നാക്ക്
വ്യത്യസ്‌ത രുചികൾ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം – സ്വാദുമുകുളങ്ങൾ
നാവിൻ്റെ പ്രതലത്തിൽ ഉയർന്ന് നിൽക്കുന്ന ഭാഗങ്ങൾ – പാപില്ലകൾ
സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് – പാപില്ലകളിൽ
പ്രാഥമിക രുചികൾ എന്നറിയപ്പെടുന്നത് – മധുരം, കയ്പ്, പുളി, ഉപ്പ്
മധുരത്തിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് – നാവിൻ്റെ മുൻഭാഗത്ത്
പുളിയ്ക്കും എരിവിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് – നാവിൻ്റെ ഇരുവശങ്ങളിൽ
കയ്പിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത്. – നാവിൻ്റെ ഉൾവശത്ത്
നാവിനു തിരിച്ചറിയാൻ കഴിയുന്ന അഞ്ചാമത്തെ പ്രാഥമിക രുചി – ഉമാമി
(ജാപ്പനീസ് ഭാഷയിൽ ഉമാമി എന്ന പദത്തിനർഥം സന്തോഷകരമായിട്ടുള്ളത്)
ഉമാമി രുചി തരുന്ന ഘടകങ്ങളുള്ള ഭക്ഷണപദാർത്ഥങ്ങൾ – പാൽ, മാംസം, കടൽ വിഭവങ്ങൾ, കൂൺ
നാവിന് തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചി – ഒലിയോഗസ്റ്റസ് (ഇത് കൊഴുപ്പിൻ്റെ രുചിയാണ്)
നാക്കിൻ്റെ ചലനവുമായി ബന്ധപ്പെട്ട നാഡി – ഹൈപ്പോഗ്ലോസൽ നാഡി
രുചി, മുഖഭാവം എന്നിവയുമായി ബന്ധപ്പെട്ട നാഡി – ഫേഷ്യൽ നെർവ്
നാക്കിനെ ബാധിക്കുന്ന ഒരു രോഗം – റെഡ് ബിഫ് ടങ്