പുതിയ റെക്കോർഡ് നേടി ഫിനി

രാജ്യാന്തര വനിതാ ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി റുവാണ്ട താരം ഫാനി ഉതഗുഷിമനിദെ. നൈജീരിയ ഇൻവിറ്റേഷനൽ ടൂർണമെന്റിൽ ഘാനയ്ക്കെതിരായ മത്സരത്തിൽ 65 പന്തിൽ പുറത്താകാതെ 111 റൺസാണ്  ഫാനി നേടിയത്.ഫാനിയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

16-ാം വയസ്സിൽ സെഞ്ചറി നേടിയ യുഗാണ്ടയുടെ പ്രോസ്കോവിയ അലാകോയുടെ പേരിലുള്ള റെക്കോർഡാണ് ഫാനി മറികടന്നത്. ഫാനിയുടെ സെഞ്ചറി കരുത്തിൽ 210 റൺസ് നേടിയ റുവാണ്ട, 122 റൺസിനു ഘാനയെ തോൽപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *