മൂക്ക്, ത്വക്ക്
ഗന്ധം അറിയാനുള്ള ഇന്ദ്രിയം – മൂക്ക്
ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് – മുക്കിലെ ഗന്ധഗ്രാഹികൾ
ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ – അനോസ്മിയ
ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി – ഓൾഫാക്‌ടറി നെർവ്
മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത് – എപിസ്റ്റാക്സിസ്
ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം – ത്വക്ക്
ശരീരത്തിലെ ഏറ്റവും വലിയ അവയവം – ത്വക്ക്
മനുഷ്യ ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം – ത്വക്ക്
ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ – സ്പർശം, മർദ്ദം, ചൂട്, തണുപ്പ്, വേദന
ത്വക്കിനെക്കുറിച്ചുള്ള പഠനം – ഡെർമറ്റോളജി
ത്വക്കിലെ ഏറ്റവും കട്ടികുറഞ്ഞ പാളി – അധിചർമ്മം
ത്വക്കിന് നിറം നൽകുന്ന വർണ്ണവസ്തു – മെലാനിൻ
അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് – മെലാനിൻ
മെലാനിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം – ആൽബിനിസം
ത്വക്കിൻ്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടുകൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ – അരിമ്പാറ
അരിമ്പാറയ്ക്ക് കാരണം – വൈറസ്
ത്വക്കിലെ വിസർജ്ജന ഗ്രന്ഥികൾ – സ്വേദ ഗ്രന്ഥികൾ, സെബേഷ്യസ് ഗ്രന്ഥികൾ
ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം – സീബം
സീബം ഉത്പാദിപ്പിക്കുന്നത് – സെബേഷ്യസ് ഗ്രന്ഥികൾ
ത്വക്കിൻ്റെ മേൽപാളിയായ അധിചർമ്മത്തിൻ്റെ മേൽപാട അടർന്നു വീഴുന്ന രോഗം – സോറിയാസിസ്
ത്വക്കിനെ ബാധിക്കുന്ന രോഗങ്ങൾ – എക്സിമ, സോറിയാസിസ്, ഡെർമറ്റെറ്റിസ്, കാൻഡിഡൈസിസ്, മെലനോമ, പാണ്ട് എന്നിവ
മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ എത്ര കാലമെടുക്കും – 27 മുതൽ 30 ദിവസം വരെ