500 വിജയങ്ങൾ നേടി പി.വി. സിന്ധു

കരിയറിലെ 500-ാം സിംഗിൾസ് വിജയത്തിന്റെ തിളക്കത്തോടെ ഇന്ത്യൻ താരം പി.വി.സിന്ധു ഇന്തൊനീഷ്യ മാസ്‌റ്റേഴ്സ് ബാഡ്മിന്റൻ ടൂർണമെൻ്റിൻ്റെ ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ഡെൻമാർക്കിൻ്റെ ലീൻ കെയർഷെൽറ്റിനെ (21-19, 21-18) തോൽപിച്ചു. പ്രഫഷനൽ ബാഡ്മിന്റനിൽ 500 വിജയങ്ങളെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതയും ലോകത്തെ ആറാമത്തെ വനിതാ താരവുമാണ് സിന്ധു. പുരുഷ സിംഗിൾസിൽ ഹോങ്കോങ്ങിന്റെ ജേസൻ ഗുനോവനെ തോൽപിച്ച് ലക്ഷ്യ സെന്നും (21-10, 21-11) ക്വാർട്ടറിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *