ഡോ. കസ്തൂരിരംഗൻ അന്തരിച്ചു


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) 9 വർഷം നയിച്ച വിഖ്യാത ബഹിരാകാശ ശാസ്ത്രജ്‌ഞൻ ഡോ. കെ.കസ്‌തൂരിരംഗൻ (84) അന്തരിച്ചു. ഐഎസ്ആർഒയിൽ 40 വർഷത്തോളം നീണ്ട കരിയറിൽ പി.എസ്‌.എൽ.വിയും ജി.എസ്.എൽ.വി യും ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്കു ചുക്കാൻ പിടിച്ചു. ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര 1, ഭാസ്കര 2 എന്നിവയുടെ പ്രോജക്ട് ഡയറക്ട‌റായിരുന്നു. റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളായ ഐആർ എസ്-1സി, 1ഡി, വാർത്താവിനിമയത്തിനായുള്ള രണ്ടും മൂന്നും തലമുറ ഇൻസാറ്റ് ഉപഗ്രഹങ്ങൾ എന്നിവയുടെ വിക്ഷേപണവും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

സ്പേസ് കമ്മിഷൻ സെക്രട്ടറി, രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിലവിൽ രാജസ്ഥാൻ കേന്ദ്ര സർവകലാശാല ചാൻസലറായിരുന്നു.

പത്മശ്രീ, പത്മഭൂ ഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *