വനമുനി അന്തരിച്ചു

‘വനമുനി’ എന്നറിയപ്പെട്ടിരുന്ന വനം വന്യജീവി സംരക്ഷണ പ്രവർത്തകനും മറാഠി എഴുത്തുകാരനുമായ മാരുതി ചിതംപള്ളി (93) സോലാപുരിൽ അന്തരിച്ചു. വിദർഭ മേഖലയിൽ ഫോറസ്‌റ്റ് ഓഫിസറായി ഏറെ ക്കാലം പ്രവർത്തിച്ച അദ്ദേഹത്തിന് വനങ്ങളെയും വന്യജീവികളെയും പക്ഷികളെയും കുറിച്ച് അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. ഒട്ടേറെ രാജ്യാന്തര സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. വനത്തെയും വന്യജീവികളെയും കുറി ച്ച് 25 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 13 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. പ്രകൃതി സംരക്ഷണം, സാഹിത്യം എന്നീ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2025 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *