ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിന്റെ (ഐജിസിഎ ആർ) ഡയറക്ടറായി മലയാളി ആണവശാസ്ത്രജ്ഞൻ ശ്രീകുമാർ ജി.പിള്ളയെ നിയമിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിടെക് നേടിയ ഇദ്ദേഹം 1990ൽ ഭാഭ അറ്റോമിക് റിസർച് സെന്ററിലെ പ്ലൂട്ടോണിയം പ്ലാന്റിൽ ഷിഫ്റ്റ് ചാർജ് എൻജിനീയറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ന്യൂക്ലിയർ റീ സൈക്കിൾ ബോർഡിന്റെ ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു. റേഡിയോ ആക്ടീവ് മാലിന്യസംസ്കരണം, പദ്ധതിനിർവഹണം ഉൾപ്പെടെ സങ്കീർണദൗത്യങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked *