യുഎസ് പൗരൻ്റെ രക്‌തത്തിൽനിന്ന് ആൻ്റിവെനം വികസിപ്പിച്ച് ഗവേഷകർ

നൂറിലേറെ തവണ പാമ്പുകടിയേറ്റ യു എസ് പൗരൻ തിമോത്തി ഫ്രീഡിയുടെ രക്തത്തിൽ നിന്ന് ഗവേഷകർ ആൻ്റിവെനം വികസിപ്പിച്ചു. 18 വർഷമായി പാമ്പുകൾക്കും ഇഴജന്തുകൾക്കുമൊപ്പം വസിക്കുന്ന ഫ്രീഡി, ശരീരത്തിൽ പാമ്പുകളെക്കൊണ്ടു കടിപ്പിച്ചും ഇവയുടെ വിഷം കുത്തിവച്ചും നടത്തിവന്ന പരീക്ഷണങ്ങളിലൂടെയാണ് ശരീരത്തിൽ ആന്റിബോഡി വികസിപ്പിച്ചെടുത്തതെന്ന് യുഎസിലെ വാക്സീൻ കമ്പനിയായ സെന്റ്റി വാക്‌സീന്റെ സിഇഒ ജേക്കബ് ഗ്ലാൻവിൽ പറഞ്ഞു.

രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകളുടെ വിഷത്തിന് ഫ്രീഡിയുടെ രക്തത്തിൽനിന്നു വികസിപ്പിച്ച ആന്റിവെനം ഫലപ്രദമാണെന്ന് ഗവേഷകർ അവകാശപ്പെട്ടു. എന്നാൽ, ആന്റിവെനം എലികളിൽ പരീക്ഷിച്ചു വിജയിച്ചെങ്കിലും മനുഷ്യരിൽ ഇവ ഉപയോഗിക്കാൻ ഇനിയും വർഷങ്ങളുടെ പഠനം ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *