ആറ്റം (ATOM)

രസതന്ത്രത്തിന്റെ പിതാവ് – റോബർട്ട് ബോയിൽ

ആധുനിക രസതന്ത്രത്തിൻ്റെ പിതാവ് – ലാവോസിയ

രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പിലാക്കിയത് – ലവോസിയ

പ്രാചീന രസതന്ത്രം അറിയപ്പെ ട്ടിരുന്നത് – ആൽക്കെമി

പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത് – അറബികൾ

ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ – ജോസഫ് പ്രീസ്റ്റലി

പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ – കണാദൻ

അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത് – 2011

ഒരു പദാർത്ഥത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊ ള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണിക – ആറ്റം

ആറ്റം എന്ന വാക്കുണ്ടായ ഗ്രീക്ക് പദം – ആറ്റമോസ്

ആറ്റം എന്ന വാക്കിനർത്ഥം – വിഭജിക്കാൻ കഴിയാത്തത്

‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ – ഓസ്റ്റ്‌ വാൾഡ്

‘ആറ്റം’ എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ – ജോൺ ഡാൽട്ടൺ (1807)

അറ്റോമിക സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ – ജോൺ ഡാൾട്ടൺ (1807)

(ഓരോ മൂലക ആറ്റത്തിനും നിശ്ചിത മാസ് ഉണ്ടെന്ന് സ്ഥാപിച്ച സിദ്ധാന്തം)

പ്രപഞ്ചമുണ്ടായിട്ടുള്ളത് അതിസൂക്ഷ്‌മ കണങ്ങ ളായ ആറ്റങ്ങൾ കൊണ്ടാണ് എന്ന് സമർത്ഥിച്ച തത്ത്വചിന്തകന്മാർ – ലൂസിപ്പസ്, ഡെമോക്രീറ്റസ്

പ്രപഞ്ചമുണ്ടായത് മണ്ണ്, വായു, ജലം, അഗ്നി എന്നീ ചതുർമൂലകങ്ങൾ കൊണ്ടാണെന്ന് വാദിച്ച തത്ത്വചിന്തകന്മാർ – പ്ലേറ്റോ, അരിസ്റ്റോട്ടിൽ

‘പദാർത്ഥങ്ങൾ അവിഭാജ്യകണങ്ങളാൽ നിർമ്മിത മാണ്’ എന്ന ആശയം മുന്നോട്ടു വച്ച തത്ത്വചിന്തകൻ – ലുക്രീഷ്യസ്

‘വൈശേഷിക സൂത്രം’ എന്ന ഗ്രന്ഥം രചിച്ചത് – കണാദൻ

ഗോൾഡ് ഫോയിൽ പരീക്ഷണത്തിലൂടെ ആറ്റത്തിന്റെ മാതൃക തയ്യാറാക്കിയത് – ഏണസ്റ്റ് റൂഥർഫോഡ്

1908-ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ – ഏണസ്റ്റ് റൂഥർഫോഡ്

റൂഥർഫോഡിൻ്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് – നീൽസ് ബോർ

ആധുനിക ആറ്റം മാതൃക അവതരിപ്പിച്ചത് – നീൽസ് ബോർ

ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് – ക്വാണ്ടം തിയറി

ആറ്റത്തിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണ്.

ഓരോ ഷെല്ലിലെയും ഇലക്ട്രോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജനിലകൾ എന്നു വിളിക്കാം.

ന്യൂക്ലിയസിൽ നിന്ന് അകലുന്തോറും ഷെല്ലുകളുടെ ഊർജം കൂടുന്നു.

1886-ൽ ഡിസ്‌ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ പോസിറ്റീവ് ചാർജുള്ള കണങ്ങളുടെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ – ഗോൾഡ്സ്റ്റെയ്‌ൻ

1897-ഡിസ്‌ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ നെഗറ്റീവ് ചാർജുള്ള കണങ്ങൾ ഉണ്ടെന്ന് കണ്ടെ ത്തിയ ശാസ്ത്രജ്ഞൻ – ജെ.ജെ. തോംസൺ

പോസിറ്റീവ് ചാർജിനാൽ നിർമിക്കപ്പെട്ട ഒരു ഗോള ത്തിൽ നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്നു എന്ന് പ്രസ്‌താവിച്ച ആറ്റം മാതൃക – ജെ.ജെ. തോംസൻ്റെ ആറ്റം മാതൃക

വക്രപാതയിൽ ചലിച്ചുകൊണ്ടിരിക്കുന്ന ചാർജുള്ള കണങ്ങൾ നിരന്തരം വികിരണോർജം ഉൽസർജിക്കുന്നു എന്ന് കണ്ടെത്തിയത് – ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

ആറ്റത്തിലെ മൂന്നു കണങ്ങൾ (മൗലിക കണങ്ങൾ) – പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ

ആറ്റത്തിന്റെ കേന്ദ്രഭാഗം – ന്യൂക്ലിയസ്

ന്യൂക്ലിയസിന്റെ ചാർജ് – പോസിറ്റീവ്

ന്യൂക്ലിയസിനെ അപേക്ഷിച്ച് ആറ്റത്തിന്റെ വലിപ്പം – 10 ഇരട്ടി

ഒരു ആറ്റത്തിലെ മുഴുവൻ മാസും കേന്ദ്രീകരിച്ചിരിക്കുന്നത് – ന്യൂക്ലിയസ്സിൽ

ന്യൂക്ലിയസ്സിലെ കണങ്ങൾ – (ന്യൂക്ലിയോണുകൾ) പ്രോട്ടോണും ന്യൂട്രോണും

ആറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം – ന്യൂട്രോൺ

ആറ്റത്തിലെ ഭാരം കൂടിയ കണം – ന്യൂട്രോൺ

ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം – പ്രോട്ടോൺ

ഒരു ആറ്റത്തിൻ്റെ ‘ഐഡൻ്റിറ്റി കാർഡ്’, ‘ഫിംഗർപ്രിൻ്റ്’ എന്നിങ്ങനെ അറിയപ്പെടുന്നകണം – പ്രോട്ടോൺ

ആറ്റത്തിലെ ഭാരം കുറഞ്ഞ കണം – ഇലക്ട്രോൺ

ആറ്റത്തിൻ്റെ നെഗറ്റീവ് ചാർജുള്ള കണം – ഇലക്ട്രോൺ

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം – തുല്യമായിരിക്കും

ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം – ഇലക്ട്രോൺ

ഒരു ഹൈഡ്രജൻ ആറ്റത്തിൻ്റെ മാസിന്റെ 1/1837 ഭാഗം മാത്രം മാസ്സുള്ള കണങ്ങളാണ് – ഇലക്ട്രോണുകൾ

സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെയാണ് ന്യൂക്ലിയസ്സിന് – ഇലക്ട്രോൺ

ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ – മില്ലികൻ

ഇലക്ട്രോൺ എന്ന പേര് നൽകിയത് – ജോൺസ്റ്റോൺ സ്റ്റോണി

ഒരാറ്റത്തിലെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം – 1836:1

ഇലക്ട്രോണുകളുടെ തരംഗസ്വഭാവവും (Wave nature) കണിക സ്വഭാവവും (Particle nature) അറിയപ്പെടുന്നത് – ദ്വൈതസ്വഭാവം (Dual Nature)

ഇലക്ട്രോണുകൾക്ക് ദ്വൈതസ്വഭാവം ഉണ്ടെന്ന് നിർദേശിച്ച ശാസ്ത്രജ്ഞൻ – ഡി ബ്രോഗ്ളി (de Broglie)

പരീക്ഷണത്തിലൂടെ ഇലക്ട്രോണുകളുടെ തരംഗസ്വഭാവം തെളിയിച്ചത് – സി.ജെ.ഡേവിസൺ, എൽ.എച്ച്. ജർമ്മർ

ആറ്റത്തിന്റെ ന്യൂക്ലിയസിൽ കാണപ്പെടുന്ന സൂക്ഷ്മ കണികകൾ – മീസോണുകൾ, ന്യൂട്രിനോ, ആന്റി ന്യൂട്രിനോ, പോസിട്രോൺ മുതലായവ

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം (ഒരാറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം) – അറ്റോമിക് നമ്പർ (Z)

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക – മാസ് നമ്പർ (A)

ന്യൂട്രോണുകളുടെ എണ്ണം = മാസ് ‌നമ്പർ – അറ്റോമിക നമ്പർ (A – Z)

പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ – പോസിട്രോൺ

ഇലക്ട്രോണിന്റെ അതേ മാസ് ഉള്ളതും എന്നാൽ ഇലക്ട്രോണിന്റെ വിപരീത ചാർജ് (പോസിറ്റീവ്) ഉള്ളതുമായ കണങ്ങളാണ് – പോസിട്രോൺ

പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റ്റി പാർട്ടിക്കിളുകളുടെ സാന്നിദ്ധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ – പോൾ ഡിറാക്

പ്രോട്ടോണിന് തുല്യം മാസ് ഉള്ളതും പ്രോട്ടോണിൻ്റെ വിപരീത ചാർജുള്ളതുമായ കണങ്ങൾ – ആന്റിപ്രോട്ടോൺ

ആറ്റത്തിലെ ചാർജും മാസും ഇല്ലാത്ത കണങ്ങൾ – ന്യൂട്രിനോകളും ആൻ്റിന്യൂട്രിനോകളും

ന്യൂട്രിനോയെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞൻ – വൂൾഫ്‌ഗാങ് പോളി

ന്യൂട്രോണിന്റെ ആന്റിപാർട്ടിക്കിൾ – ആന്റിന്യൂട്രോൺ

കണ്ടുപിടിച്ചവർ ഇവർ :

ആറ്റം – ജോൺ ഡാൾട്ടൺ

ഇലക്ട്രോൺ – ജെ.ജെ. തോംസൺ

പ്രോട്ടോൺ – ഏണസ്റ്റ് റുഥർഫോഡ്

ന്യൂട്രോൺ – ജയിംസ് ചാഡ്‌വിക്

ന്യൂക്ലിയസ് – ഏണസ്റ്റ് റൂഥർഫോഡ്

പോസിട്രോൺ – കാൾ ആൻഡേഴ്‌സൺ

ആൻ്റിപ്രോട്ടോൺ – ചേമ്പർലെയ്ൻ, സെഗ്രെ ഇൻ

ആന്റിന്യൂട്രോൺ – ബ്രൂസ് കോർക്ക്

ആറ്റത്തിൻ്റെ സൗരയൂഥ മാതൃക/ ന്യൂക്ലിയർ മാതൃക – റൂഥർഫോഡ്

ആറ്റത്തിൻ്റെ പ്ലം-പുഡ്‌ഡിങ് മാതൃക/ വാട്ടർ മെലൻ മാതൃക/റൈസിൻ പുഡ്ഡിങ് മാതൃക – ജെ.ജെ. തോംസൺ

ആറ്റത്തിൻ്റെ വേവ് മെക്കാനിക്‌സ് മാതൃക – ഇർവിൻ ഷ്റോഡിംഗർ

ആറ്റത്തിന്റെ അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle) – ഹെയ്‌സൻബർഗ്

ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണു കളുടെ സഞ്ചാരപാത – ഓർബിറ്റുകൾ (ഷെല്ലുകൾ)

ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് നൽകി യിരിക്കുന്ന പേര് – കെ, എൽ, എം, എൻ (K, L, M, N)

ന്യൂക്ലിയസ്സിനോട് ഏറ്റവുമടുത്തിരിക്കുന്ന ഒന്നാമത്തെ ഷെല്ലിൽ (K) ഉള്ള ഇലക്ട്രോണുക ളുടെ എണ്ണം – 2

ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിൻ്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരം – അറ്റോമിക ആരം

ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊർജം – കൂടുന്നു

ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണബലം – കുറയുന്നു.

ഓരോ ഷെല്ലിനുള്ളിലും കാണപ്പെടുന്ന ഊർജ മേഖലകളാണ് – സബ്ഷെല്ലുകൾ

സബ്‌ഷെല്ലുകൾക്ക് s,p,d,f എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. (s sharp, p principal, d diffuse, f – fundamental)

അഞ്ചാമത്തെ സബ്ഷെൽ g എന്നറിയപ്പെടുന്നു.

ഉപ ഊർജനിലകളിൽ (Subshells) ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യതകൂടിയ മേഖലകൾ അറിയപ്പെടുന്നത് – ഓർബിറ്റലുകൾ (Orbitals)

ഒരു ഓർബിറ്റലിൽ ഉൾപ്പെടുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം – 2

ഏറ്റവും ലഘുവായ ആറ്റം – ഹൈഡ്രജൻ

ഏറ്റവും ചെറിയ ആറ്റം – ഹീലിയം

ഏറ്റവും വലിയ ആറ്റം – ഫ്രാൻസിയം

ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം – ബെറിലിയം

ഏറ്റവും വലിയ ആറ്റമുള്ള അലോഹം (പ്രകൃത്യാലുള്ളത്) – റഡോൺ

ഒരേ അറ്റോമിക നമ്പരും വ്യത്യസ്‌ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിൻ്റെ വ്യത്യസ്‌ത ആറ്റങ്ങൾ – ഐസോടോപ്പ്

ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം – ന്യൂട്രോണിന്റെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം

