യൂറോപ്യൻ സിനിമയിൽ ബ്ലാക് ആൻഡ് വൈറ്റിൽ കാഴ്ചയുടെ ഇന്ദ്രജാലം തീർത്ത വിഖ്യാതനായ ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ (70) അന്തരിച്ചു. നൊബേൽ സമ്മാനജേതാവായ ലാസ്ലോ ക്രാസ്ഹോർകയുടെ നോവൽ ‘സെയ്റ്റൻടാൻഗോ’ (1994) ഏഴു മണിക്കൂർ നീണ്ട സിനിമയായി ആവിഷ്കരിച്ചതോടെയാണു രാജ്യാന്തര പ്രശസ്തി നേടിയത്.
ടോൾസ്റ്റോയിയുടെ ഇവാൻ ഇല്ലിച്ചിൻ്റെ മരണം എന്ന കഥയുടെ നാടകാവിഷ്കാരത്തിൽ ബാലനടനായാണ് അരങ്ങേറ്റം.
ഹംഗറിയിലെ പാർപ്പിടക്ഷാമം പ്രമേയമാക്കിയ ഫാമിലി നെറ്റ് (1979) ആദ്യ സിനിമ. 1988 ൽ ക്രാസ്ന ഹോർകയുമായി ചേർന്നെടുത്ത ഡാംനേഷൻ (1987) വഴിത്തിരിവായി. 7 വർഷത്തിനുശേഷമാണു സെയ്റ്റൻ ടാംഗോ വരുന്നത്. വർക്മെർ ഹാർമണീസ് (2000) ദ് മാൻ ഫ്രം ലണ്ടൻ (2008), ദ് ട്യൂറിൻ ഹോഴ്സ് (2011) എന്നിവയാണു മറ്റു ശ്രദ്ധേയ സിനിമകൾ. ദൈർഘ്യമേറിയ സിനിമകളിലൂടെ ഹംഗേറിയൻ ഗ്രാമീണജീവിതത്തിലെ ഇരുളും വെളിച്ചവും ആവിഷ്കരിക്കുകയായിരുന്നു ബേല താർ.
2022 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked *