ഭൗമ ശാസ്ത്രത്തിലെ ‘നൊബേൽ’ എന്നറിയപ്പെടുന്ന ക്രാഫോർഡ് പുരസ്ക്കാരത്തിന് ഇന്ത്യൻ വംശജനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ വീരഭദ്രൻ രാമനാഥൻ(82) അർഹനായി. 80 ലക്ഷം സ്വീഡിഷ് ക്രോണറും (8.17 കോടി രൂപ) സ്വർണമെഡലും അടങ്ങുന്ന പുരസ്ക്കാരം നൽകുന്നത് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ്.
അന്തരീക്ഷത്തിലെ തവിട്ടുമേഘങ്ങളെക്കുറിച്ചും അതിമലിനീകാരികളെക്കുറിച്ചുമുള്ള പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം. ആഗോളതാപനത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തുന്നതിൽ ഈ പഠനങ്ങൾ നിർണായക പങ്കു വഹിച്ചു.
Leave a Comment
Your email address will not be published. Required fields are marked *