മുട്ടത്തുവർക്കി അക്ഷരപീഠം അവാർഡ് വി.എസ്. അജിത്തിന്

സാഹിതീ സംഗമവേദി സാഹിത്യ കൂട്ടായ്മയുടെ മുട്ടത്തുവർക്കി അക്ഷരപീഠം അവാർഡ് (25000 രൂപ) എഴുത്തുകാരൻ വി.എസ്.അജിത്തിന്റെ ‘പെൺ ഘടികാരം’ എന്ന ചെറുകഥാ സമാഹാരത്തിന്. ടി.കെ ശങ്കരനാരായണന്റെ “അഗ്രഹാര കഥകൾ’, ശശി കുറുപ്പിൻ്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്നിവ പ്രത്യേക ജൂറി പുരസ്കാരം നേടി.

മാധവിക്കുട്ടി കവിതാ പുരസ്ക‌ാരം(10,001 രൂപ) ഉമാദേവി തുരുത്തേരിയുടെ ‘പ്രണയത്തിന്റെ ജലവിരലുകൾ’ നേടി. ഡോ.എസ്.ദിവ്യയുടെ ‘വൃക്ഷമനുഷ്യൻ’, സന്തോഷ് വാരിയർ പന്തളീയന്റെ ‘അശാന്തിപർവം’, എന്നിവ പ്രത്യേക പരാമർശത്തിന് അർഹമായി.

Leave a Comment

Your email address will not be published. Required fields are marked *