ഏഷ്യ കപ്പ് ഫുട്ബോൾ ജപ്പാന് കിരീടം

വനിതാ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ഓസ്ട്രേലിയയുടെ മേലുള്ള ജപ്പാന്റെ ആധിപത്യത്തിന് ഇത്തവണയും ഇളക്കമില്ല. ആതിഥേയരായ ഓസ്ട്രേലിയയെ 1-0 നു തകർത്ത ജപ്പാൻ മൂന്നാം കിരീടമുയർത്തി. 2014ലും 2018ലും ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണു ജപ്പാൻ ജേതാക്കളായത്. 17-ാം മിനിറ്റിൽ മൈക്ക ഹമാനോ നേടിയ ഗോളിലാണ് സന്ദർശകർ വിജയം ഉറപ്പിച്ചത്. സമനില ഗോളിനായി അവസാന നിമിഷം വരെ പോരാടിയെങ്കിലും ജപ്പാന്റെ പ്രതിരോധത്തെ മറികടക്കാൻ ഓസ്ട്രേലിയയ്ക്കു കഴിഞ്ഞില്ല.

Leave a Comment

Your email address will not be published. Required fields are marked *