4 പതിറ്റാണ്ടിനുശേഷം 1984ൽ രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകാനുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ യാത്ര മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.33നു ആരംഭിക്കും.
ആക്സിയോം 4 എന്ന സ്വകാര്യ ദൗത്യത്തിലാണു യാത്ര. ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാകും ശുഭാംശു. സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ശുഭാംശു ആകും പൈലറ്റ്. മുൻ നാസ യാത്രിക പെഗ്ഗി വിറ്റ്സനാണു കമാൻഡർ.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഏത്തുന്ന ആദ്യ ഇന്ത്യക്കാരായ ശുഭാംശു ശുക്ല നടത്തുക ബഹിരാകാശത്ത് കൃഷി നടത്താനാകുമോ എന്നത് ഉൾപ്പെടെ 7 നിർണ്ണായക പഠനങ്ങൾ. ഗുരുത്വാകർഷണബലം തീരെ കുറവായ ഐഎസ്എസിലെ സാഹചര്യത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ച പഠനമാണ് ഇവയിലൊന്ന്. തിരുവനന്തപുരം വെള്ളായണി കാർഷിക സർവ്വകലാശാലയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐഐഎ സ്ടി) ബഹിരാകാശ വകുപ്പും ചേർന്നാണ് ഈ പരീക്ഷണം തയാറാക്കിയത്.
മനുഷ്യരുടെ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മൈക്രോ ആൽഗെയെ സൂക്ഷ്മ ഗുരുത്വബലം (മൈക്രോഗ്രാവിറ്റി) എങ്ങനെ ബാധിക്കും, ബഹിരാകാശ യാത്രികരുടെ പോഷണത്തിന് ഉപയോഗിക്കാവുന്ന സാലഡ് വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കാനാകുമോ, പാരാമാക്രോ ബയോട്ടസ് വിഭാഗത്തിലെ സൂക്ഷ്മ ജലജീവികളുടെ ബഹിരാകാശത്തെ അതിജീവനം, മൈക്രോഗ്രാവിറ്റിയിൽ മെറ്റബോളിക് സപ്ലിമെൻ്റുകൾ ഉപയോഗിച്ച് മസിൽ വളർച്ചയുണ്ടാക്കാനാകുമോ, മൈക്രോഗ്രാവിറ്റിയിൽ ഇലക്ട്രോണിക് ഡിസ്പ്ലേ ഉപയോഗിക്കുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവലോകനം, മൈക്രോഗ്രാവിറ്റിയിൽ യൂറിയയിലും നൈട്രേറ്റിലുമുള്ള സയാനോ ബാക്ടീരിയയ്ക്ക് ഉണ്ടാകുന്ന വളർച്ചാ വ്യതിയാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക.
Leave a Comment
Your email address will not be published. Required fields are marked *