ഇന്ത്യൻ ഭരണഘടന
ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിതയാണ് – ഭരണഘടന
(ഭരണഘടനകളെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തരം തിരിക്കാം)
നിലവിലുള്ള ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന – ഇന്ത്യൻ ഭരണഘടന
ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന – അമേരിക്കൻ ഭരണഘടന
അലിഖിത ഭരണഘടനയുള്ള രണ്ടു രാജ്യങ്ങൾ – ബ്രിട്ടൺ, ഇസ്രായേൽ
ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം – ബ്രിട്ടൺ
ലിഖിത ഭരണഘടന നിലവിൽ വന്ന ആദ്യ രാജ്യം – അമേരിക്ക (1789)
അമേരിക്കൻ ഭരണഘടനയുടെ പിതാവ് – ജയിംസ് മാഡിസൺ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം – ഇന്ത്യ
ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം – ഗ്രീസ്
ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം – ഗ്രീസ്
ആധുനിക ജനാധിപത്യത്തിന്റെ നാട് – ബ്രിട്ടൺ
പ്രത്യക്ഷ ജനാധിപത്യത്തിൻ്റെ ആലയം (Home of Direct Democracy) എന്ന അറിയപ്പെടുന്ന രാജ്യം – സ്വിറ്റ്സർലാന്റ്
ഇന്ത്യൻ ഭരണഘടനാ ശില്പി – ബി.ആർ. അംബേദ്കർ
ഇന്ത്യൻ ഭരണഘടനയുടെ പിതാവ് – ബി.ആർ. അംബേദ്കർ
ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി – ബി.ആർ. അംബേദ്കർ
ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നത് – ബി.ആർ. അംബേദ്കർ
അംബേദ്‌കർ ജനിച്ച വർഷം – 1891 ഏപ്രിൽ 14
അംബേദ്കർ ജനിച്ച ഗ്രാമം – മോവ് (മധ്യപ്രദേശ്)
ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ – ബി.ആർ. അംബേദ്കർ
അംബേദ്കറെ കൂടാതെ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ – തേജ് ബഹദൂർ സപ്രു
മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ വ്യക്തി – ബി.ആർ. അംബേദ്കർ
അംബേദ്കർ മരിച്ചത് – 1956 ഡിസംബർ 6 ന്
(അംബേദ്കറിൻ്റെ ചരമദിനമായ ഡിസംബർ 6 മഹാപരിനിർവാൻ ദിനമായി ആചരിക്കുന്നു)
അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം – ചൈത്യഭൂമി
ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് അംബേദ്‌കറെ വിശേഷിപ്പിച്ചത് – ഗാന്ധിജി
(1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാഷ്ട്രം അദ്ധേഹത്തെ ആദരിച്ചു)
ബി.ആർ. അംബേദ്‌കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ ‘ജല ദിനം’ ആയി ആചരിക്കാൻ തീരുമാനിച്ചത് –
ഏപ്രിൽ 14 (അംബേദ്കറുടെ ജന്മദിനം)
ഡോ. ബാബാ സാഹെബ് അംബേദ്‌കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് – ലണ്ടൻ
ഡോ. അംബേദ്കറോടുള്ള ആദരസൂചകമായി 2015-ൽ പുറത്തിറക്കിയ നാണയങ്ങൾ – ₹10, ₹125
ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ – സുപ്രീംകോടതി
എം.എൻ.റോയിയാണ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വച്ച ആദ്യ വ്യക്തി.
ഇന്ത്യയ്ക്ക് ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ച ദിനപത്ര മാണ് – ഇന്ത്യാപാട്രിയോട്ടിക്.
ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ഉന്നയിച്ച ആദ്യ പാർട്ടി – സ്വരാജ് പാർട്ടി
ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട സമ്മേളനം – ബോംബെ സമ്മേളനം (1935)
ഇന്ത്യയ്ക്ക് സ്വന്തമായി ഭരണഘടന നിർമ്മാണ സഭ വേണമെന്ന ആവശ്യം അംഗീ കരിച്ച കോൺഗ്രസ്സ് സമ്മേളനമാണ് – ഫെയ്‌സ്‌പൂർ സമ്മേളനം
ഇന്ത്യൻ ഭരണഘടനയെ ഏറെ സ്വാധീനിച്ച ആക്‌ടാണ് – 1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട്
ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധി കാരം നൽകിയിരിക്കുന്നത് – ജനങ്ങൾക്കാണ്.
ഇന്ത്യൻ ഭരണഘടന വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് – ബി.ആർ.അംബേദ്‌ക്കർ.
ഇന്ത്യൻ ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത് – ബി.എൻ.റാവു
ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത് – നന്ദലാൽ ബോസ്
© All rights reserverd.Powered by zpluszone