പുതിയ ഇനം തവളകളെ കണ്ടെത്തി

അരുണാചൽപ്രദേശിലെ ഉൾക്കാടുകളിൽ നിന്നു ശാസ്ത്രജ്‌ഞർ നേർത്ത കൈകളുള്ള 2 ഇനം പുതിയ തവളകളെ കണ്ടെത്തി. “ഇന്ത്യയുടെ ഫ്രോഗ്മാൻ’ എന്നറിയപ്പെടുന്ന ഡൽഹി സർവകലാശാലയിലെ മലയാളി പ്രഫസർ ഡോ. എസ്. ഡി.ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം 3 വർഷത്തിലേറെ നീണ്ട പര്യവേഷണത്തിനൊടുവിലാണ് ഇവയെ കണ്ടെത്തിയത്.

അരുണാചലിലെ തിവാരിഗാ വിൽനിന്നു കണ്ടെത്തിയ ഇനത്തിന് ‘ലെപ്റ്റോബാച്ചിയം സോമാനി’ എന്നാണു പേരിട്ടിരിക്കുന്നത്. മല യാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ആയിരുന്ന അന്തരിച്ച ഇ.സോമനാഥിന്റെ സ്മരണാർഥമാണിത്. പരിസ്‌ഥിതി സ്നേഹിയായിരുന്ന സോമനാഥ് തവളകളെ തേടിയുള്ള എസ്.ഡി. ബിജുവിൻ്റെ പല പര്യവേഷണ യാത്രകളിലും ഒപ്പമുണ്ടായിരുന്നു.

ഏകദേശം 55 മില്ലീമീറ്റർ നീളമുള്ള ചെറിയ തവളയാണ് ലെപ്റ്റോബാച്ചിയം സോമാനി. രണ്ടാമത്തെ ഇനത്തിന്റെ പേര് ‘ലെപ്റ്റോബാച്ചിയം മെച്ചുക’ എന്നാണ്. അരുണാചൽപ്രദേശിലെ മെച്ചുക എന്ന ചെറുപട്ടണവുമായി ബന്ധിപ്പിച്ചാണ് ഈ പേര്.

Leave a Comment

Your email address will not be published. Required fields are marked *