കോശം (CELL)
- ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം – കോശം
- കോശത്തെക്കുറിച്ചുള്ള പഠനം – സൈറ്റോളജി
- സെൽ (Cell) എന്ന ലാറ്റിൻ പദത്തിനർത്ഥം – ചെറിയ മുറി (Small room)
- മുമ്പ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നു മാത്രമേ പുതിയ കോശങ്ങൾ ഉണ്ടാകുന്നുള്ളൂ എന്ന് പ്രസ്‌താവിച്ചത് – റുഡോൾഫ് വിർഷോ
- കോശമർമ്മം (nucleus) കണ്ടുപിടിച്ചത് – റോബർട്ട് ബ്രൗൺ
- കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്‌തകം – മൈക്രോഗ്രാഫിയ
- കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം – വൈറസുകൾ
- ഒരൊറ്റ കോശത്താൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ജീവികൾ –
ഏകകോശജീവികൾ (ഉദാ: യുഗ്ലീന, അമീബ) - കോശപ്രവർത്തനങ്ങളുടെ നീയന്ത്രണകേന്ദ്രം എന്നറി യപ്പെടുന്നത് – ന്യൂക്ലിയസ് (കോശമർമ്മം)
- ന്യൂക്ലിയസ്സില്ലാത്ത കോശങ്ങൾ – പ്രോകാരിയോട്ടിക് കോശങ്ങൾ
- ന്യൂക്ലിയസ്സോടുകൂടിയ കോശങ്ങൾ യൂകാരിയോട്ടിക് കോശങ്ങൾ
- ഏറ്റവും വലിയ കോശം – ഒട്ടകപക്ഷിയുടെ മുട്ട
(15 സെമീ – 20 സെ.മീ. വ്യാസം) - ഏറ്റവും ചെറിയ കോശം – മൈക്കോപ്ലാസ്‌മ
- പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം (PPLO) എന്നറിയപ്പെട്ടിരുന്ന ജീവി – മൈക്കോപ്ലാസ
- ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ ദഹിപ്പിക്കാൻ കഴിവുള്ള കോശങ്ങൾ – ഫാഗോസൈറ്റുകൾ
- ഫാഗോസൈറ്റോസിസ് എന്നാൽ – Cell eating
- പീനോസൈറ്റോസിസ് എന്നാൽ – Cell drinking
- കോശഭിത്തി കാണപ്പെടുന്നത്-സസ്യകോശത്തിൽ (ജന്തുകോശങ്ങളിൽ കോശഭിത്തി ഇല്ല)
- കോശഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം – സെല്ലുലോസ്
- കോശഭിത്തിയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ – കാത്സ്യം, മഗ്‌നീഷ്യം
- കോശസ്തരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് – ലിപിഡുകളും പ്രോട്ടീനുകളും കൊണ്ട്
- കോശത്തിനുള്ളിൽ പദാർത്ഥങ്ങൾ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് – അന്തർദ്രവ്യ ജാലികയിലൂടെ (Endo plasmic Reticulum)
- ജീവന്റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത് – പ്രോട്ടോപ്ലാസം (കോശദ്രവം)
- പ്രോട്ടോപ്ലാസം ജീവൻ്റെ കണിക എന്ന് പറഞ്ഞത് – ടി.എച്ച്. ഹക്സ്‌ലി
- പ്രോട്ടോപ്ലാസം എന്ന പദം രൂപീകരി ച്ചത് – ജാൻ ഇവാൻ ജലിസ്റ്റ പർകിനി
- കോശത്തിലെ വർക്ക്‌ഹോഴ്‌സ് എന്നറിയപ്പെടുന്നത് – പ്രോട്ടീനുകൾ
- കോശത്തിന്റെ പവർഹൗസ് എന്നറി യപ്പെടുന്നത് – മൈറ്റോകോൺട്രിയ
- ഓക്‌സിജനെയും പോഷകഘടകങ്ങളെയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം – മൈറ്റോകോൺട്രിയ
- മൈറ്റോകോൺട്രിയയിൽ ഊർജ്ജം സംഭരിക്കുന്നത് – ATP തൻമാത്രകളായി
- കോശശ്വസനം, ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം – മൈറ്റോകോൺട്രിയ
- കോശശ്വസനത്തിലെ ഓക്‌സിജൻ ആവശ്യമില്ലാത്ത ഘട്ടം – ഗ്ലൈക്കോളിസിസ്
- ക്രെബ്സ് പരിവൃത്തി നടക്കുന്ന കോശത്തിലെ ഭാഗം – മൈറ്റോകോൺട്രിയ
- കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന – ATP തൻമാത്രകളുടെ എണ്ണം
- ATP നിർമ്മാണത്തിനാവശ്യമായ മൂലകങ്ങൾ – നൈട്രജനും ഫോസ്ഫറസും
- സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംഗങ്ങളെ ദഹിപ്പിക്കാൻ കഴിവുള്ള കോശഘടകം – ലൈസോസോം
- ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംഗങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ – ആട്ടോഫാഗി
- കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം – റൈബോസോം
- റൈബോസോം കണ്ടെത്തിയത് – ജോർജ് എമിൽ പലേഡ്
- ന്യൂക്ലിയസിനുള്ളിൽ വലക്കണ്ണികൾ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ശൃംഖല – ക്രൊമാറ്റിൻ റെട്ടിക്കുലം
- ക്രൊമാറ്റിൻ റെട്ടിക്കുലം ക്രോമസോമുകളായി മാറുന്നത് – കോശവിഭജന സമയത്ത്
- സൈറ്റോളജിയുടെ പിതാവ് – റോബർട്ട് ഹുക്ക്
- കോശം കണ്ടുപിടിച്ചത് – റോബർട്ട് ഹൂക്ക്
- കോശസിദ്ധാന്തം ആവിഷ്കരിച്ചത് – ജേക്കബ് ഷ്ളീഡൻ, തിയോഡർ ഷ്വാൻ
- കോശസിദ്ധാന്തം പരിഷ്കരിച്ചത് – റുഡോൾഫ് വിർഷോ
- ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് – ആന്റൺവാൻ ല്യൂവൻഹോക്ക്
- ന്യൂക്ലിയസ് കണ്ടുപിടിച്ചത് – റോബർട്ട് ബ്രൗൺ
- സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് – എം.ജെ. ഷ്ളീഡൻ
- ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് – തിയോഡർ ഷ്വാൻ
- കോശമസ്‌തിഷ്കം – ന്യൂക്ലിയസ്
- കോശത്തിൻ്റെ പവർഹൗസ് – മൈറ്റോകോൺഡ്രിയ
- കോശത്തിന്റെ കെമിക്കൽ ഫാക്ടറി – മൈറ്റോകോൺഡ്രിയ
- കോശാസ്ഥികൂടം – അന്തർദ്രവ്യജാലിക
- ആത്മഹത്യാസഞ്ചികൾ – ലൈസോസോം
- കോശത്തിന്റെ എനർജി കറൻസി- ATP തന്മാത്രകൾ
- കോശത്തിലെ ട്രാഫിക് പോലീസ് – ഗോൾഗി കോംപ്ലക്‌സ്
- കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ – പ്രോട്ടീൻ
- ഏറ്റവും വലിയ ഏകകോശ ജീവി – അസറ്റോബുലേറിയ
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം – അണ്ഡം
- മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം – ബീജകോശം
- മനുഷ്യശരീരത്തിലെ നീളമേറിയ കോശം – നാഡീകോശം
- മനുഷ്യശരീരത്തിൽ ഏറ്റവുംകൂടുതൽ കാണപ്പെ ടുന്ന കോശങ്ങൾ – അരുണ രക്താണുക്കൾ
- ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം – അരുണ രക്താണുക്കൾ (120 ദിവസം)
- മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ ആയു സ്സുള്ള കോശം – നാഡീകോശം (ഏകദേശം 100 വർഷം)
© All rights reserverd.Powered by zpluszone