ബഹിരാകാശ യാത്രികർക്ക് ഉപകരണങ്ങൾ നിർമ്മിക്കാനൊരുങ്ങി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങളും മറ്റും വികസിപ്പിക്കുന്നതിന് ഐഎസ്ആർഒയും ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബഹിരാകാശത്ത് മനുഷ്യന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനും ടെലിമെഡിസിൻ ആൻഡ് കമ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ, ക്രൂ മെഡിക്കൽ കിറ്റുകൾ എന്നിവ വികസിപ്പിക്കുന്നതിനാണു മുൻഗണനയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ അറിയിച്ചു.

ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരിയും ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ഗണേഷ് പിള്ളയുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

Leave a Comment

Your email address will not be published. Required fields are marked *