ശ്രീ നാരായണ ഗുരു
● കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് – ശ്രീനാരായണ ഗുരു
● ശ്രീനാരായണ ഗുരു ജനിച്ചത് – 1856 ആഗസ്റ്റ് 20 (ചെമ്പഴന്തിയിൽ)
● ‘ഗുരുദേവൻ’ എന്ന് വിളിക്കപ്പെടുന്ന നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു
● ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന ഭരണാധികാരി – ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
● കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു
● 1911-ൽ തിരുവിതാംകൂറിലെ ദേശീയ സന്ന്യാസിയായി അവരോധിക്കപ്പെട്ടത് – ശ്രീനാരായണ ഗുരു
● ശ്രീ നാരായണ ഗുരുവിൻ്റെ ബാല്യകാല നാമം – നാണു
● ശ്രീനാരായണഗുരുവിൻ്റെ മാതാപിതാക്കൾ – കുട്ടിയമ്മ, മാടൻ ആശാൻ
● ശ്രീനാരായണഗുരുവിൻ്റെ ഭവനം – വയൽവാരം വീട്
● ശ്രീനാരായണ ഗുരുവിൻ്റെ മാതൃഗൃഹം – ഇലഞ്ഞിക്കൽ വീട്
● ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ – പിള്ളത്തടം ഗുഹ
● ‘നാണു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു
● ശ്രീനാരായണ ഗുരുദേവൻ്റെ ആദ്യകാല ഗുരു – കണ്ണങ്കര മൂത്തപിള്ള ആശാൻ
● ശ്രീനാരായണ ഗുരുവിൻ്റെ ഗുരുക്കന്മാർ – പേട്ടയിൽ രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ
● ശ്രീനാരായണ ഗുരുവിനെ തൈക്കാട് അയ്യാ സ്വാമികൾക്ക് പരിചയപ്പെടുത്തിയത് -ചട്ടമ്പി സ്വാമികൾ
● ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത് – തൈക്കാട് അയ്യ
● ശ്രീനാരായണഗുരുവിൻ്റെ ആദ്യ രചന – ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
● ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് – ചട്ടമ്പിസ്വാമികൾക്ക്
● അർധനാരീശ്വര സ്തോത്രം എഴുതിയത് – ശ്രീനാരായണ ഗുരു
● ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം – 1897
● “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ് – ആത്മോപദേശശതകം
● ആത്മോപദേശശതകം ‘സെൻ്റിലോക്കി ടു ദ സെൽഫ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരി ഭാഷപ്പെടുത്തിയത് – നടരാജഗുരു
● ആത്മോപദേശശതകം ‘സോങ് ഓഫ് ദ സെൽഫ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് – ഡോ. കെ. ശ്രീനിവാസൻ
● ഗുരുവിൻ്റെ പ്രധാനപ്പെട്ട കൃതികൾ :-
ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവൃതിപഞ്ചകം, ജനനീനവരത്നമഞ്ജരി, അദ്വൈതദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്‌ഡലിനിപ്പാട്ട്, വിനായകാഷ്‌ടകം, തേവാരപ്പതികങ്ങൾ, തിരുക്കുറൽ വിവർത്തനം, ജ്ഞാന ദർശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്‌ണ ദർശനം എന്നിവ.
● ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ – ഈശാവസ്യോപനിഷത്ത്, തിരുക്കുറൽ, ഒടുവിലൊഴുക്കം
● ശ്രീനാരായണ ഗുരു രചിച്ച തമിഴ് കൃതി – തേവാരപ്പതികങ്ങൾ
● 1881-ൽ ശ്രീനാരായണ ഗുരു സ്‌കൂൾ സ്ഥാപിച്ച സ്ഥലം – അഞ്ചുതെങ്ങ്
● ഓരോ ക്ഷേത്രങ്ങളോടൊപ്പം പള്ളിക്കൂടങ്ങളും വേണമെന്ന് ഉദ്ഘോഷിച്ച നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു
● അയിത്ത ജാതിക്കാർക്കുവേണ്ടി രാത്രികാല സ്‌കൂൾ ആരംഭിച്ച നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു (ശിവഗിരി)
● ശ്രീനാരായണ ഗുരു പ്രതിഷ്‌ഠിച്ച ആദ്യ ക്ഷേത്രം – അരുവിപ്പുറം (നെയ്യാറ്റിൻകര)
●അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി – ശിവശതകം
●അരുവിപ്പുറം വിപ്ലവം എന്ന് അറിയപ്പെടുന്നത് – അരുവിപ്പുറം ശിവപ്രതിഷ്ഠ
● ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം – 1887
● ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം – 1888 (നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)
● അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം – 1898
● ‘ഞാൻ പ്രതിഷ്‌ഠിച്ചത് ഈഴവ ശിവനെയാണ്’ എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു (“നാം പ്രതിഷ്‌ഠിച്ചത് നമ്മുടെ ശിവനെയാണ്” എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽ ക്കുന്നുണ്ട്)
●”ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത് – അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ
● ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം – 1913
● ആലുവ അദ്വൈതാശ്രമം സ്ഥിതിചെയ്യുന്ന നദീ തീരം – പെരിയാർ
● അദ്വൈതാശ്രമത്തിൽവച്ച് ശ്രീനാരായണഗുരുവിൻ്റെ അധ്യക്ഷതയിൽ സമസ്‌ത കേരള സഹോദര സമ്മേളനം നടന്ന വർഷം – 1921 മെയ് 15
● ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം – 1924
● ആലുവ സർവ്വമത സമ്മേളനത്തിൻ്റെ ആപ്‌തവാക്യം – “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും”
● ശ്രീനാരായണ ഗുരു, ‘ഒരു ജാതി, ഒരു മതം, ഒരു ദൈം മനുഷ്യന്’ എന്ന സന്ദേശം നൽകിയത് – ആലുവ അദ്വൈതാശ്രമത്തിൽ വച്ച് (1924)
● ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് – ആലുവ സമ്മേളനം
● ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ – സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്നു)
● ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാ ശ്രമത്തിൻറെ ആപ്തവാക്യം – ഓം സാഹോദര്യം സർവ്വത്ര
● എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം – അരുവിപ്പുറം ക്ഷേത്രയോഗം
● എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത് – വാവൂട്ടുയോഗം
● അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണ വിതരണത്തിനായി ആരംഭിച്ച സമിതി – വാവൂട്ടുയോഗം
● ശ്രീനാരായണ ഗുരു പുളികുടി, തിരണ്ടുകല്യാണം, താലികെട്ടു കല്യാണം തുടങ്ങിയ ദുരാചാരങ്ങളെ എതിർത്ത സമ്മേളനം – പരവൂർ സമ്മേളനം (കൊല്ലം)
● പുലയ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി ശ്രീനാരായണ ഗുരു മിശ്രഭോജനം നടത്തിയ വർഷം – 1915
● ശ്രീനാരായണ ധർമ്മപരിപാലനയോഗം (എസ്. എൻ.ഡി.പി) സ്ഥാപിച്ചത് – 1903 മെയ് 15
● ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത് – ഡോ. പൽപ്പു (സ്വാമി വിവേകാനന്ദനാണ് ഡോ. പൽപ്പുവിന് പ്രചോദനമേകിയത്)
(സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് എസ്.എൻ.ഡി.പി)
● S.N.D.P യുടെ ആജീവനാന്ത അധ്യക്ഷൻ – ശ്രീനാരായണ ഗുരു
● S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ – ഡോ. പൽപ്പു
● S.N.D.P യുടെ ആദ്യ സെക്രട്ടറി – കുമാരനാശാൻ
● S.N.D.P യുടെ മുഖപത്രം – വിവേകോദയം
● വിവേകോദയം മാസികയുടെ സ്ഥാപകൻ – കുമാരനാശാൻ
● വിവേകോദയം ആരംഭിച്ച വർഷം – 1904 മെയ് 3
● 1904-ൽ വിവേകോദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ – എം. ഗോവിന്ദൻ
● ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം – വിവേകോദയം
● വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് ഏത് വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് – സ്വാമി വിവേകാനന്ദൻ
● കുമാരനാശാൻ തൻ്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച പത്രം – വിവേകോദയം (1904-07)
● പിൽക്കാലത്ത് വിവേകോദയം വിലയ്ക്കുവാങ്ങി പ്രസിദ്ധീകരിച്ചത് – സി.ആർ. കേശവൻ വൈദ്യർ
● എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം – യോഗനാദം
● S.N.D.P. യുടെ ആസ്ഥാനം – കൊല്ലം
● ശ്രീനാരായണ ഗുരുവിൻ്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിൻ്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന – സിലോൺ വിജ്ഞാനോദയം യോഗം
● ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം – ശ്രീലങ്ക
● ശ്രീനാരായണ ഗുരുവിൻ്റെ ആദ്യ ശ്രീലങ്ക സന്ദർശനം – 1918 -ൽ
● ആദ്യ ശ്രീലങ്കാ സന്ദർശനവേളയിൽ ശ്രീനാരായണ ഗുരുവിനെ അനുഗമിച്ച സന്ന്യാസിവര്യൻ – സ്വാമി സത്യവ്രതൻ
● ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം – കാവി വസ്ത്രം
