മുഹമ്മദ് മുഷ്‌താഖ് സിക്കിം ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജി എ.മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രം അനുമതി നൽകിയതോടെ രാഷ്ട്രപതി നിയമന വിജ്‌ഞാപനമിറക്കി.

നേരത്തേ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മുഷ്താഖ് കണ്ണൂർ താണ സ്വദേശിയാണ്.

Leave a Comment

Your email address will not be published. Required fields are marked *