പമ്പ, ചാലിയാർ, ചാലക്കുടിപ്പുഴ
കേരളത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത് – പമ്പ
പ്രാചീനകാലത്ത് ബാരിസ് എന്നറിയ പ്പെട്ട നദി – പമ്പ
പമ്പാനദി ഉത്ഭവിക്കുന്ന മല നിരകൾ – പുളിച്ചിമല
– കേരളത്തിലെ മൂന്നാമത്തെ ദൈർഘ്യമേ റിയ നദി – പമ്പ (നീളം – 176 km).
‘ദക്ഷിണ ഭഗീരഥിയെന്നും’, ‘തിരുവിതാം കുറിന്റെ ജീവരേഖ’ അറിയപ്പെടുന്ന നദി – പമ്പ
പമ്പാനദിയുടെ ദാനം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം – കുട്ടനാട്
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമൺ കൺവെൻ ഷനും പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമതസമ്മേളനവും നടക്കുന്ന നദീതീരം – പമ്പ
ജലത്തിലെ പൂരമെന്ന് അറിയപ്പെടുന്ന ആറന്മുള വള്ളംകളി നടക്കുന്നത് – പമ്പാനദിയിൽ
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത് – പമ്പാനദിയിൽ
പമ്പാനദിയുടെ പതിനസ്ഥാനം – വേമ്പനാട്ട് കായൽ
പത്തനംതിട്ട ജില്ലയിലെ ശബരിഗിരി പദ്ധതിയും പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത – പമ്പാനദിയിൽ
പമ്പയുടെ പ്രധാന പോഷകനദികളാണ് : അച്ചൻകോവിലാർ, മണിമലയാർ, കക്കി യാർ, അഴുതയാർ, കല്ലാർ
ശബരിമല ശാസ്‌താക്ഷേത്രം, എടത്വപള്ളി, കേരള വാസ്‌തുവിദ്യാ ഗുരുകുലം എന്നിവ സ്ഥിതിചെയ്യുന്ന നദീതീരം – പമ്പ
ബേപ്പൂർപുഴ, കല്ലായിപ്പുഴ എന്നീ പേരു കളിൽ അറിയപ്പെടുന്ന നദി – ചാലിയാർ.
കേരളത്തിലെ നാലാമത്തെ വലിയ നദി – ചാലിയാർ (നീളം 169 km).
ചാലിയാർ ഉത്ഭവിക്കുന്നത് – ഇളമ്പലേരി കുന്ന്
മാവൂറിലെ ഗ്വാളിയോർ റയോൺസ് ഫാക്‌ടറിയിൽ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യത്താൽ മലിനമായ നദി – ചാലിയാർ
കേരളത്തിൽ ധാരാളമായി സ്വർണ്ണനി ക്ഷേപം കണ്ടുവരുന്ന നദീതീരം – ചാലിയാർ
നിലമ്പൂർ, ബേപ്പൂർ, ഫറോക്ക്, കല്ലായി എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം – ചാലിയാർ
നിലമ്പൂർ തേക്കിൻ കാട്ടിനുള്ളിലൂടെ ഒഴു കുന്ന നദി – ചാലിയാർ.
(ചാലിയാർ പുഴ ബേപ്പൂരിൽ വെച്ച് അറ ബിക്കടലിൽ പതിക്കുന്നു)
ഓട് വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം – ഫറോക്ക്
തടി വ്യവസായത്തിന് പ്രസിദ്ധമായ പ്രദേശം – കല്ലായി
ഇന്ത്യയിൽ ജൈവവൈവിധ്യം ഏറ്റവും കൂടു തലുള്ള നദി – ചാലക്കുടിപ്പുഴ
ചാലക്കുടിപുഴ ഉത്ഭവിക്കുന്ന മലനിര – ആനമല
ചാലക്കുടിപ്പുഴയുടെ ആകെ നീളം – 145.5 km. (പതനം കൊടുങ്ങല്ലൂർ കായൽ)
പറമ്പിക്കുളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – ചാലക്കുടിപ്പുഴ.
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി, വാഴ ച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന പുഴ – ചാലക്കുടി പുഴ
ചാലക്കുടി പുഴയെ മലിനീകരിച്ചുകൊണ്ടിരുന്ന ‘കാതികൂടം’ വിഷം പുറംതള്ളുന്ന കമ്പനിയാണ് – നീറ്റാ ജലാറ്റിൻ.
കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി – ചാലക്കുടിപ്പുഴ.
© All rights reserverd.Powered by zpluszone