മുൻ അർജൻ്റീന ഫുട്ബോളർ ലൂയിസ് ഗാൽവൻ അന്തരിച്ചു

1978 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിലെ ഡിഫൻഡർ ലൂയിസ് ഗാൽവൻ (77) അന്തരിച്ചു. 1978 ലോകകപ്പിൽ, നെതർലൻഡ്‌സിനെതിരെ ഫൈനലിൽ ഉൾപ്പെടെ ഇറങ്ങിയ ഗാൽവൻ പിന്നീട് 1982 ലോകകപ്പിലും കളിച്ചു. ആകെ 34 മത്സരങ്ങളിലാണ് അർജന്റീന ജഴ്സിയണിഞ്ഞത്. കോർഡോബയിലെ ക്ലബ്ബായ ടാളിയേഴ്സിനു വേണ്ടി അഞ്ഞൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *