നേത്ര വൈകല്യങ്ങൾ
അകലെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ – ഹ്രസ്വദൃഷ്ടി (മയോപിയ)
ഹ്രസ്വദൃഷ്‌ടി ഉളളവരിൽ പ്രതിബിംബം രൂപപ്പെടുന്നത് – റെറ്റിനയ്ക്ക് മുൻപിൽ
ഹ്രസ്വദൃഷ്‌ടിക്ക് കാരണം – നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നത്
അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ – ദീർഘദൃഷ്‌ടി (ഹൈപർമെട്രോപിയ)
ദീർഘദൃഷ്ടിയുള്ളവരിൽ വസ്‌തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് – റെറ്റിനയ്ക്ക് പുറകിൽ
ദീർഘദൃഷ്ടിയ്ക്ക് കാരണം – നേത്രഗോളത്തിൻ്റെ നീളം കുറയുന്നത്
നേത്രലെൻസിൻ്റെ വക്രതമൂലം വസ്തുവിൻ്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ – വിഷമദൃഷ്‌ടി (അസ്റ്റിഗ്മാറ്റിസം)
ഹ്രസ്വദൃഷ്ടിക്ക് ഉപയോഗിക്കുന്ന ലെൻസ് – കോൺകേവ് ലെൻസ് (അവതല ലെൻസ്)
ദീർഘദൃഷ്‌ടിക്ക് ഉപയോഗിക്കുന്ന ലെൻസ് – കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
വിഷമ ദൃഷ്‌ടി – സിലിണ്ട്രിക്കൽ ലെൻസ്
ഹ്രസ്വദൃഷ്‌ടിയും ദീർഘദൃഷ്‌ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് – ബൈഫോക്കൽ ലെൻസ്
ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത് – ബഞ്ചമിൻ ഫ്രാങ്ക്ളിൻ
നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ – ഗ്ലോക്കോമ
കോർണിയയും കൺജങ്റ്റൈവയും ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥ – സീറോഫ്താൽമിയ
സീറോഫ്‌താൽമിയ രോഗത്തിന് കാരണം – ജീവകം എ യുടെ അപര്യാപ്‌തത
കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥ – കോങ്കണ്ണ്
നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ – ചെങ്കണ്ണ് (കൺജങ്റ്റിവൈറ്റിസ്)
നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ – വർണ്ണാന്ധത
വർണാന്ധതയുള്ളവരിൽ തിരിച്ചറിയാനാവാത്ത നിറങ്ങൾ – ചുവപ്പ്, പച്ച
വർണ്ണാന്ധതയുടെ മറ്റൊരു പേര് – ഡാൾട്ടനിസം
ആദ്യമായി വർണ്ണാന്ധതയെക്കുറിച്ച് വിശദീകരിച്ചത് – റോബർട്ട് ബോയിൽ
വർണ്ണാന്ധത കണ്ടുപിടിച്ചത് – ജോൺ ഡാൾട്ടൺ
മങ്ങിയ വെളിച്ചത്തിൽ കണ്ണുകാണാൻ കഴിയാത്ത അവസ്ഥ – നിശാന്ധത
നിശാന്ധതയ്ക്ക് കാരണം – ജീവകം എ യുടെ അപര്യാപ്തത
പ്രായം കൂടുമ്പോൾ കണ്ണിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ – വെള്ളെഴുത്ത്
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നതാണ് – തിമിരം (Cataract)
ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത് – ശുശ്രുതൻ
ട്രക്കോമ രോഗം ബാധിക്കുന്ന അവയവം – കണ്ണ്
കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ – എക്സോഫ്താൽമോസ് (പ്രൊപ്റ്റോസിസ്)
മൂങ്ങയ്ക്ക് പകൽവെളിച്ചത്തിൽ കാഴ്ച കുറയാനുളള കാരണം – കോൺ കോശങ്ങളുടെ അപര്യാപ്തത
കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്രഭാഗം – കോർണിയ (നേത്രപടലം)
ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് – ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസം ബർ 7)(ഓസ്ട്രിയ)
സ്നെല്ലൻസ് ചാർട്ട് ഉപയോഗിക്കുന്നത് – കാഴ്‌ചശക്തി പരിശോധിക്കാൻ
ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം – 1976
കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര് – കെരാറ്റോപ്ലാസ്റ്റി
കണ്ണിൻ്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം – ഒഫ്‌താൽമോസ്കോപ്
മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി – ദുവ പാളി (Dua’s layer)
ദുവപാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ – ഹർമിന്ദർ സിങ് ദുവ
© All rights reserverd.Powered by zpluszone