ഹൈഡ്രജൻ്റെ ഐസോടോപ്പുകൾ :
പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം

ഹൈഡ്രജന്റെ ഏറ്റവും സാധാരണ ഐസോടോപ്പ് – പ്രോട്ടിയം

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ്റെ ഐസോടോപ്പ് – ഡ്യുട്ടീരിയം

ഹൈഡ്രജന്റെ റേഡിയോ ആക്‌ടീവ് ഐസോ ടോപ്പ് – ട്രിഷിയം

ട്രിഷിയത്തിന്റെ അർദ്ധായുസ്സ് – 12.35 വർഷങ്ങൾ

കാർബണിന്റെ ഐസോടോപ്പുകൾ –
കാർബൺ – 12, കാർബൺ – 13, കാർബൺ – 14

പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിന്റെ ഐസോടോപ്പ് – കാർബൺ-12

ഫോസിലുകളുടെയും ജൈവവസ്‌തുക്കളുടെയും ചരിത്രാതീത കാലത്തെ വസ്‌തുക്കളുടെയും കാല പ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിൻ്റെ ഐസോടോപ്പ് – കാർബൺ 14

സസ്യങ്ങളിലെ പദാർത്ഥവിനിമയം തിരിച്ചറി യാനുള്ള ട്രെയ്‌സറായി ഉപയോഗിക്കുന്ന ഐസോടോപ്പ് – ഫോസ്‌ഫറസ് 31

മനുഷ്യരിൽ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം – പൊട്ടാസ്യം 40

വൈദ്യശാസ്ത്ര രംഗത്ത് കാൻസർ, ട്യൂമർ മുത ലായ രോഗങ്ങളുടെ ചികിത്സയ്ക്കും രോഗനിർണ യത്തിനും ഉപയോഗിക്കുന്ന ഐസോടോപ്പുകൾ – അയഡിൻ 131, കൊബാൾട്ട് 60

ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിൻ്റെ ഐസോടോപ്പ് – യുറേനിയം 235 [സമ്പുഷ്ട യുറേനിയം]

ഹിരോഷിമയിൽ വർഷിച്ച അണുബോംബിലെ റേഡിയോ ആക്ടീവ് ഐസോടോപ്പ് – യുറേനിയം 235

നാഗസാക്കിയിൽ വർഷിച്ച അണുബോംബിലെ റേഡിയോ ആക്ടീവ് ഐസോടോപ്പ് – പ്ലൂട്ടോണിയം

ഒരേ മാസ് നമ്പരും വ്യത്യസ്‌ത അറ്റോമിക നമ്പരും ഉള്ള ആറ്റങ്ങൾ – ഐസോബാർ

തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്‌ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ – ഐസോടോൺ

ഒരേ തന്മാത്രാ സൂത്രവും  വ്യത്യസ്‌തഘടനയും ഉള്ള സംയുക്തങ്ങളാണ് – ഐസോമറുകൾ

3

KPSC ആറ്റം Exam

1 / 15

1) ന്യൂക്ലിയസ്സിനോട് ഏറ്റവുമടുത്തിരിക്കുന്ന ഒന്നാമത്തെ ഷെല്ലിൽ (K) ഉള്ള ഇലക്ട്രോണുക ളുടെ എണ്ണം

2 / 15

2) രസതന്ത്രത്തിൻ്റെ പിതാവ്

3 / 15

3) പ്രോട്ടോൺ കണ്ടുപിടിച്ചത്

4 / 15

4) ഇലക്ട്രോൺ  കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

5 / 15

5) അറ്റോമിക സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ

6 / 15

6) ഏറ്റവും വലിയ ആറ്റമുള്ള അലോഹം

7 / 15

7) പോസിട്രോൺ ഉൾപ്പെടെയുള്ള ആൻ്റി പാർട്ടിക്കിളുകളുടെ സാന്നിദ്ധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ

8 / 15

8) ഹൈഡ്രജൻ്റെ ഏറ്റവും സാധാരണ ഐസോടോപ്പ്

9 / 15

9) പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിൻ്റെ ഐസോടോപ്പ്

10 / 15

10) ആറ്റത്തിൻ്റെ അനിശ്ചിതത്വ സിദ്ധാന്തം അവതരിപ്പിച്ചത്

11 / 15

11) ഏറ്റവും വലിയ ആറ്റം

12 / 15

12) ഒരേ മാസ് നമ്പരും വ്യത്യസ്‌ത അറ്റോമിക നമ്പരും ഉള്ള ആറ്റങ്ങൾ

13 / 15

13) ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണബലം

14 / 15

14) ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ

15 / 15

15) അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്

Your score is

The average score is 53%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart