ചട്ടമ്പി സ്വാമികൾ

● തിരുവനന്തപുരത്തെ ഗവൺമെൻ്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

● ജാതി-മത-വർഗ വിവേചനത്തിനതീതമായി മനുഷ്യസമൂഹത്തിൻ്റെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി പ്രവർത്തിച്ച നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

● ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു – പേട്ടയിൽ രാമൻപിള്ള ആശാൻ

(രാമൻ പിള്ളയാശാൻ്റെ കുടിപള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു)

● ചട്ടമ്പി സ്വാമി ജനിച്ചത് – 1853 ആഗസ്റ്റ് 25 (1029 ചിങ്ങം 11)

● ചട്ടമ്പി സ്വാമികളുടെ യഥാർത്ഥനാമം – അയ്യപ്പൻ

● ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം – കൊല്ലൂർ (കണ്ണമ്മൂല) തിരുവനന്തപുരം

● ചട്ടമ്പി സ്വാമികളുടെ വീട്ടുപേര് – ഉള്ളൂർക്കോട് വീട്

● ചട്ടമ്പി സ്വാമികളുടെ പിതാവ് – വാസുദേവ ശർമ്മ

● ചട്ടമ്പി സ്വാമികളുടെ മാതാവ് – നങ്ങേമ്മപിള്ള

● ചട്ടമ്പി സ്വാമികളുടെ ബാല്യകാലനാമം – കുഞ്ഞൻപിള്ള

● ‘ഷൺമുഖദാസൻ’ എന്ന പേരിൽ അറിയപ്പെട്ടത് – ചട്ടമ്പിസ്വാമികൾ

● ചട്ടമ്പിസ്വാമിയെ ‘ഷൺമുഖദാസൻ’ എന്ന് വിളിച്ച സാമൂഹ്യ പരിഷ്‌കർത്താവ് – തൈക്കാട് അയ്യ

● ‘സർവ്വ വിദ്യാധിരാജ’ എന്ന പേരിൽ അറിയ പ്പെട്ടത് – ചട്ടമ്പി സ്വാമികൾ

● ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് – എട്ടരയോഗം

● ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരു കളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ -ചട്ടമ്പി സ്വാമികൾ

● കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെ ടുന്നത് – ചട്ടമ്പി സ്വാമികൾ

● ‘കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

● ചട്ടമ്പിസ്വാമികളെ ‘സദ്‌ഗുരു’, ‘പരിപൂർണ്ണ കലാനിധി’, ‘സർവ്വജ്ഞനായ ഋഷി’ എന്നിങ്ങനെ വിശേഷിപ്പിച്ചത് – ശ്രീനാരായണ ഗുരു

● ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1882

● ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി – നവമഞ്ജരി

● ചട്ടമ്പി സ്വാമികളുടെ ഗുരു – തൈക്കാട് അയ്യ സ്വാമികൾ

● സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു – സുബ്ബജടാപാഠികൾ

● ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു – സ്വാമിനാഥ ദേശികർ

● ചട്ടമ്പിസ്വാമികൾ അഗ്രഗണ്യനായിരുന്ന ചികിത്സാരീതി – സിദ്ധവൈദ്യം

● ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം – വടിവീശ്വരം

● ‘വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകൂ’ എന്ന് വിശ്വസിച്ച നവോത്ഥാന നായകൻ – ചട്ടമ്പി സ്വാമികൾ

● ഹിന്ദു മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

● തിരുവനന്തപുരത്ത് കല്ലുവീട്ടിൽ വച്ച് ‘പട്ടിസദ്യ’ നടത്തിയ നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

● “അയിത്തം അറബിക്കടലിൽ തള്ളണം” എന്ന് ആഹ്വാനം ചെയ്‌ത നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

● “അനുകമ്പയായ മധുരത്താൽ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്” എന്ന് ആഹ്വാനം ചെയ്തത് – ചട്ടമ്പിസ്വാമികൾ

● തിരുവിതാംകൂർ ദേവസ്വം വകുപ്പിൻ്റെ ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ചുകൊണ്ട് മഹാറാണി സേതുലക്ഷ്മീ ഭായി വിളംബരം പുറപ്പെടുവിച്ചത് ആരുടെ പ്രവർത്തന ഫലമായാണ് – ചട്ടമ്പി സ്വാമികളുടെ

● ‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു” എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത് – ചട്ടമ്പി സ്വാമികളെ

● തീ പോലുള്ള വാക്കുകൾ കത്തിപ്പോകാത്തത് ഭാഗ്യം’ ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയെക്കുറിച്ചാണ് വിവേകാനന്ദൻ ഇങ്ങനെ അഭിപ്രായപ്പെട്ടത് – വേദാധികാര നിരൂപണം

● അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി – വേദാധികാര നിരൂപണം

● സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ മാഹാത്മ്യ ത്തെപ്പറ്റി വിവരിച്ചു കൊടുത്തത് – ചട്ടമ്പി സ്വാമികൾ

● ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം – 1892

● “അദ്ദേഹം ഒരു ഗരുഡനാണെങ്കിൽ ഞാൻ വെറുമൊരു കൊതുകാണ്’ ചട്ടമ്പിസ്വാമി ഇങ്ങനെ വിശേഷിപ്പിച്ച വ്യക്തി – സ്വാമി വിവേകാനന്ദൻ

● ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം 1921 ൽ ഇരിങ്ങാലക്കുടയിൽ നിന്നും തച്ചുടയ കയ്‌മൾ, നീലകണ്ഠ തീർത്ഥപാദർ എന്നിവർ ചേർന്ന് ആരംഭിച്ച മാസിക – സദ്ഗുരു

● ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ – ബോധേശ്വരൻ

● “ജയ ജയ കോമള കേരള ധരണി” എന്നു തുടങ്ങുന്ന കേരള ഗാനത്തിൻ്റെ കർത്താവ് – ബോധേശ്വരൻ

● ചട്ടമ്പിസ്വാമികളുടെ ഏറ്റവും വലിയ കൃതി – പ്രാചീന മലയാളം

● പരശുരാമൻ്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി – പ്രാചീന മലയാളം

● പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദിമ സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്‌തുകൊണ്ട് ചട്ടമ്പി സ്വാമികൾ രചിച്ച പുസ്‌തകം – പ്രാചീന മലയാളം

● ചട്ടമ്പി സ്വാമികൾ പരിഭാഷപ്പെടുത്തിയ സുന്ദരസ്വാമികളുടെ തമിഴ് കൃതി – നിജാനന്ദ വിലാസം
(ശുദ്ധാദ്വൈത ഭാവന എന്നപേരിൽ)

● മനുഷ്യ സമുദായത്തിൻ്റെ ആദ്യഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി – ആദിഭാഷ

● അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി – വേദാധികാര നിരൂപണം

● ക്രിസ്തുമത സഭകളുടെ പ്രവർത്തനങ്ങളെയും മതംമാറ്റത്തെയും എതിർത്ത കൃതി – ക്രിസ്‌തുമത നിരൂപണം

● ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ടു ദിവസം പ്രസിദ്ധീകരിച്ച ചട്ടമ്പി സ്വാമികളുടെ കൃതി – ക്രിസ്‌തുമത നിരൂപണം

● ക്രിസ്തുമത നിരൂപണത്തിന്റെ രണ്ട് ഭാഗങ്ങൾ – ക്രിസ്‌തുമത സാരം, ക്രിസ്‌തുമതഛേദനം

● ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന കൃതിയെ വിമർശിച്ചു കൊണ്ടുള്ള ചട്ടമ്പി സ്വാമിയുടെ കൃതി – മോക്ഷപ്രദീപ ഖണ്ഡനം

● ‘അഗസ്ത്യർ’ എന്ന തൂലികാനാമത്തിൽ ചട്ടമ്പി സ്വാമികൾ രചിച്ച കൃതി – തമിഴകം

ചട്ടമ്പി സ്വാമികളുടെ പ്രധാന കൃതികൾ :

*അദ്വൈത ചിന്താ പദ്ധതി

* കേരളത്തിലെ ദേശനാമങ്ങൾ

* ആദിഭാഷ

* അദ്വൈതവരം

* മോക്ഷപ്രദീപ ഖണ്ഡനം

* ജീവകാരുണ്യ നിരൂപണം

* പുനർജന്മ നിരൂപണം

* വേദാധികാര നിരൂപണം

* വേദാന്തസാരം

* പ്രാചീന മലയാളം

*അദ്വൈതപഞ്ചരം

*സർവ്വമത സാമരസ്യം

*പരമഭട്ടാര ദർശനം

*ബ്രഹ്മത്വ നിർഭാസം

*ശ്രീചക്ര പൂജാകൽപം

*ക്രിസ്തുമതനിരൂപണം

*തമിഴകം

* സ‌വരത്നഹാരാവലി

*പരമശിവസ്തവം

*മനോനാശം

*തർക്കരഹസ്യ രത്നം

*ദ്രാവിഡമാഹാത്മ്യം

*ഭാഷാപദ്‌മപുരാണം

*പ്രണവവും സാംഖ്യദർശനവും

*ശരീരതത്ത്വ സംഗ്രഹം

*പിള്ളതാലോലിപ്പ്

● ചട്ടമ്പി സ്വാമി സമാധിയായത് – 1924 മെയ് 5

● ചട്ടമ്പിസ്വാമി സ്‌മാരകം സ്ഥിതി ചെയ്യുന്നത് – പന്മന

● പന്മന ആശ്രമം നിർമ്മിച്ച ചട്ടമ്പി സ്വാമിയുടെ ശിഷ്യൻ – കുമ്പളത്ത് ശങ്കുപ്പിള്ള

● ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം – ബാലഭട്ടാരക ക്ഷേത്രം

● ചട്ടമ്പി സ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത് – 2014 ഏപ്രിൽ 30

● ചട്ടമ്പി സ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

● ‘ചട്ടമ്പിസ്വാമികൾ : ജീവിതവും കൃതികളും’ എന്ന കൃതിയുടെ രചയിതാവ് – കെ. മഹേശ്വരൻ നായർ

● ‘ചട്ടമ്പിസ്വാമികൾ : ജീവിതവും ദർശനവും’ എന്ന കൃതിയുടെ രചയിതാവ് – ടോണി മാത്യു

● ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്‌പദമാക്കി ‘മഹാമുനി’ എന്ന നോവൽ രചിച്ചത് – കൈതയ്ക്കൽ സോമക്കുറുപ്പ്

● ചട്ടമ്പി സ്വാമികളുടെ സമാധിയിൽ അനുശോചിച്ച് പണ്‌ഡിറ്റ് കെ.പി. കറുപ്പൻ രചിച്ച കവിത – സമാധി സപ്‌താഹം

© All rights reserverd.Powered by Ablearns

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart