ചിത്രരചന
രജപുത്താന, പഞ്ചാബ്, ഹിമാലയൻ പ്രദേശങ്ങൾ, ബുന്ദേൽഖണ്ട് എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചിത്രകലാരീതി – രജപുത്
ജമ്മു, കുളു, കാംഗ്ര, ഗർവാൾ എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചിത്രകലാരീതി – പഹാരി
തഞ്ചാവൂർ ചിത്രകലയുടെ മുഖ്യവിഷയം – ശ്രീകൃഷ്‌ണ കഥകൾ, ശ്രീരാമ പട്ടാഭിഷേകം
രാജസ്ഥാൻ ചിത്രകലയുടെ മുഖ്യവിഷയം – രാധാ കൃഷ്‌ണ പ്രണയം
സ്ത്രീ കലാകാരികൾക്ക് മേധാവിത്തമുള്ള ചിത്രകലാ മേഖല – മിഥിലാ ചിത്രരചന
കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത് – പ്രെസ്കോ ചിത്രങ്ങൾ
തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കു സമീപം ‘ചോള മണ്‌ഡലം കലാഗ്രാമം’ സ്ഥാപിച്ച ചിത്രകാരൻ – കെ.സി.എസ്. പണിക്കർ
ചിത്രകാരനായിരുന്ന മുഗൾ ചക്രവർത്തി – ജഹാംഗീർ
‘നിഴലുകളുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരൻ – റംബ്രാൻ്റ്
റംബ്രാൻ്റിൻ്റെ പ്രസിദ്ധമായ ചിത്രം – ദി നൈറ്റ് വാച്ച്
സറിയലിസം എന്ന ചിത്രരചനാ രീതി ആരംഭിച്ച രാജ്യം – ഫ്രാൻസ് (1924)
സറിയലിസത്തിൽ പ്രശസ്‌തനായ ചിത്രകാരൻ – സാൽവദോർ ദാലി
സിംബലിസത്തിൻ്റെ പിതാവ് – സാൽവദോർ ദാലി
ബരോക് ചിത്രകലാശൈലിയും ശില്പകലയും ആരംഭിച്ച രാജ്യം – റോം
എക്സ്‌പ്രഷനിസ്റ്റ് ശൈലിയിലുള്ള ചിത്രരചനാരീതി ആരംഭിച്ച രാജ്യം – ജർമ്മനി (20-ാം നൂറ്റാണ്ട്)
ഫ്യൂച്ചറിസം രൂപം കൊണ്ട രാജ്യം – ഇറ്റലി
“ചിത്രകലയുടെ പിതാവ്’ എന്നറിയപ്പെടുന്നത് – ലിയനാർഡോ ഡാവിഞ്ചി
ആദ്യമായി വിമാനം ചിത്രീകരിച്ച ചിത്രകാരൻ – ലിയനാർഡോ ഡാവിഞ്ചി
മൊണാലിസ, ലാസ്റ്റ് സപ്പർ എന്നിവയുടെ ചിത്രകാരൻ – ലിയനാർഡോ ഡാവിഞ്ചി
മൊണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം – ലൂവ്ര് മ്യൂസിയം (പാരീസ്)
ആധുനിക ചിത്രകലയുടെ ഉപജ്ഞാതാവ് – പാബ്ലോ പിക്കാസോ
ക്യൂബിസത്തിൻ്റെ ഉപജ്ഞാതാവ് – പിക്കാസോ
ക്യൂബിസം രൂപം കൊണ്ട രാജ്യം – ഫ്രാൻസ്
സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരി പ്രാവിനെ രൂപകൽപ്പന ചെയ്തത് – പിക്കാസോ
സ്പെയിനിലെ ഫാസിസ്റ്റ് കടന്നാക്രമണത്തെ പശ്ചാത്തലമാക്കി പിക്കാസോ വരച്ച വിഖ്യാത ചിത്രം – ഗുർണിക്ക
പിക്കാസോയുടെ പ്രസിദ്ധ ചിത്രങ്ങൾ – ദി ഓൾഡ് ഗിത്താറിസ്റ്റ്, ബോയ് വിത്ത് എ പൈപ്പ്, ലേഡി വിത്ത് എ ഫാൻ എന്നിവയാണ്.