● ശ്രീനാരായണ ഗുരുവിൻ്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം – 1926 – ൽ
● ശ്രീനാരായണ ഗുരു ശിവഗിരിയിൽ ബ്രഹ്മ വിദ്യാലയം സ്ഥാപിച്ച വർഷം – 1925
● ‘മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, ‘കുടിക്കരുത്’ എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു
● “സംഘടിച്ചു ശക്തരാകുവിൻ”,
“വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, “മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു
● ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിൻ്റെ പുസ്‌തകം – ജാതിമീമാംസ
● തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം – 1908
● ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം – 1904
● ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ 1904-ൽ രൂപീകൃതമായ സ്ത്രീസമാജത്തിൻ്റെ അധ്യക്ഷ – മാതാപെരുമാൾ
● ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ കൊല്ലത്ത് കാർഷിക-വ്യാവസായിക പ്രദർശനം സംഘടിപ്പിച്ച വർഷം – 1905
● ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയ വർഷം – 1912
● അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം – ശിവഗിരിയിലെ ശാരദാ മഠം
● ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ – കളവൻകോടം, ഉല്ലല
● ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് – കളവൻകോടം ക്ഷേത്രത്തിൽ
● ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം – ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്)
● ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം – വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ)
● ഗുരു ‘ഓം’ എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം – മുരുക്കുംപുഴ
● കാഞ്ചിപുരത്ത് നാരായണ സേവാശ്രമം സ്ഥാപിച്ച ഗുരുവിൻ്റെ ശിഷ്യൻ – ഗോവിന്ദാനന്ദ സ്വാമി
● ശ്രീനാരായണ ഗുരുവിൻ്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ – ഏണസ്റ്റ് കിർക്
● കോയമ്പത്തൂരിൽ ലൈഫ് എന്ന പ്രസിദ്ധീകരണം ആരംഭിച്ച് ഗുരുവിൻ്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് – ഏണസ്റ്റ് ക്ലാർക്ക്
●ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടു മുട്ടിയ വർഷം – 1882
● ചട്ടമ്പി സ്വാമികൾ മഹാസമാധി പ്രാപിച്ചപ്പോൾ ആദരമർപ്പിച്ചുകൊണ്ട് ശ്രീനാരായണ ഗുരു രചിച്ച കൃതി – സമാധി ശ്ലോകങ്ങൾ (PSCയുടെ ഉത്തരം നവമഞ്ജരി എന്നാണ്)
● കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം -1891
● ശ്രീനാരായണ ഗുരുവിനെ ഡോ. പൽപ്പു സന്ദർശിച്ച വർഷം – 1895 (ബാംഗ്ലൂരിൽ വച്ച്)
● ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം – 1912 (ബാലരാമപുരത്ത് വച്ച്)
● ശ്രീനാരായണ ഗുരുവും വാഗ്‌ഭടാനന്ദനും കണ്ടു മുട്ടിയ വർഷം – 1914
● ശ്രീനാരായണ ഗുരു രമണമഹർഷിയെ കണ്ടുമുട്ടിയ വർഷം – 1916
● ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് – 1922 നവംബർ 22
● ടാഗോർ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ശിവഗിരി
ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് – കുന്നിൻ പുറം
● ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി – സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)
● ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി – കുമാരനാശാൻ
● ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് – 1925 മാർച്ച് 12
● ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ശിവഗിരി
● ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി – എൻ. കുമാരൻ
● ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണത്തിന് വേദിയൊരുക്കിയത് – എ.കെ.ഗോവിന്ദ ദാസ് (‘വനജാക്ഷി മന്ദിരം’ എന്ന അദ്ദേഹത്തിൻ്റെ ഭവന മായിരുന്നു വേദി).
● ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിക്കുന്ന സമയത്ത് (1925 മാർച്ച് 12) ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്ന വ്യക്തികൾ – സി. രാജഗോപാലാചാരി,
ഇ.വി. രാമസ്വാമി നായ്ക്കർ, രാംദാസ് ഗാന്ധി, മഹാദേവ് ദേശായി
● ശ്രീനാരായണ ഗുരു തിരുവണ്ണാമലൈയിൽ പോയി സന്ദർശിച്ച സന്യാസി – രമണ മഹർഷി
● “ബൗദ്ധികമായ ഔന്നത്യമുള്ള മഹാത്മാവ്” എന്ന് ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ചത് – രമണ മഹർഷി
● രമണമഹർഷിയെ സന്ദർശിച്ചശേഷം ഗുരു രചിച്ച കൃതി – നിർവൃതിപഞ്ചകം
● ശീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് – കോട്ടയത്ത് വച്ച് നടന്ന എസ്.എൻ.ഡി.പി യോഗം (1927)
● ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത് – 1928 ജനുവരി 9
● ഗുരു തൻ്റെ ആത്മീയ പിൻഗാമിയായി തിരഞ്ഞെടുത്തത് – ബോധാനന്ദ സ്വാമികൾ
● ശ്രീനാരായണ ഭക്തപരിപാലന യോഗം എന്ന സംഘടന സ്ഥാപിച്ചത് – ബോധാനന്ദ സ്വാമികൾ
● ബോധാനന്ദ സ്വാമികളുടെ യഥാർത്ഥ നാമം – വേലായുധൻ
● ശ്രീനാരായണ ഗുരു സമാധിയായത് – 1928 സെപ്റ്റംബർ 20 (ശിവഗിരിയിൽ)
● ശ്രീനാരായണ ഗുരു മഹാസമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻ്റെ നിറം – വെള്ള
● ഗുരുവിൻ്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം – തലശ്ശേരി (1927)
● കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു
● ജീവിച്ചിരിക്കെ തന്നെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു
● ശ്രീനാരായണ ഗുരുവിൻ്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി – മൂർക്കോത്ത് കുമാരൻ
● ശ്രീനാരായണ ഗുരുവിൻ്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി – സി. തവാർലി
● ശ്രീനാരായണഗുരുവിൻ്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതിചെയ്യുന്നത് – കൈതമുക്ക് (തിരുവനന്തപുരം)
● തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു
● ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം – 1967 ആഗസ്റ്റ് 21
● മറ്റൊരു രാജ്യത്തിൻ്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു (2009)
● നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മല യാളി – ശ്രീനാരായണ ഗുരു
● ഗുരുവിനോടുള്ള ആദരസൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിൻ്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത് – 2006 സെപ്റ്റംബർ
● ‘ശ്രീനാരായണ ഗുരു’ എന്ന സിനിമ സംവിധാനം ചെയ്തത് – പി.എ. ബക്കർ
● ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ’ എന്ന സിനിമ സംവിധാനം ചെയ്തത് – ആർ. സുകുമാരൻ
● ‘യുഗപുരുഷൻ’ എന്ന സിനിമയിൽ ശ്രീ നാരായണഗുരുവായി അഭിനയിച്ചത് – തലൈവാസൽ വിജയ്
● ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ – കന്നേറ്റി കായൽ (കരുനാഗപ്പള്ളി)
● ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നത് – കുമരകം (കോട്ടയം)
● ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ – ഗുരു
● ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവൽ എഴുതിയത് – പെരുമ്പടവം ശ്രീധരൻ
● ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കർണ്ണാമൃതം’ എന്ന കൃതി രചിച്ചത് – കിളിമാനൂർ കേശവൻ
● ‘മഹർഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് – ടി. ഭാസ്കരൻ
● നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത് – എം.കെ. സാനു
● ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിതമായ വർഷം – 1952 (കൊല്ലം)
● ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ചത് – ആർ.ശങ്കർ
● ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി – ജി. ശങ്കരക്കുറുപ്പ്
● “ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാം കിട ദൈവം എന്നതിലുപരി ഒരു ഒന്നാം കിട മനുഷ്യനായി കാണണം” എന്ന് പറഞ്ഞത് – അയ്യങ്കാളി
● “മഹാത്മാഗാന്ധിക്കും മുൻപേ സാർവ്വത്രിക സാഹോദര്യം എന്ന ആശയം പ്രചരിപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു” എന്ന് പറഞ്ഞത് – സി.പി. രാമസ്വാമി അയ്യർ
● “ഞാൻ പല സിദ്ധന്മാരേയും മഹർഷി മാരേയും കണ്ടിട്ടുണ്ട്. എന്നാൽ നാരാ യണ ഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല” – രബീന്ദ്രനാഥ ടാഗോർ
● ഗുരുവിനെ പെരിയസ്വാമി എന്ന് വിളിച്ചത് – ഡോ. പൽപ്പു
● ശ്രീനാരായണ ഗുരുവിനെ കേരള നവോത്ഥാനത്തിന്റെ രാജശില്പി എന്ന് വിശേഷിപ്പിച്ചത് – പി. ഗോവിന്ദപ്പിള്ള
● ശ്രീനാരായണ ഗുരുവിനെ “മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ” എന്ന് കവിതയിൽ വിശേഷി പ്പിച്ചത് – കുമാരനാശാൻ
● 1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് “നൂറ്റാണ്ടിലെ മലയാളി” എന്ന വിശേഷണം നൽകിയ ദിനപത്രം – മലയാള മനോരമ
© All rights reserverd.Powered by Ablearns