പെരിയാർ, ഭാരതപ്പുഴ
കേരളത്തിലെ ആകെ നദികളുടെ എണ്ണം – 44
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം – 41
കിഴക്കോട്ട് ഒഴുകുന്ന നദികൾ – 3
കിഴക്കോട്ട് ഒഴുകുന്ന നദികളാണ് – കബനി, ഭവാനി, പാമ്പാർ
(കിഴക്കോട്ട് ഒഴുകുന്ന 3 നദികളും കാവേ രിയുടെ പോഷകനദികളാണ്)
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല – കാസർഗോഡാണ്.
(കേരള സർക്കാറിൻ്റെ കണക്കുപ്രകാരം 15 Km നീളം ഉണ്ടെങ്കിൽ മാത്രമേ നദിയായി അംഗീകരിക്കയുള്ളൂ)
നദികളെ കുറിച്ചുള്ള പഠനം – പോട്ടമോളജി
കേരളത്തിൽ ഏറ്റവും നീളം കൂടിയ നദി – പെരിയാർ
പെരിയാറിൻ്റെ ഉത്ഭവം – ശിവഗിരി മല
പെരിയാറിൻ്റെ ആകെ നീളം – 244 Km (152 miles)
പെരിയാർ ഒഴുകുന്ന ജില്ലകളാണ് – ഇടുക്കി യും, എറണാകുളവും.
കേരളത്തിൻ്റെ ജീവരേഖ’ എന്നറിയപ്പെ ടുന്നത് – പെരിയാർ
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതി കൾ സ്ഥാപിച്ചിരിക്കുന്ന നദി – പെരിയാർ
കേരളതിതിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി – പെരിയാർ
കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിൽ ‘ചുർണി’ എന്ന പേരിലും, ശങ്കരാചാര്യരുടെ കൃതികളിൽ ‘പൂർണ’ എന്ന പേരിലും പരാമർശിക്കപ്പെടുന്ന നദി – പെരിയാർ
പെരിയാർ നദി മംഗളപ്പുഴ, മാർത്താണ്ഡ പ്പുഴ എന്നിങ്ങനെ രണ്ടായി വേർപിരിയു ന്നത് – ആലുവയിൽ വച്ച്
ആലുവാപ്പുഴ എന്നറിയപ്പെടുന്നത് – പെരിയാർ
പെരിയാറിന്റെ പതനസ്ഥാനം – വേമ്പനാട്ടു കായൽ
പെരിയാറിന്റെ പോഷക നദികൾ : മുല്ലയാർ, മുതിരപ്പുഴ, കട്ടപ്പനയാർ, ചെറുതോണിയാർ, ഇടമലയാർ
{ആലുവ മണപ്പുറം
ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈത ആശ്രമം
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി
മലയാറ്റൂർ പള്ളി
FACT ൻ്റെ ആസ്ഥാനം
തേക്കടി വന്യജീവി സങ്കേതം
തട്ടേക്കാട് പക്ഷിസങ്കേതം } എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ തീരത്താണ്.
ആനമലയിൽ നിന്നും ഉത്ഭവിച്ച് പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി – ഭാരതപ്പുഴ
ഭാരതപ്പുഴയുടെ ഉത്ഭവം – ആനമലയിൽ നിന്ന്
കേരളത്തിൽ ഭാരതപ്പുഴയുടെ നീളം – 209 കി.മീറ്റർ
കേരളത്തിലൂടെ ഒഴുകുന്ന നീളം കൂടിയ രണ്ടാമത്തെ നദി – ഭാരതപ്പുഴ
മലപ്പുറത്തെ തുഞ്ചൻ പറമ്പ് , തൃശ്ശൂരിലെ കേരള കലാമണ്ഡലം എന്നിവ സ്ഥിതി ചെയ്യുന്നത് – ഭാരതപ്പുഴയുടെ തീരത്ത്
നിള, പേരാർ, പൊന്നാനിപുഴ എന്നീ പേരു കളിൽ അറിയപ്പെടുന്ന നദി – ഭാരതപ്പുഴ
കേരളത്തിൻ്റെ നൈൽ എന്നറിയപ്പെടുന്ന നദി – ഭാരതപ്പുഴ
ചിറ്റൂരിൽ ഭാരതപ്പുഴയെ അറിയപ്പെടുന്നത് – ശോകനാശിനിപ്പുഴ (തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ആണ് ഭാരതപ്പുഴയ്ക്ക് ഈ പേര് നൽകിയത്)
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ നിർമ്മിച്ചിരിക്കുന്ന നദി – ഭാരതപ്പുഴ
മിനി പമ്പ പദ്ധതി ഏത് നദിയുടെ തീരത്താണ് – ഭാരതപ്പുഴ
ചരിത്രപ്രസിദ്ധമായ മാമാങ്കം അര ങ്ങേറിയിരുന്നത് ഏത് നദിയുടെ തീരത്താണ് – ഭാരതപ്പുഴ
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് – മലപ്പുറത്ത് പൊന്നാനിയിൽ വച്ച്
നിളയുടെ കഥാകാരൻ – എം.ടി വാസുദേവൻ നായർ
നിളയുടെ കവി – പി. കുഞ്ഞാരാമൻ നായർ
Daily topic 2
© All rights reserverd.Powered by zpluszone