രാജ്യാന്തര വനിതാ ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി റുവാണ്ട താരം ഫാനി ഉതഗുഷിമനിദെ. നൈജീരിയ ഇൻവിറ്റേഷനൽ ടൂർണമെന്റിൽ ഘാനയ്ക്കെതിരായ മത്സരത്തിൽ 65 പന്തിൽ പുറത്താകാതെ 111 റൺസാണ് ഫാനി നേടിയത്.ഫാനിയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
16-ാം വയസ്സിൽ സെഞ്ചറി നേടിയ യുഗാണ്ടയുടെ പ്രോസ്കോവിയ അലാകോയുടെ പേരിലുള്ള റെക്കോർഡാണ് ഫാനി മറികടന്നത്. ഫാനിയുടെ സെഞ്ചറി കരുത്തിൽ 210 റൺസ് നേടിയ റുവാണ്ട, 122 റൺസിനു ഘാനയെ തോൽപിച്ചു.
Leave a Comment
Your email address will not be published. Required fields are marked *