ഒളിംമ്പിക്സ്
ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഒളിംപിക്സ് ആരംഭിച്ച രാജ്യം – ഗ്രീസ്
(16 ദിവസം നീണ്ടു നിൽക്കുന്ന കായിക മാമാങ്കമാണ് ഒളിംപിക്സ്)
പ്രാചീന ഒളിംപിക്‌സ് മൽസരങ്ങൾ ആരംഭിച്ചത് – ബി.സി. 776 ൽ
പ്രാചീന ഒളിംപിക്സ് മത്സരങ്ങൾ നടന്നത് – ഒളിംപിയ നഗരത്തിൽ
ഒളിംപിക്‌സിലെ ആദ്യ മെഡൽ ജേതാവ് – കോറിബസ്
ഒളിംപിക്‌സ് നിരോധിച്ച റോമൻ ചക്രവർത്തി – തിയോഡോഷ്യസ് ഒന്നാമൻ (ഏ.ഡി. 394)
ആധുനിക ഒളിംപിക്‌സിൻ്റെ പിതാവ് – പിയറി ഡി കുബർട്ടിൻ
ആധുനിക ഒളിംപിക്‌സ് ആരംഭിച്ചത് – (ഏതൻസ്) 1896
1896-ലെ ഒളിംപിക്സ് നടന്ന സ്റ്റേഡിയം – പാനതി നെയ്ക് സ്റ്റേഡിയം (ഏതൻസ്)
(14 രാജ്യങ്ങളിൽ നിന്നുള്ള 241 അത്ലറ്റുകൾ 43 ഇനങ്ങളിലായി മത്സരിച്ചു.)
1896-ലെ പ്രഥമ ആധുനിക ഒളിംപിക്സിലെ ജേതാക്കൾ – യു.എസ്.എ
ആധുനിക ഒളിംപിക്‌സിലെ ആദ്യ മെഡൽ ജേതാവ് – ജയിംസ് കോണോളി
ആധുനിക ഒളിംപിക്‌സിലെ ആദ്യ വനിത ജേതാവ് – ഷാർലറ്റ് കൂപ്പർ (ബ്രിട്ടൺ, 1900)
വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് – പാരീസ് ഒളിംപിക്സ് (1900)
പങ്കെടുത്ത എല്ലാ രാജ്യങ്ങളിലേയും വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് – 2012-ലെ ലണ്ടൻ ഒളിമ്പിക്സ്
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് – ലൊസെയ്ൻ (സ്വിറ്റ്സർലന്റ്)
ഒളിംപിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും, മത്സരവേദി തെരഞ്ഞെടുക്കുന്നതും രാജ്യാന്തര ഒളിം പിക്സ് കമ്മിറ്റിയാണ്. (IOC- International Olympic Committee)
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം – സ്വിറ്റ്സർലൻ്റിലെ ലൊസെയ്‌ൻ
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി രൂപീകരിച്ച വർഷം 1894 ജൂൺ 23
(ഒളിംപിക്സ‌് മത്സരവേദി ഏഴ് വർഷങ്ങൾക്ക് മുമ്പ് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി തെരഞ്ഞെടുക്കുന്നു)
ഒളിംപിക്‌സ് മത്സരങ്ങൾ 4 വർഷം കൂടുമ്പോഴാണ് നടക്കുന്നത്. എന്നാൽ ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് 1916 – ലും രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1940, 1944 എന്നീ വർഷങ്ങളിലും മത്സരങ്ങൾ നടന്നില്ല.
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്റ് – ദിമിത്രിയസ് വികേലസ് (ഗ്രീക്ക് കവി)
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ്റ് – പിയറി ഡി കുബർട്ടിൻ
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്റ് – ക്രിസ്റ്റി കൊവെന്റ്റി
ഒളിംപിക്‌സിൻ്റെ ചിഹ്നം – പരസ്‌പരം കോർത്ത അഞ്ചു നിറങ്ങളിലുള്ള വളയങ്ങൾ
ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത് – ഏഷ്യ
കറുത്ത വളയം സൂചിപ്പിക്കുന്നത് – ആഫ്രിക്ക
നീല വളയം സൂചിപ്പിക്കുന്നത് – യൂറോപ്പ്
ചുവപ്പു വളയം സൂചിപ്പിക്കുന്നത് – അമേരിക്ക
പച്ച വളയം സൂചിപ്പിക്കുന്നത് – ആസ്ത്രേലിയ
ഒളിംപിക്‌സിൻ്റെ ആപ്തവാക്യം – കൂടുതൽ വേഗത്തിൽ, കുടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ ( Citius, Altius, Fortius)
ഒളിംപിക്സ് ആപ്‌തവാക്യം തയ്യാറാക്കിയത് – ഫാദർ ഹെൻറി ദിദിയോൺ (ഡൊമനിക്കൻ പുരോഹിതൻ)
ഒളിംപിക്സ്‌സ് ആപ്‌തവാക്യം തയ്യാറാക്കിയ ഭാഷ – ലാറ്റിൻ
ഒളിംപിക്സ് ആപ്തവാക്യം ആദ്യമായി ഉപയോഗിച്ചത് – 1924 ലെ പാരീസ് ഒളിംപിക്‌സിൽ
ആധുനിക ഒളിംപിക്‌സിൽ ദീപം ആദ്യമായി തെളിയിച്ചത് – 1928 ൽ ആംസ്റ്റർഡാമിൽ
(എന്നാൽ ആദ്യമായി ദീപശിഖ പ്രയാണം നടത്തിയത് 1936 ബെർലിൻ ഒളിംപിക്സിലാണ്)
ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിലെത്തിയ ഒളിംപിക്സ് – ടോക്കിയോ (1964)
ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് – 1900-ലെ പാരീസ് ഒളിംപിക്‌സ്
(ബ്രിട്ടൺ പാരീസിനെ പരാജയപ്പെടുത്തി ജേതാവായി )
ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം – ഗ്രീസ്
ഒളിംപിക്സ‌് മാർച്ച് പാസ്റ്റിൽ ഏറ്റവും അവസാനം നിൽക്കുന്ന രാജ്യം – ആതിഥേയ രാജ്യം
ഒളിംപിക്‌സിനു വേദിയായ ആദ്യ ഏഷ്യൻ നഗരം – ടോക്കിയോ (1964, ജപ്പാൻ)
ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം – ജപ്പാൻ (1912 – Stockholm Olympics)
ഒളിംപിക്‌സിലെ ആദ്യ ടീം മത്സരയിനം – ഫുട്ബോൾ
കൃത്രിമ കാലുകളുടെ സഹായത്തോടെ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വ്യക്തി – ഓസ്‌കർ പിസ്റ്റോറിയസ് (2012)
Blade runner എന്നറിയപ്പെടുന്ന കായിക താരം – ഓസ്‌കർ പിസ്റ്റോറിയസ്
© All rights reserverd.Powered by zpluszone