ ഈശ്വരി പ്രസാദ്
ജമേദാർ ഈശ്വരി പ്രസാദിനെ തൂക്കിലേറ്റിയത് – 1857 ഏപ്രിൽ 21
മംഗൽ പാണ്ഡെയെ കീഴടക്കാൻ സഹായിച്ച ഇന്ത്യൻ സൈനികൻ – ഷേയ്ക്ക് പൽത്തു
മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം – 1857 ഏപ്രിൽ 8
മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ് – 34-ാം ബംഗാൾ തദ്ദേശീയ കാലാൾപ്പട
(34-ആം ബംഗാൾ നേറ്റീവ് ഇൻഫൻട്രി)
ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷിയായ മംഗൽ പാണ്ഡെയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ – മംഗൽ പാണ്ഡെ : ദി റൈസിങ്
(സംവിധാനം: കേതൻ മേത്ത,
മംഗൽ പാണ്ഡെയായി വേഷമിട്ടത് : അമീർഖാൻ)
ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോൾ മുഗൾ ഭരണാധികാരി – ബഹദൂർഷാ രണ്ടാമൻ (ബഹദൂർഷാ സഫർ)
മീററ്റിൽ നിന്നും പുറപ്പെട്ട വിപ്ലവകാരികൾ ആദ്യം കീഴടക്കിയ പ്രദേശം – ഡൽഹി
ഡൽഹി കീഴടക്കിയ വിപ്ലവകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത് – ബഹദൂർഷാ രണ്ടാമൻ
(ഷഹൻഷാ-ഇ-ഹിന്ദുസ്ഥാൻ)
1857 – ലെ വിപ്ലവത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തുകൊണ്ട് ബഹ ദൂർഷാ II ന്റെ പേരിൽ പുറപ്പെടുവിക്കപ്പെട്ട വിളംബരം – അസംഗഡ് വിളംബരം
ഡൽഹിയിൽ കലാപത്തിന് നേതൃത്വം കൊടുത്ത മുഗൾ ഭരണാധികാരിയുടെ സൈനിക ജനറൽ – ബക്ത് ഖാൻ
ബ്രിട്ടീഷുകാർ വിപ്ലവകാരികളിൽ നിന്നും തിരിച്ചു പിടിച്ച ആദ്യ പ്രദേശം – ഡൽഹി
ഡൽഹിയിൽ വിപ്ലവത്തെ അടിച്ചമർത്തിയത് – ജോൺ നിക്കോൾസൺ
“ഡൽഹിയിലെ കശാപ്പുകാരൻ’ എന്നറിയപ്പെടുന്നത് – ജോൺ നിക്കോൾസൺ
ബഹദൂർഷാ രണ്ടാമൻ്റെ പുത്രന്മാരെയും പൗത്രനെയും വിചാരണ കൂടാതെ വെടിവച്ചു കൊന്നത് – വില്യം ഹോഡ്‌സൺ
ബഹദൂർഷാ രണ്ടാമനെ പിടികൂടി നാടുകടത്തിയ സ്ഥലം – റംഗൂൺ (മ്യാൻമാർ)
ബഹദൂർഷാ രണ്ടാമൻ റംഗൂണിൽ വച്ച് മരണ മടഞ്ഞ വർഷം – 1862
1857 -കലാപ പ്രദേശങ്ങൾ :
മീററ്റ് – ഉത്തർപ്രദേശ്
ലഖ്നൗ – ഉത്തർപ്രദേശ്
അലിഗഡ് – ഉത്തർപ്രദേശ്
മഥുര – ഉത്തർപ്രദേശ്
ആഗ്ര – ഉത്തർപ്രദേശ്
ഝാൻസി – ഉത്തർപ്രദേശ്
അലഹബാദ് – ഉത്തർപ്രദേശ്
ബാരക്‌പൂർ – പശ്ചിമബംഗാൾ
ഗ്വാളിയോർ – മധ്യപ്രദേശ്
ഭരത്പൂർ – രാജസ്ഥാൻ
റൂർക്കി – ഉത്തരാഖണ്ഡ്‌ഡ്
ആര – ബീഹാർ
ദത്തവകാശ നിരോധന നിയമം
__________________________________
അനന്തരാവകാശികളില്ലാത്ത ഭരണാധികാരികൾ ആൺകുട്ടികളെ ദത്തെടുത്ത് രാജ്യം കൈമാറുന്ന രീതി അവസാനിപ്പിക്കുകയും പകരം രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന നിയമം – ദത്തവകാശ നിരോധന നിയമം
ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ – ഡൽഹൗസി (1848)
ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം സത്താറ (1848)
ദത്തവകാശ നിരോധന നിയമപ്രകാരം കൂട്ടി ച്ചേർക്കപ്പെട്ട മറ്റു നാട്ടുരാജ്യങ്ങൾ :
നാഗ്‌പൂർ, ഝാൻസി, സാമ്പൽപൂർ, ഉദയ്‌പൂർ തുടങ്ങിയവ
കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാട്ടുരാജ്യം – അവധ് (ഔധ്)
ബ്രിട്ടീഷുകാർ ഔധ് പിടിച്ചെടുത്തശേഷം നാടുകടത്തിയ നവാബ് – വാജിദ് അലി ഷാ
ദത്തവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി – കാനിംഗ് പ്രഭു (1859)
ദത്തവകാശ നിരോധന നിയമം അനൗദ്യോഗികമായി ഉപയോഗിച്ച് 1824ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ദക്ഷിണേന്ത്യൻ നാട്ടുരാജ്യം – കിട്ടൂർ
ഭർത്താവിന്റെയും മകൻ്റെയും മരണത്തെ തുടർന്ന് രാജ്യം പിടിച്ചെടുത്ത ബ്രീട്ടീഷുകാർക്കെതിരെ പോരാടിയത് – കിട്ടൂർ ചെന്നമ്മ
ദത്തവകാശ നിരോധന നിയമം വഴി ഝാൻസി കയ്യടക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതാണ് ഝാൻസി റാണി ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ കാരണം.
ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷു കാർ ഝാൻസി പിടിച്ചെടുത്തത് – 1853
ഝാൻസി റാണി അറിയപ്പെടുന്ന മറ്റുപേരുകൾ – മനുഭായ്, മണികർണിക
ഝാൻസിയുടെ രാജാവായിരുന്ന ഗംഗാധർ റാവുവിൻ്റെ ഭാര്യ – റാണി ലക്ഷ്‌മിഭായ് (ഝാൻസി റാണി)
ഗംഗാധർ റാവുവിൻ്റെ മരണശേഷം അധികാര ഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹത്തിൻ്റെ ദത്തുപുത്രൻ – ദാമോദർ റാവു
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം) നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി – ഝാൻസി റാണി
ഝാൻസി റാണിയോട് ഏറ്റുമുട്ടിയ സൈനിക ഉദ്യോഗസ്ഥൻ – ഹ്യൂഗ്‌റോസ്
ഝാൻസി റാണി വീരമൃത്യു വരിച്ചത് – 1858 ജൂൺ 18
ഝാൻസി റാണി മരണമടഞ്ഞ സ്ഥലം – ഗ്വാളിയോർ
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് – ഝാൻസി റാണിയെ
(വിശ്വചരിത്രാവലോകനം എന്ന പുസ്‌തക ത്തിൽ)
‘വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ്’ എന്ന് പട്ടാള മേധാവി ഹ്യൂഗ്‌റോസ് വിശേഷിപ്പിച്ചത് ആരെയാണ് – ഝാൻസി റാണിയെ
“കലാപകാരികൾക്കിടയിലെ ഒരേയൊരു പുരുഷൻ” എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് – ഹ്യൂഗ്‌റോസ്
ഝാൻസി റാണിയുടെ ജീവിതകഥ ആസ്‌പദമാക്കി നിർമ്മിക്കപ്പെട്ട സിനിമ –
മണികർണിക : ക്വീൻ ഓഫ് ഝാൻസി
(സംവിധാനം – ക്രിഷ് (രാധാകൃഷ്ണ ജഗർലമുണ്ടി), കങ്കണ റണാവത്ത്)
‘മണികർണിക’ എന്ന ചിത്രത്തിൽ ഝാൻസി റാണിയായി വേഷമിട്ടത് – കങ്കണ റണാവത്ത്
പേഷ്വ ബാജിറാവു II ൻ്റെ ദത്തുപുത്രൻ – നാനാസാഹിബ്
നാനാസാഹിബ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ കാരണം – ദത്തുപുത്രനാണെന്ന കാരണത്താൽ അവകാശപ്പെട്ട പെൻഷൻ നിഷേധിച്ച തിനാൽ
കാൺപൂരിൽ നടന്ന ഉപരോധത്തിനും കൂട്ടക്കൊലയ്ക്കും (ബിബിഘർ കൂട്ടക്കൊല) നേതൃത്വം കൊടുത്തത് – നാനാസാഹിബ്
മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത് – നാനാസാഹിബ്
വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി – നാനാസാഹിബ്
നാനാസാഹിബിൻ്റെ സൈനിക മേധാവി – താന്തിയാതോപ്പി
ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലായുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ് – താന്തിയാതോപ്പി
താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ – സർ. കോളിൻ കാംപ്ബെൽ
താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് – 1859 ഏപ്രിൽ 18
താന്തിയാതോപ്പി വധിക്കപ്പെട്ട സ്ഥലം – ശിവപുരി (മധ്യപ്രദേശ്)
നാനാസാഹിബിന്റെ യഥാർത്ഥ പേര് – ധോണ്‌ഡു പന്ത്
താന്തിയാതോപ്പിയുടെ യഥാർത്ഥ – രാമചന്ദ്ര പാണ്ഡുരംഗ്
റാണി ലക്ഷ്‌മി ഭായിയുടെ യഥാർത്ഥ നാമം – മണികർണിക
‘ബീഹാർ സിംഹം’ എന്നറിയപ്പെടുന്നത് – കൺവർ സിംഗ്
1857-ലെ കലാപത്തിൻ്റെ ‘വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് – കൺവർ സിംഗ്
1857-ലെ കലാപത്തിൻ്റെ ‘ജൊവാൻ ഓഫ് ആർക്ക്’ എന്ന് അറിയപ്പെടുന്നത് – ഝാൻസി റാണി
1857-ലെ കലാപത്തിൻ്റെ ബുദ്ധികേന്ദ്രം – നാനാസാഹിബ്
1857-ലെ കലാപത്തിൻ്റെ അംബാസഡർ – അസിമുള്ള ഖാൻ
1857-ലെ വിപ്ലവത്തിൻ്റെ പ്രധാന നേതാക്കൾ :
ഝാൻസി – റാണി ലക്ഷ്മീഭായ്
ഗ്വാളിയോർ – റാണി ലക്ഷ്മീഭായ്, താന്തിയാതോപ്പി
ബീഹാർ (ആര) – കൺവർ സിംഗ്
ജഗദീഷ്പൂർ – കൺവർ സിംഗ്
ഡൽഹി – ജനറൽ ബക്ത്ഖാൻ, ബഹദൂർഷാ II
അസം – ദിവാൻ മണിറാം
മീററ്റ് – കദം സിംഗ്
കാൺപൂർ – നാനാസാഹിബ്, താന്തിയാതോപ്പി
ലഖ്‌നൗ – ബീഗം ഹസ്രത് മഹൽ, ബിർജിസ് ഖ്വാദർ
ആഗ്ര, ഔധ് – ബീഗം ഹസ്രത് മഹൽ
ഫൈസാബാദ് – മൗലവി അഹമ്മദുള്ള
ബറേലി, റോഹിൽഖണ്ഡ് – ഖാൻ ബഹാദൂർ ഖാൻ
ബറൗത് പർഗാന – ഷാ മാൽ
ഹരിയാന – റാവു തുലറാം
കോട്ട – ജയ്ദയാൽ
മഥുര – ദേവിസിംഗ്
അലഹബാദ് -ലിയാഖത്ത് അലി
മാൻഡസോർ – ഫിറോസ്ഷാ
മൊറാദാബാദ് – അബ്ദുൾ അലിഖാൻ
ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി – പ്രീതിലതാ വഡേദാർ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി – ഖുദിറാം ബോസ്
1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ – കാനിംഗ് പ്രഭു
1857ലെ വിപ്ലവത്തിൻ്റെ സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി – പാൽമേഴ്സ്റ്റൺ പ്രഭു
1857ലെ വിപ്ലവത്തിൻ്റെ സമയത്ത് ബ്രിട്ടീഷ് രാജ്ഞി – വിക്ടോറിയ രാജ്ഞി
1857 ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്ത പ്പെട്ട വർഷം – 1858
1857 ലെ വിപ്ലവത്തിന്റെ ഫലങ്ങൾ :
ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു
ഇന്ത്യയുടെ ഭരണം ബ്രിട്ടൺ നേരിട്ട് ഏറ്റെടുത്തു
1858-ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കി
ദത്തവകാശ നിരോധന നിയമം റദ്ദാക്കി
നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കുട്ടിച്ചേർക്കുന്നത് അവസാനിപ്പിച്ചു
ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു
വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഇന്ത്യക്കാരെ ഗവൺമെൻ്റ് ഉദ്യോഗങ്ങളിൽ നിയ മിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു.
‘Queen of Jhansi’ എന്ന പുസ്തകം രചിച്ചത് – മഹാശ്വേതാദേവി
ഒന്നാം സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണമായ ‘മാത്സാ പ്രവാസ്’ എന്ന മറാത്ത ഗ്രന്ഥം രചിച്ചത് – വിഷ്‌ണുഭട്ട് ഗോഡ്സെ
1857-ലെ വിപ്ലവത്തെ ആസ്‌പദമാക്കി മലയാറ്റൂർ രാമകൃഷ്‌ണൻ രചിച്ച മലയാള നോവൽ – അമൃതം തേടി
1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ :
The Indian War of Independence, 1857 – V.D. Savarkar
The Sepoy Mutiny and the Revolt of 1857 – R.C. Majumdar
Eighteen Fifty Seven -S.N.Sen
A Flight of Pigeons – Ruskin Bond
1857, The Great Rebellion – Asoka Mehta
A History of the Indian Mutiny -T.R. Holmes
The Last Mughal: The Fall of a Dynasty. Delhi 1857 – William Dalrymple
The Indian Mutiny of 1857 – GB. Malleson
1857-ലെ വിപ്ലവത്തെ ‘ശിപായി ലഹള’ എന്ന് വിശേഷിപ്പിച്ചത്- ജോൺ ലോറൻസ്, ജോൺ സീലി, ജി.ബി. മല്ലീസൺ
1857-ലെ വിപ്ലവത്തെ ‘ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് – വി.ഡി. സവർക്കർ
1857-ലെ വിപ്ലവത്തെ ‘ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരം’ എന്ന് കാൾ മാർക്സ് വിലയിരുത്തിയത് ഏതു പത്രത്തിലൂടെയാണ് – ന്യൂയോർക്ക് ട്രിബ്യൂൺ
ഒന്നാം സ്വാതന്ത്ര്യസമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്‌ത വ്യക്തി – കാൾ മാർക്സ്
1857-ലെ വിപ്ലവത്തെ ‘ആഭ്യന്തര കലാപം’ എന്ന് വിശേഷിപ്പിച്ചത് – എസ്.ബി. ചൗധരി
1857-ലെവിപ്ലവത്തെ ‘നാഗരികതയും കാടത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ’ എന്ന് വിശേ ഷിപ്പിച്ചത് – ടി.ആർ. ഹോംസ്
1857-ലെ വിപ്ലവത്തെ ‘ വാണിജ്യ മുതലാളിത്തത്തിനെതിരായ ഫ്യൂഡലിസത്തിന്റെ അവസാന നിലപാട്’ എന്ന് വിശേഷിപ്പിച്ചത് – എം.എൻ. റോയി
1857-ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ‘ദേശീയ കലാപ’മെന്ന് വിശേഷിപ്പിച്ച വ്യക്തി – ബെഞ്ചമിൻ ഡിസ്രേലി
1857-ലെ വിപ്ലവത്തെ ‘ദേശീയ ഉയർത്തെഴുന്നേൽപ്പ്’ (National Rising) എന്ന് വിശേഷിപ്പിച്ചത് – ബെഞ്ചമിൻ ഡിസ്രേലി
ഒന്നാം സ്വാതന്ത്യ സമരത്തെ ‘ഉയർത്തെണീക്കൽ’ എന്ന് വിശേഷിപ്പിച്ച വ്യക്തി – വില്ല്യം ഡാൽറിംപിൾ (അദ്ദേഹത്തിന്റെ പുസ്‌തകമായ “ദ ലാസ്റ്റ് മുഗൾസ്”-ൽ നിന്ന്)
ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല എന്നു വിശേഷിപ്പിച്ചത് – ആർ.സി. മജുംദാർ
1857-ലെ വിപ്ലവത്തെ ‘ഹിന്ദുക്കളും മുസ്ലീ ങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചന’ എന്ന് വിശേഷിപ്പിച്ചത് – ജെയിംസ് ഔട്ട്റാം
1857-ലെ വിപ്ലവത്തെ ‘കാലത്തെ തിരിച്ചു വയ്ക്കാനുള്ള യാഥാസ്ഥിതിക ശക്തികളുടെ ശ്രമം’ എന്ന് വിശേഷിപ്പിച്ചത് – എസ്.എൻ. സെൻ
1857-ലെ വിപ്ലവത്തെ ‘ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി’ എന്ന് വിശേഷിപ്പിച്ചത് – ജവഹർലാൽ നെഹ്റു
© All rights reserverd.Powered by zpluszone