‘ഇന്ത്യൻ പിക്കാസോ’, ‘നഗ്നപാദനായ ചിത്രകാരൻ’ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി – എം. എഫ്. ഹുസൈൻ
ഇന്ത്യൻ ചിത്രകലയുടെ പിതാവ് – നന്ദലാൽ ബോസ്
ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയാറാക്കിയത് – നന്ദലാൽ ബോസ്
ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം വരച്ചത് – നന്ദലാൽ ബോസ്
(വുമൺ കമ്മിറ്റ്സ് സതി, ഗാന്ധാരി ഇൻ ബാൽക്കണി, ദണ്ഡിമാർച്ച് എന്നിവയാണ് നന്ദലാൽ ബോസിൻ്റെ പ്രധാന ചിത്രങ്ങൾ)
കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് – കെ. സി.എസ്. പണിക്കർ
‘ചിത്രമെഴുത്ത് കോയിത്തമ്പുരാൻ’ എന്നറിയപ്പെടുന്ന ഭരണാധികാരി – രാജാരവിവർമ്മ
രാജാ രവിവർമ്മയുടെ ലോക പ്രസിദ്ധ ചിത്രങ്ങൾ – മൈസൂർ ഖേദ, സേതുബന്ധനം, നളദമയന്തി, ദർഭമുന കൊണ്ട ശകുന്തള, രാധാമാധവം, അർജുനനും സുഭദ്രയും, ശ്രീകൃഷ്‌ണനും യശോദയും, ദമയന്തീ ഹംസവാദം തുടങ്ങിയവ
1904-ൽ രാജാരവിവർമ്മയ്ക്ക് കൈസർ-ഇ-ഹിന്ദ്, രാജാ, എന്നീ വിശേഷണങ്ങൾ നൽകിയത് – കഴ്‌സൺ
ചിത്രകലാരംഗത്ത് മികവ് പുലർത്തുന്നവർക്ക് 2001-മുതൽ കേരളാ ഗവൺമെൻ്റ് ഏർപ്പെടുത്തിയ പുരസ്കാരം – രാജാരവിവർമ്മ പുരസ്കാരം
Growth, Dreamland, Dawn, Women എന്നീ ചിത്രങ്ങൾ വരച്ച മലയാളിയായ ചിത്രകാരി – ടി. കെ. പത്മിനി
പ്രസിദ്ധ ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗിലിൻ്റെ പ്രധാന ചിത്രങ്ങളാണ് എലിഫൻ്റ്സ് ബാത്തിംഗ് ഇൻ ഗ്രീൻപൂൾ, റ്റു എലിഫൻ്റ്സ്, യംഗ് ഗേൾസ്, ദ ബ്രൈഡ്, സ്‌ലീപിംഗ് വുമൺ തുടങ്ങിയവ
“ദി മാസ്റ്റർ ഓഫ് കളേഴ്‌സ്’ എന്ന് വിളിക്കപ്പെടുന്ന ചിത്രകാരൻ – എസ്.എച്ച്. റാസ
എസ്.എച്ച്. റാസയുടെ പ്രസിദ്ധമായ ചിത്രം – ബിന്ദു
‘ട്രൈബൽ വിച്ചസ്’ എന്ന വിഖ്യാത ചിത്രം വരച്ചത് – സി.എൻ. കരുണാകരൻ
കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയായ ‘ചിത്രകൂടം’ സ്ഥാപിച്ചത് – സി.എൻ. കരുണാകരൻ
താടിയുള്ള ചിത്രകാരൻ (Beared Painter) എന്നറിയപ്പെടുന്നത് – വിൻസെൻ്റ് വാൻഗോഗ്
വാൻഗോഗിൻ്റെ പ്രധാന ചിത്രങ്ങൾ – ദി സൺഫ്ളവേഴ്സ‌്, ദി സ്റ്റാറി നൈറ്റ്, ദി പൊട്ടറ്റോ ഈറ്റേഴ്സ് തുടങ്ങിയവ
വാൻഗോഗ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം – ആംസ്റ്റർഡാം
ലാസ്റ്റ് ജഡ്ജ്‌മെൻ്റ്, പിയാത്തേ എന്നിവ ആരുടെ പ്രശസ്‌ത ചിത്രങ്ങളാണ് – മൈക്കലാഞ്ചലോ
ടെമ്പിൾ ഫെസ്റ്റിവൽ എന്ന പ്രസിദ്ധ ചിത്രം വരച്ചത് – എഡ്‌മണ്ട് തോമസ് ക്ലിൻ്റ്
പ്രസിദ്ധ അമേരിക്കൻ അനിമേറ്ററും ഫിലിം പ്രൊഡ്യൂസറുമായ വാൾട്ട് ഡിസ്‌നിയുടെ ചിത്രങ്ങളാണ് മിക്കി മൗസ്, ഡൊണാൾഡ് ഡക്ക്, സ്നോവൈറ്റ് ആൻ്റ് ദി സെവൻ ഡ്വാർഫ‌്, സിൻഡ്രെല എന്നിവ
മഡോണ, സ്കൂൾ ഓഫ് ഏഥൻസ്, മാര്യേജ് ഓഫ് ദി വെർജിൻ എന്നിവ വരച്ചത് – റാഫേൽ
© All rights reserverd.Powered by zpluszone