നാഡീവ്യവസ്ഥ

●ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് – നാഡീവ്യവസ്ഥ

●ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ – ഉദ്ദീപനങ്ങൾ

●ബാഹ്യവും ആന്തരികവുമായ ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും കാണപ്പെടുന്ന നാഡീവ്യവസ്ഥയുടെ ഭാഗങ്ങൾ – ഗ്രാഹികൾ

●നാഡീവ്യവസ്ഥയുടെ രണ്ടു വിഭാഗങ്ങൾ :

1)കേന്ദ്രനാഡീവ്യവസ്ഥ (Central nervous system)

2)പെരിഫറൽ നാഡീവ്യവസ്ഥ (Peripheral nervous system)

●മസ്തിഷ്കവും സുഷുമ്‌നയും ചേർന്ന നാഡീ വ്യവസ്ഥ – കേന്ദ്രനാഡീവ്യവസ്ഥ

●12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാ നാഡികളും ചേർന്ന നാഡീവ്യവസ്ഥ – പെരിഫറൽ നാഡീവ്യവസ്ഥ

● നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം – നാഡീകോശം (ന്യൂറോൺ)

(മറ്റ് കോശങ്ങളെ പോലെ നാഡീകോശത്തിന് സ്വയം വിഭജിക്കാൻ ശേഷിയില്ല)

●ന്യൂറോണിൻ്റെ പ്രധാന ഭാഗങ്ങൾ :

കോശശരീരം, ആക്സോൺ, ആക്സോണൈറ്റ്, ഡെൻഡ്രോൺ, ഡെൻഡ്രൈറ്റ്, സിനാപ്റ്റിക് നോബ്, ഷ്വാൻ കോശം എന്നിവ

●നാഡികളിലൂടെ പ്രേഷണം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് – ആവേഗങ്ങൾ

●കോശശരീരത്തിൽ നിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്ന നാഡീകോശ ഭാഗം – ഡെൻഡ്രോൺ

●ഡെൻഡ്രൈറ്റിൽ നിന്നും ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്ന ഭാഗം – ഡെൻഡ്രോൺ

●ഡെൻഡ്രോണിൻ്റെ ശാഖകളെ ‘ഡെൻഡ്രൈറ്റ് ‘ എന്ന് പറയുന്നു

●തൊട്ടടുത്ത ന്യൂറോണിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന നാഡീകോശഭാഗം – ഡെൻഡ്രൈറ്റ്

●കോശശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തു – ആക്സോൺ

●കോശശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേക്കു വഹിച്ചു കൊണ്ട് പോകുന്നത് – ആക്സോൺ

●ആക്സോണിനെ വലയം ചെയ്യുന്ന ഭാഗം – ഷ്വാൻ കോശം

●ആക്സോണിൻ്റെ ശാഖകൾ അറിയപ്പെടുന്നത് – ആക്സോണൈറ്റ്

●ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന മയലിൻ എന്ന കൊഴുപ്പ് നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്‌തരം – മയലിൻ ഷീത്ത്

●ആക്സോണിനു പോഷകഘടകങ്ങൾ, ഓക്സിജൻ എന്നിവ നൽകുക, ആവേഗങ്ങളുടെ വേഗത വർദ്ധിപ്പിക്കുക, വൈദ്യുത ഇൻസുലേറ്ററായി വർത്തിക്കുക, ബാഹ്യക്ഷതങ്ങളിൽ നിന്നും ആക്സോണിനെ സംരക്ഷിക്കുക എന്നീ ധർമങ്ങൾ നിറവേറ്റുന്ന ഭാഗം – മയലിൻ ഷീത്ത്

●മസ്ത‌ിഷ്‌കത്തിലെയും സുഷുമ്‌നയിലെയും മയലിൻ ഷീത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങൾ – ഒളിഗോഡെൻഡ്രോസൈറ്റുകൾ

●മസ്ത‌ിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം – വൈറ്റ് മാറ്റർ

●മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം – ഗ്രേ മാറ്റർ

●ആക്സോണെറ്റിൻ്റെ നാഡീയപ്രേഷകം സ്രവിക്കുന്ന അഗ്രഭാഗം – സിനാപ്റ്റിക് നോബ്

●ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തിക്കുന്ന ഭാഗം – ആക്സോണൈറ്റ്

●ഉദ്ദീപനത്തിൻ്റെ ഫലമായി രൂപപ്പെടുന്ന വൈദ്യുത ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തുമ്പോൾ അവിടെ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന രാസവസ്‌തുക്കൾ – നാഡീയപ്രേഷകങ്ങൾ (Neurotransmitters)

●സിനാപ്‌സിൽ നാഡീയപ്രേഷകമായി പ്രവർത്തിക്കുന്ന രാസവസ്‌തുക്കളാണ്

□അസറ്റൈൽ കോളിൻ
□ഡോപാമിൻ എന്നിവ

●ന്യൂറോണിനും പേശീകോശത്തിനും ഇടയിലെ നാഡീയപ്രേഷകം – അസറ്റൈൽകോളിൻ

●രണ്ടു നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം – സിനാപ്‌സ്

●നാഡീ കോശവും പേശീകോശവുമായി ബന്ധപ്പെടുന്ന ഭാഗം – സിനാപ്‌സ്

●നാഡീ കോശവും ഗ്രന്ഥീകോശവുമായി ബന്ധപ്പെടുന്ന ഭാഗം – സിനാപ്‌സ്

●ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുന്നതിന് സഹായിക്കുന്ന ഭാഗം – സിനാപ്സ്

●നാഡികൾ നിർമ്മിതമായിരിക്കുന്നത് – നാഡീതന്തുക്കൾ കൊണ്ട് (ആക്സോണുകൾ)

●നാഡീതന്തുക്കളുടെ കൂട്ടം – ഗാംഗ്ലിയോൺ

●മൂന്ന് തരത്തിലുള്ള നാഡികൾ :

1)സംവേദ നാഡി (Sensory nerve)

2)പ്രേരക നാഡി (Motor nerve)

3)സമ്മിശ്ര നാഡി (Mixed nerve)

●ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്ത‌ിഷ്‌കത്തിലേക്കും സുഷുമ്‌നയിലേക്കും എത്തിക്കുന്ന നാഡി – സംവേദ നാഡി

●മസ്തിഷ്‌കം, സുഷുമ്‌ന എന്നിവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി – പ്രേരക നാഡി

●തലച്ചോറ്, സുഷുമ്ന എന്നിവയിലേയ്ക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്ന നാഡി – സമ്മിശ്ര നാഡി

●സംവേദനാഡിയേയും പ്രേരക നാഡിയേയും ബന്ധിപ്പിക്കുന്ന നാഡീകോശം – ഇൻ്റർ ന്യൂറോൺ

* മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി – സയാറ്റിക് നാഡി

●മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി – വാഗസ് നാഡി
(വാഗസ് നാഡി ഒരു സമ്മിശ്ര നാഡിയാണ്)

●നേത്രഗോളത്തിൻ്റെ ചലനവുമായി ബന്ധപ്പെട്ട നാഡി – ഓക്കുലോ മോട്ടോർ നാഡി

●ശരീരതുലന നിലയുമായി ബന്ധപ്പെട്ട നാഡി – വെസ്റ്റിബുലാർ നാഡി

0

KPSC നാഡീവ്യവസ്ഥ Model Exam

1 / 12

1) ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്ത‌ിഷ്‌കത്തിലേക്കും സുഷുമ്‌നയിലേക്കും എത്തിക്കുന്ന നാഡി

2 / 12

2) മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി

3 / 12

3) ശരീരതുലന നിലയുമായി ബന്ധപ്പെട്ട നാഡി

4 / 12

4) മസ്തിഷ്കവും സുഷുമ്‌നയും ചേർന്ന നാഡീ വ്യവസ്ഥ

5 / 12

5) ക്സോണിനെ വലയം ചെയ്യുന്ന ഭാഗം

6 / 12

6) മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി

7 / 12

7) ഡെൻഡ്രോണിൻ്റെ ശാഖകൾ

8 / 12

8) മസ്ത‌ിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം

9 / 12

9) നാഡീ കോശവും പേശീകോശവുമായി ബന്ധപ്പെടുന്ന ഭാഗം

10 / 12

10) കോശശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തു

11 / 12

11) ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ

12 / 12

12) മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം

Your score is

The average score is 0%

0%

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart