കണ്ണ്
മനുഷ്യൻ്റെ ജ്ഞാനേന്ദ്രിയങ്ങൾ – 5 എണ്ണം
കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്
കാഴ്ചയ്ക്കുള്ള ഇന്ദ്രിയം – കണ്ണ്
കണ്ണ് സ്ഥിതി ചെയ്യുന്നത് – തലയോട്ടിയിലെ നേത്ര കോടരത്തിൽ
കണ്ണിലെ കാവൽക്കാർ എന്ന് അറിയപ്പെടുന്നത് – കൺപോളകൾ
കണ്ണിൻ്റെ ഏറ്റവും പുറമെയുളള പാളി – സ‌്ക്ലീറ (ദൃഢപടലം)
നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി – ദൃഢപടലം
കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി – റെറ്റിന (ദൃഷ്ടിപടലം)
കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി – റെറ്റിന
ഏറ്റവും കൂടുതൽ കാഴ്‌ച ശക്തിയുള്ള കണ്ണിലെ ഭാഗം – പീത ബിന്ദു (യെല്ലോ സ്പോട്ട്)
റെറ്റിനയിലെ റോഡുകോശങ്ങളും കോൺകോശങ്ങളും ഇല്ലാത്ത ഭാഗം – അന്ധബിന്ധു (ബ്ലാക്ക്സ്പോട്ട്)
മങ്ങിയ വെളിച്ചത്തിൽ കാഴ്‌ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ – റോഡുകോശങ്ങൾ
വസ്‌തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന പ്രകാശഗ്രാഹികൾ – റോഡ് കോശങ്ങൾ
നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്‌തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ – കോൺകോശങ്ങൾ
കണ്ണിൻ്റെ ലെൻസിനു മുൻപിൽ മറപോലെ കാണപ്പെടുന്ന ഭാഗം – ഐറിസ്
ഐറിസിൻ്റെ മധ്യഭാഗത്തുള്ള സുഷിരം – കൃഷ്ണമണി
പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്‌ണമണി – ചുരുങ്ങുന്നു
മങ്ങിയ വെളിച്ചത്തിൽ കൃഷ്‌ണമണി – വികസിക്കുന്നു
കണ്ണിന്റെ മുൻഭാഗത്ത് വൃത്താകൃതിയിൽ കാണുന്ന ഗ്ലാസ്സ് പോലെ സുതാര്യതയുള്ള ഭാഗം – കോർണിയ
കണ്ണിലെ ദൃഢപടലത്തിൻ്റെ ഭാഗമാണ് – കോർണിയ
കണ്ണിലെ ഏറ്റവും വലിയ അറ – വിട്രിയസ് അറ
ലെൻസിനു പുറകിൽ കാണപ്പെടുന്ന അറ – വിട്രിയസ് അറ
(വിട്രിയസ് അറ ലെൻസിനും റെറ്റിനയ്ക്കും ഇടയിലായി കാണപ്പെടുന്നു )
വിട്രിയസ് അറയിലെ അർദ്ധഖരാവസ്ഥയിലുള്ള പദാർത്ഥം – വിട്രിയസ് ദ്രവം (സ്‌ഫടിക ദ്രവം)
ഐറിസിനും കോർണിയയ്ക്കും ഇടയിലുള്ള അറ – അക്വസ് അറ
നേത്രലെൻസിൻ്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ – സീലിയറി പേശികൾ
കൺഭിത്തിയിലെ മധ്യഭാഗം – രക്തപടലം (കൊറോയിഡ്)
കണ്ണിലെ കലകൾക്ക് ഓക്‌സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം – അക്വസ്ദ്രവം
രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്‌തു – മെലാനിൻ
കണ്ണിലെ കലകൾക്ക് ഓക്‌സിജനും പോഷണവും പ്രദാനം ചെയ്യുന്ന കണ്ണിലെ പാളി – രക്തപടലം
റോഡുകോശങ്ങളിലെ വർണ്ണവസ്തു – റൊഡോപ്സിൻ
വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്‌തു – റൊഡോപ്‌സിൻ
ജീവകം A യിൽ നിന്നും നിർമ്മിക്കപ്പെടുന്ന റൊഡോപ്‌സിനിലെ ഘടകം – റെറ്റിനാൽ
കോൺകോശങ്ങളിലെ വർണ്ണവസ്തു – അയഡോപ്സിൻ
വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു – അയഡോപ്സിൻ
പൂച്ച, നായ എന്നിവയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങാൻ കാരണം –
അവയുടെ കണ്ണുകളിൽ ടപിറ്റം എന്ന പ്രതി ഫലനശേഷിയുള്ള പാളി ഉള്ളതിനാൽ
രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിലടങ്ങിയ എൻസൈം – ലൈസോസൈം
കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി – ലാക്രിമൽ ഗ്ലാൻഡ്
കണ്ണ് നീരിൽ കാണുന്ന ലോഹം – സിങ്ക്
കണ്ണിന്റെ തിളക്കത്തിനു കാരണം – സിങ്ക്
കണ്ണിലെ ലെൻസ് – ബൈകോൺവെക്സ് ലെൻസ്
ചെറിയ വസ്തുക്കളെ സൂക്ഷിച്ച് നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത് – പീതബിന്ദുവിൽ
കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത് – ജനിച്ച് മൂന്നാഴ്‌ച പ്രായമാകുമ്പോൾ
വ്യക്തമായ കാഴ്ചശക്തിയ്ക്കുള്ള ശരിയായ അകലം – 25 സെ.മീ.
© All rights reserverd.Powered by zpluszone