മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

പ്രമുഖ കോൺഗ്രസ്-സോഷ്യലിസ്‌റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണിക്കൃഷ്‌ണൻ (89) അന്തരിച്ചു. 1971, 77 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്‌ഥാനാർഥിയായും ’80, ’84, ’89, ’91 വർഷങ്ങളിൽ ഇടതുമുന്നണി സ്ഥാനാർഥിയായുമാണ് വടകരയിൽനിന്നു ജയിച്ചത്.

1989-90 ലെ വി.പി.സിങ് സർക്കാരിൽ ഉപരിതല ഗതാഗത-വാർത്താവിനിമയ മന്ത്രിയായിരുന്നു. 1990 ൽ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെത്തുടർന്ന് അവിടെ കുടുങ്ങിയ ഒന്നേമുക്കാൽ ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ സജീവ പങ്ക് വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *