പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ പ്രഖ്യാപിച്ചു.

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ. ടി.തോമസ്, വയലിനിസ്‌റ്റ് എൻ. രാജം, ജന്മഭൂമി പത്രത്തിൻ്റെ സഹസ്‌ഥാപകനും മുഖ്യ പ്രതാധിപരുമായിരുന്ന പി.നാരായണൻ, നടൻ ധർമേന്ദ്ര എന്നിവർക്കു പത്മവിഭൂഷൺ. ഇവരിൽ ധർമേന്ദ്ര ഒഴികെ നാലു പേരും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്.

നടൻ മമ്മൂട്ടിക്കും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചു. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. എ.ഇ.മുത്തുനായകം, പരിസ്ഥിതി പ്രവർത്തനങ്ങളുടെ പേരിൽ കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മ എന്നിവർക്കാണു കേരളത്തിൽനിന്നു പത്മശ്രീ ലഭിച്ചത്.

വിഎസിനും ധർമേന്ദ്രയ്ക്കും മരണാനന്തര അംഗീകാരമാണിത്.

ടെന്നിസ് ഇതിഹാസം വിജയ് അമൃത‌രാജ്, ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ പുരുഷ, വനിതാ ടീം ക്യാപ്റ്റന്മാരായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ, പാരാലിംപിക്സ് സ്വർണ മെഡൽ ജേതാവ് പ്രവീൺകുമാർ, വനിതാ ഹോക്കി ഗോൾകീപ്പർ സവിത പുനിയ എന്നിവരെ പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ച് രാജ്യം.

വിജയ് അമൃത്രാജ് – പത്മഭൂഷൺ

രോഹിത് ശർമ്മ – പത്മശ്രീ

ഹർമൻപ്രീത് കൗർ – പത്മശ്രീ

പ്രവീൺ കുമാർ – പത്മശ്രീ

സവിത പുനിയ – പത്മശ്രീ

ഗുസ്തിയിൽ ഒളിംപിക് മെഡൽ ജേതാക്കളായ യോഗേശ്വർ ദത്തിന്റെയും ബജ്രംഗ് പുനിയയുടെയും പരിശീലകനായിരുന്ന വ്ലാഡിമർ മെസ്റ്റ്‌ വിർഷിയെയും പത്മശ്രീ പുരസ്കാരത്തിനു തിരഞ്ഞെടുത്തു. ജോർജിയക്കാരനായ വ്ലാഡിമറിന് മരണാനന്തര ബഹുമതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *