വൈ.ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രി

ഒരു വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ട് മണിപ്പുർ മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവും മെയ്തെയ് വംശജനുമായ വൈ. ഖേംചന്ദ് സിങ് സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. കുക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെനും നാഗാ പീപ്പിൾസ് ഫ്രണ്ട് നേതാവ് ലോസി ഡിഖോയും ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. സുരക്ഷാ കാരണങ്ങളാൽ ഇംഫാൽ ലോക്ഭവനിൽ എത്താൻ കഴിയാതിരുന്ന നെംച കിപ്ഗെൻ ഡൽഹിയിൽ നിന്നു വിഡിയോ കോൺഫറൻസ് വഴിയാണ് സത്യപ്രതിജ്‌ഞ ചെയ്തത്. ബിജെപിയുടെ ഗോവി ദാസും നാഷനൽ പീപ്പിൾസ് പാർട്ടിയുടെ ലോക്കൻ സിങ്ങും മന്ത്രിമാരായി ചുമതലയേറ്റു.

Leave a Comment

Your email address will not be published. Required fields are marked *