ഭാഗം 1 :
- ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം – 1920
- എന്ത് ആവശ്യത്തിനാണ് ആദ്യമായി ഗാന്ധിജി കേരളം സന്ദർശിച്ചത് – ഖിലാഫത്ത് സമരത്തിൻറെ പ്രചരണാർത്ഥം
തൻറെ ഇരുപതാമത്തെ വയസ്സിൽ ആണ് ഗാന്ധിജി ആദ്യമായി കേരളത്തിലേക്ക് എത്തുന്നത്. ദൗർഭാഗ്യവശാൽ താൻ വന്നിറങ്ങിയ ദിവസം തന്നെ സമരം ആണെന്ന് അറിഞ്ഞ് ഗാന്ധിജി വല്ലാത്ത പ്രതിസന്ധിയിലാകുന്നു. ആഹാരം കഴിക്കാൻ ഹോട്ടലുകളില്ല, സഞ്ചരിക്കാൻ വാഹനങ്ങളുമില്ല. ഭാരമുള്ള തൻറെ പെട്ടികളും തലയിലേറ്റി നടന്നുപോവുക തന്നെ മാർഗ്ഗം. ഗാന്ധിജി തൻറെ പെട്ടികളും തലയിലേറ്റി റോഡിലൂടെ നടക്കാൻ ആരംഭിച്ചു. അക്കാലത്ത് ചുമട്ടുതൊളിലാളി സംഘടനകൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പിടിച്ചുപറി സംഘങ്ങൾ അത്ര വിപുലമല്ലാത്തതിനാൽ നോക്കുകൂലിയിൽ നിന്നും അദ്ധേഹം രക്ഷപെട്ടു.
അദ്ധേഹം മുന്നോട്ടുള്ള തൻറെ യാത്ര തുടരവേ തനിക്ക് അഭിമുഖമായി മുദ്രാവാക്ങ്ങളോടെ നടന്നുവരുന്ന ഒരുകൂട്ടം യുവതീയുവാക്കളെ അദ്ദേഹം കണ്ടു. ഇതെല്ലാം കണ്ട് പകച്ചുപോയി നിൽക്കവേ ആവർക്കിടയിലെ അതിസുന്ദരിയായ ഒരു യുവതിയെ ഗാന്ധിജി ശ്രദ്ധിച്ചു. അവൾ അദ്ധേഹത്തെ ഹഠാദാകർഷിച്ചു. LOVE AT FIRST SITE. അവളെ പരിജയപ്പെടാനും അവളോട് കൂടുതൽ അടുക്കാനും ആഗ്രഹിച്ച ഗാന്ധി ആൾക്കൂട്ട സമരത്തിനിടയിലേക്ക് മുദ്രാവാക്യങ്ങളും ഏറ്റുവിളിച്ച് നുഴഞ്ഞുകയറി. ആൾക്കൂട്ടങ്ങൾക്കിടയിൽ ഓരോരുത്തരെയായി മറികടന്ന് അദ്ദേഹം ആവൾക്കരികിലേക്കെത്തി. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. അവളുടെ മധുരസ്വരം കേൾക്കാൻ ഗാന്ധിജി വെമ്പൽകൊണ്ടു.
ഭാഗം 2 :
- ഗാന്ധിജി രണ്ടാമത് കേരളത്തിൽ വന്ന വർഷം – 1925
- എന്ത് ആവശ്യത്തിനാണ് രണ്ടാമത് ഗാന്ധിജി കേരളം സന്ദർശിച്ചത് – വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ
- ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കണ്ടുമുട്ടിയ വർഷം – 1925
ഗാന്ധിജി ഇടറിയ ശബ്ദത്തിൽ അവളോട് ചോദിച്ചു.
പേര് എന്താണ് ?
വൈഗ. അവൾ മറുപടി നൽകി
ഞാൻ ഗാന്ധി തനിച്ചാണോ വന്നത് ?
അല്ല…ഈ മുദ്രാവാക്യങ്ങൾ ചെല്ലിത്തരുന്നത് എൻറെ അച്ഛനാണ്. നാരായണൻ
ഗാന്ധിജി മുന്നിലേക്ക് നോക്കി….
ഗാന്ധിയുടെ മനസ്സിൽ വീണ്ടും ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ ഇവൾ വിവാഹിതയോ തന്നെക്കാൾ മുതിർന്നവളോ ആണെങ്കിലോ. കൂടെ നടന്ന് വിശദമായി എല്ലാം തിരക്കിയറിയാം. അദ്ധേഹം മനസ്സിലുറപ്പിച്ചു. അവളുടെ അച്ഛൻ ചൊല്ലിത്തരുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചുകൊണ്ട് അവർ നടത്തം തുടർന്നു.
ഇപ്പോൾ പഠിക്കുകയോണോ….അതോ എന്തെങ്കിലും വേലയ്ക്ക് പോകുന്നുണ്ടോ. ഗാന്ധി ചോദ്യങ്ങൾ തുടർന്നു.
പഠനം ഒക്കെ കഴിഞ്ഞതാത്. ഇപ്പോൾ വീടിനടുത്തുള്ള ഒരു തറിയിൽ അച്ഛനൊപ്പം ജോലിക്ക് പോകുന്നുണ്ട്.
വിവാഹം കഴിഞ്ഞതാണോ…. ഇടം കണ്ണിട്ട് നോക്കി കുശാഗ്രബുദ്ധിയിൽ അദ്ധേഹം ചോദിച്ചു.
കഴിഞ്ഞില്ല…..
വയസ്സെത്രയായി ഇപ്പോൾ….
പെൺകുട്ടികളോട് വയസ്സ് ചോദിക്കരുത് എന്നാണ്
വെറുതെ കുശലം ചോദിച്ചെന്നേയുള്ളൂ… ചോദ്യം ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കുക.
ക്ഷമചോദിക്കാൻ മാത്രം തങ്കൾ കുറ്റമൊന്നും ചെയ്തിട്ടില്ല… എൻറെ വയസ്സറിഞ്ഞാൽ പോരെ. ഇപ്പോൾ ഇരുപത്തിയഞ്ച് വയസ്സ്
അവൾ തന്നെക്കാളും മുതിർന്നത് ആണെന്ന് അറിഞ്ഞ ഗാന്ധി ഒരു നിമിഷം ഒന്ന് പതറിയെങ്കിലും വയസ്സിലൊക്ക എന്തിരിക്കുന്നു, മനപ്പൊരുത്തം അല്ലെ വലുത് എന്ന് മനസ്സിൽ ചിന്തിച്ച് അവളോട് വീണ്ടും സംസാരിക്കാൻ ഒരുങ്ങുന്നു.
ഭാഗം 3:
- ഗാന്ധിജി മൂന്നാമത് കേരളത്തിൽ വന്ന വർഷം – 1927
- എന്ത് ആവശ്യത്തിനാണ് മൂന്നാമത് ഗാന്ധിജി കേരളം സന്ദർശിച്ചത് – ഖാതിയുടെ പ്രചരണാർത്ഥം
പെട്ടെന്ന് തങ്ങളുടെ പറകിൽ നി്ന്നും ഗാംഭീര്യമുള്ള ഒരു യുവാവിൻറെ ശബ്ദം മുഴങ്ങി…വൈഗാ..
ഇരുവരും പിന്നിലേക്ക് തിരിഞ്ഞുനോക്കി…കോമളനും ആജാനുബാഹുവുമായ ഒരു യുവാവിൻറെ ശബ്ദമായിരുന്നു അത്. അയാളെ കണ്ടതും വൈഗ കൂടുതൽ പ്രസന്നവതിയായി അവളുടെ കണ്ണുകളിൽ പ്രണയം പ്രതിഫലിക്കുന്നത് ഗാന്ധി മനസ്സിലാക്കി. അവൾ യുവാവിനെ ചൂണ്ടിക്കാട്ടി ഗാന്ധിയോട് പറഞ്ഞു.
ഇത് ആദി. ക്ഷമിക്കണം ആദിയേട്ടൻ എന്നെക്കാൾ രണ്ട് വയസ്സ് മുതിർന്നതാണ് എങ്കിലും ഞാൻ ആദി എന്നാ വിളിക്കുന്നത്.
ആദി…ഇത് ഗാന്ധി. സമരത്തിനിടയിൽ പരിജയപ്പെട്ടതാണ്, ആളൊരു വാചാലനാണ്.
ചെറു നാണത്തോടെ തലയൊന്ന് താഴ്ത്തി അവൾ ഗാന്ധിയോട് പറഞ്ഞു… ഞാനും ആദിയും തമ്മിൽ കുറച്ച് വർഷങ്ങളായി ഇഷ്ടത്തിലാണ്… വിവാഹവും ഉടൻ ഉണ്ടാകും….
അതു കേട്ടതും ഗാന്ധിക്ക് തൻറെ മനസ്സ് വല്ലാതെ ശൂന്യമായിപോകുന്ന പോലെ അനുഭവപ്പെട്ടു. മുഖം വിളറിയെങ്കിലും അത് മറച്ചുപിടിച്ച് പുഞ്ചിരിക്കുവാൻ അദ്ധേഹം ശ്രമം തുടർന്നു.
പെട്ടെന്ന് എല്ലാവും ഒച്ചപ്പാടോടെ തിരിഞ്ഞ് ഓടുവാൻ ആരംഭിച്ചു. ബ്രിട്ടീഷ് പോലീസ് സമരം ചെയ്യുന്നവർക്കെതിരെ ലാത്തിവീശുന്നു. അവിടെ നിന്നും ഗാന്ധി ഓടി രക്ഷപ്പെട്ടു എങ്കിലും അതിനിടയിൽ തൻറെ ബാഗുകളും കൈയ്യിലുണ്ടായിരുന്ന പണവും നഷ്ടമായി. ആ രാത്രി അദ്ദേഹത്തിന് ഒഴിഞ്ഞ വയറുമായി തെരുവിൽ കിടന്നുറങ്ങേണ്ടി വന്നു.
ഭാഗം 4:
- ഗാന്ധിജി നാലാമത് കേരളത്തിൽ വന്ന വർഷം – 1934
- എന്ത് ആവശ്യത്തിനാണ് നാലാമത് ഗാന്ധിജി കേരളം സന്ദർശിച്ചത് – ഹരിജന ഫണ്ട് സമാഹരണം
നേരം പുലർന്നു. സമരാന്തരീക്ഷം ആകെ ഒഴിഞ്ഞ് ആൾക്കൂട്ടവും കോലാഹലങ്ങളും ആയി വീണ്ടും തെരിവുകൾ നിറഞ്ഞു. ഉറക്കമുണർന്ന ഗാന്ധിക്ക് എങ്ങോട്ട് പോകണം എന്ന് നിശ്ചയമില്ലാതെ തെരുവിൻറെ ഒരോരത്തിരുന്നു. വല്ലാണ്ട് വിശക്കുന്നു. ഒരിക്കലും കരുതിയതല്ല ഇങ്ങനെയൊരവസ്ഥ. മറ്റൊരാൾക്ക് മുന്നിൽ ഭക്ഷണത്തിനായും പണത്തിനായും ഇരക്കേണ്ടിവന്നാൽ. ഒട്ടും തന്നെ ചിന്തിക്കാനാവുന്നില്ല ആ അവസ്ഥ. ഗാന്ധി തെരുവിൻറെ ഒരു കോണിലേക്ക് നോക്കി. അവിടെ ഉന്തുവണ്ടിയിൽ കൊണ്ടുവന്ന വലിയ ചാക്കുകളിലെ അരി ആരൊക്കയോ ചുമന്ന് കടകളിലേക്കെത്തിക്കുന്നു. അവരോട് ജോലി എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാം. അദ്ധേഹം അവർക്കരികിലേക്ക് നടന്നു.
നൂറു കിലോ വീതം വരുന്ന രണ്ട് അരി ചാക്കുകളായിരുന്നു ആദ്യം തന്നെ ചുവരിലേക്ക് അവർ വച്ചുകൊടുത്തത്. എന്തൊരു ഭാഗമാണ്. വല്ലാത്ത വിശപ്പും തളർച്ചയും ദാഹവും ഉണ്ട്. മറ്റ് മാർഗ്ഗമില്ല ജോലി ചെയ്യുകതന്നെ…
ഉം..നീ എത്ര ചാക്ക് ചുമന്നു… കർക്കശക്കാരനായ കടയുടമ ഗാന്ധിയോട് ചോദിച്ചു
പത്ത് ചാക്ക്..
കുറച്ച് നാണയത്തുട്ടുകൾ ഗാന്ധിയുടെ കൈയ്യിലേക്ക് വച്ചുകൊടുത്തുകൊണ്ട് വീണ്ടും അയാൾ ചോദ്യം തുടർന്നു. നീ ഏതാ മുൻപ് കണ്ടിട്ടില്ലല്ലോ…
ഗാന്ധികാര്യങ്ങളെല്ലാം കടയുടമയോട് പറഞ്ഞു…
അപ്പോൾ അരി ചുമന്ന് പണം ശേഖരിക്കാൻ ആണല്ലേ പദ്ധതി
അതേ… ഗാന്ധി മറുപടി നൽകി
ഇനിയും മൂന്ന് നാല് ആഴ്ച്ച അരി ചുമന്നാൽ നിനക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള പണം സമ്പാദിക്കാം. അതും കളവുപോകാതെ നോക്കുക. ചിരിച്ചുകൊണ്ട് കടയുടമ പറഞ്ഞു.
ഭാഗം 5:
- ഗാന്ധിജി അഞ്ചാമത് കേരളത്തിൽ വന്ന വർഷം – 1937
- എന്ത് ആവശ്യത്തിനാണ് അഞ്ചാമത് ഗാന്ധിജി കേരളം സന്ദർശിച്ചത് – ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാതലത്തിൽ
ആഴ്ച്ചകൾ കടന്നുപോയി…
തൻറെ നാട്ടിലേക്ക് തിരികെ പോകാനുള്ള പണം ഗാന്ധി സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു. വൈകുന്നേരം ഏഴ്മണിക്കുള്ള ട്രെയിനിൽ അദ്ധേഹം നാട്ടിലേക്ക് തിരിക്കും. ഇടക്കാലത്ത് പരിജിതരായ സുഹൃത്തുക്കളോടെല്ലാം അദ്ധേഹം യാത്ര പറഞ്ഞു അദ്ധേഹം അടുത്തുള്ള ക്ഷേത്രത്തിലേക്കും ശേഷം റയിൽവേ സ്റ്റേഷനിലേക്കും നടന്നു… ഇയിയൊരിക്കലും കേരളത്തിലേക്ക് താൻ മടങ്ങിയെത്തില്ല എന്ന ദൃഢനിശ്ചയത്തോടെ…