തായ്ലന്റ് മാസ്റ്റേഴ്സ് കിരീടം നേടി ദേവിക

തായ്ല‌ൻഡ് മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൻ ടൂർണമെൻ്റിലെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ദേവിക സിഹാഗിനു കിരീടം. മലേഷ്യയുടെ ഗോചിൻവിയെ പരാജയപ്പെടുത്തിയാണു ഇരുപതുകാരി ദേവിക തന്റെ ആദ്യ ബിഡബ്ല്യുഎഫ് സൂപ്പർ 300 കിരീടം ഉയർത്തിയത്. മത്സരത്തിൽ 21-8, 6-3നു ദേവിക മുന്നിട്ടു നിൽക്കെ, കാലിനു പരുക്കേറ്റതിനെ തുടർന്നു മലേഷ്യൻ താരം പിന്മാറി. ഇതോടെ പി.വി.സിന്ധുവിനും സൈന നെഹ്‌വാളിനും ശേഷം സൂപ്പർ 300 കിരീടം നേടുന്ന മൂന്നാമത്തെ വനിതാ താരമായി ദേവിക മാറി.

Leave a Comment

Your email address will not be published. Required fields are marked *