ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സർഗാത്മക പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ നൽകുന്ന ഹരിവരാസനം പുരസ്കാരം (ഒരു ലക്ഷം രൂപ) നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. പ്രശസ്ത‌ അയ്യപ്പ ഭക്തിഗാനങ്ങളുടെ നാഗസ്വര ആവിഷ്കാര മികവടക്കം പരിഗണിച്ചാണു പുരസ്കാരം. മകരവിളക്ക് ദിനമായ 14ന് രാവിലെ 10ന് ശബരിമല സന്നിധാനത്തു നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *