ദേശീയ സ്പോർട്‌സ് ഗവേണൻസ് ആക്‌ട് പ്രാബല്യത്തിൽ

കായിക ഫെഡറേഷനുകളെ നിയന്ത്രിക്കാനുള്ള നാഷനൽ സ്പോർട്‌സ് ബോർഡ്, രാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ മാതൃകയിൽ സ്പോർട്സ് ട്രൈബ്യൂണൽ തുടങ്ങി രാജ്യത്തെ കായിക രംഗത്തു കാതലായ മാറ്റങ്ങളുമായി ദേശീയ സ്പോർട്‌സ് ഗവേണൻസ് ആക്ട‌് നിലവിൽ വന്നു. 38 ഭാഗങ്ങളുള്ള നിയമത്തിന്റെ 14 ഭാഗങ്ങളിലെ ചില ചട്ടങ്ങൾ മാത്രമാണ് ഇന്നലെ മുതൽ നിലവിൽ വന്നതായി കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചത്. ഒരു വർഷത്തിനുള്ളിൽ നിയമം പൂർണമായി നടപ്പിലാക്കാനുള്ള ആദ്യ പടിയാണിതെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *