കലകൾ

ഒരേ കോശത്തിൽ നിന്നു രൂപപ്പെട്ടതും ഒരു പ്രത്യേക ധർമം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടം

കലകൾ (Tissues)

ഭ്രൂണകോശങ്ങൾ ക്രമാനുഗതമായി ഘടനയിലും ധർമത്തിലും വൈവിധ്യം കൈവരിക്കുന്ന പ്രക്രിയ

കോശവൈവിധ്യവൽക്കരണം (Cell differentiation)

ആവരണ കല

1)ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്നു.

2)അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്നു.

3)സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.

നാഡീകല

1)ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.

2)ശരീരത്തിനകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു.

പേശീകല

1)സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നു.

2)ശരീരചലനം സാധ്യമാക്കുന്നു.

യോജകകല

1)മറ്റുകലകളെ പരസ്‌പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നു.

2)അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ വിവിധ യോജകകലകളാണ്.

3)അസ്ഥിയും തരുണാസ്ഥിയും ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു.

4)നാരുകല ഇതരകലകളെ ബന്ധിപ്പിക്കുന്നു.

5)പദാർഥസംവഹനം, രോഗപ്രതിരോധം മുതലായ ധർമങ്ങൾ രക്തം നിർവഹിക്കുന്നു.

6)ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലയാണിത്

കലകൾ ചേർന്ന് രൂപം കൊള്ളുന്നത് – അവയവം (Organ)

അവയവങ്ങൾ ചേർന്ന് രൂപപ്പെടുന്നത് – അവയവവ്യവസ്ഥ (ഓർഗൻ സിസ്റ്റം)

വിവിധ അവയവവ്യവസ്ഥകൾ ചേർന്നതാണ് – ഒരു ജീവി (Organism)

തുടർച്ചയായ വിഭജനത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും ഫലമായി കോശങ്ങളിൽ നിന്ന് രൂപപ്പെടുന്നത് – സങ്കീർണഘടനയുള്ള ജീവശരീരം

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart