കേരളത്തിലെ ഔദ്യോഗിക ഭാഷ മലയാളമാക്കി മാറ്റുന്ന മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവച്ചു. 1969 ലെ കേരള ഔദ്യോഗികഭാഷാ നിയമം റദ്ദാക്കിയാണ് പുതിയ നിയമം നിലവിൽ വരുന്നത്. ബിൽ പ്രാബല്യത്തിലാകുന്നതോടെ ഭരണഭാഷ മലയാളമാകും.
1969 ലെ ഔദ്യോഗിക ഭാഷാനിയമപ്രകാരം കേരളത്തിൽ ഇംഗ്ലിഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷകൾ. 2025 ൽ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭാഷാബിൽ നിയമമാകുന്നതോടെ മലയാളം മാത്രമായിരിക്കും ഔദ്യോഗിക ഭാഷ.
Leave a Comment
Your email address will not be published. Required fields are marked *