സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ അവാർഡ് കൃഷിയിൽ വിജയഗാഥ രചിച്ച വിഷ്ണുരാജിന്. എക്സ്പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പാക്കിയതിനാണ് ആർ.വിഷ്ണുരാജിനു പുരസ്ക്കാരം പരീക്ഷണാടിസ്‌ഥാനത്തിൽ പുതിയ വിത്തുകൾ നട്ടുപിടിപ്പിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയ ശേഷം മാത്രം മറ്റ് കർഷകരിലേക്ക് എത്തിക്കുകയാണ് രീതി.
കുടാതെ, കല്യാണി പ്രിയദർശൻ (കല/സാംസ്കാരികം), പി.മുഹമ്മദ് അഫ്‌സൽ (ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ ജേതാവ് -കായികം), അമൽ പിരപ്പൻകോട് (സാഹിത്യം), ആർ.വിഷ്ണുരാജ്, കൊല്ലം (കാർഷികം), വിമൽ ഗോവിന്ദ് (ജെൻ റോബട്ടിക്സ് സിഇഒ-വ്യവസായ സംരംഭകത്വം), നിലീന അത്തോളി (മാതൃഭൂമി ഡിജിറ്റൽ – മാധ്യമം) എന്നിവരും യൂത്ത് ഐക്കൺ അവാർഡിന് അർഹരിയി.
അംബുജം സതീഷ്, പി.ആർ.സ്മിത (ഭാഷാമയൂരം പുരസ്കാരം), റസിയ ഇഫ്തിക്കർ, അംബിക പി.മേനോൻ (ബോധി അധ്യാപക പുരസ്കാരം), എ.വി.അനൂപ് (പ്രവാസി സാഹിത്യ പുരസ്കാരം), മനോ ജേക്കബ് (പ്രത്യേക ജൂറി പരാമർശം), ഇ.വി.രമ്യ (കേവി മുണ്ടശ്ശേരി അധ്യാപക പുരസ്കാരം), ഇ.കെ.കുറുപ്പ് (ഭാഷാപ്രതിഭാ പുരസ്കാരം) എന്നിവയ്ക്കും അർഹരായി
Leave a Comment
Your email address will not be published. Required fields are marked *